Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപക്കുമായുള്ള വിവാഹത്തിന് ശേഷം വന്ന മാറ്റം എന്താണ്? ചോദ്യങ്ങൾക്ക് അപർണയുടെ മറുപടി ഇങ്ങനെ..

‌അടുത്തിടെയാണ് നടി അപർണ ദാസിന്റെയും നടൻ ദീപക്ക് പറമ്പോലിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമുള്ള താരദമ്പതികളുടെ മാറ്റത്തെക്കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ചോ​ദ്യങ്ങൾക്ക് മറുപടി പറയുകയാണ് അപർണ.

സുമതി വളവ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് എത്തിയപ്പോഴാണ് അപർണ യൂട്യൂബ് ചാനലുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ചും ഹണി മൂണിന് എവിടേക്കാണ് പോകുന്നതെന്നുമായിരുന്നു ചോദ്യം. വിവാഹത്തിന് ശേഷം വലിയ മാറ്റം ഒന്നുമില്ല.. പഴയത് പോലെയൊക്കെ തന്നെയുണ്ട് എന്നും കുറച്ച് കാലമായി അറിയാലോ, നമ്മൾ ഹാപ്പിയാണ്, എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഇനി ജോലിയാണ് മെയിൻ എന്നാണ് അപർണ പറഞ്ഞത്.

deepak

ഇനി ജോലിക്ക് കയറണമെന്നും ഹണിമൂൺ ട്രിപ്പൊന്നും പോയിട്ടില്ല, സമയം കിട്ടിയിട്ടില്ല, ഇനി പോണം എന്നും താരം പറഞ്ഞു. എവിടുത്തേക്കാണ് എന്നൊക്കെ ഇനി തീരുമാനിക്കണം എന്നും നിങ്ങൾ ദീപക്കേട്ടനോട് ചോദിക്ക്, ദീപക്കേട്ടൻ അങ്ങനെയെങ്കിലും പറഞ്ഞ് ഞാൻ അറിയട്ടെ. സിം​ഗപ്പൂരിൽ പോയെന്നൊക്കെ ആരാണ് പറഞ്ഞത്, എപ്പോൾ പറഞ്ഞു, അപർണ പറഞ്ഞു.

അടുത്തിടെയാണ് ദീപക്കും അപർണയും വിവാഹിതരായത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. മനോഹരം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമായി. 2018 ൽ ഫഹദ് ഫാസിൽ നായകൻ ആയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമയിൽ എത്തുന്നത്. അതിന് ശേഷം വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിൽ നായികയായി. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അപർണ അഭിനയിച്ചു. ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. സീക്രട്ട് ഹോമാണ് പുതിയ ചിത്രം.

ദീപക്ക് മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ദീപക് അഭിനയിച്ചു. തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞി രാമായണം, ദി ​ഗ്രേറ്റ് ഫാദർ, ലവ് ആക്ഷൻ ഡ്രാമ, മലയൻ കുഞ്ഞ്. ക്രിസ്റ്റിഫർ, കാസർ ​ഗോൾഡ്, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളിലൊക്കെ താരം ശ്രദ്ധേയമായ വേഷം ചെയ്തു. മഞ്ഞുമ്മൽ ബോയ്സിലെ അഭിനയത്തിന് ദീപക്കിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. വർഷങ്ങൾ ശേഷം എന്ന സിനിമയിലും ദീപക്ക് അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+