അനീഷ് വിരിക്കുന്ന കെണിയിൽ വീഴുന്ന ഒരു ഈയാംപാറ്റ മാത്രം: ഇവർക്കൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒരു ആഴ്ച പിന്നിടുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധേ നേടുന്ന താരങ്ങളില്‍ ഒരാള്‍ കോമണറായി എത്തിയ അനീഷ് ആണ്. മത്സരാർത്ഥികളില്‍ ബഹുഭൂരിപക്ഷം പേരേയും വെറുപ്പിച്ച് കൊണ്ടാണ് വീടിന് അകത്ത് അനീഷ് മുന്നോട്ട് പോകുന്നതെങ്കലും പുറത്ത് അദ്ദേഹത്തിന് പിന്തുണ വർധിക്കുന്നു. ഇത് അനീഷിന്റെ തന്ത്രമാണെന്നും അത് മത്സരാർത്ഥികളില്‍ ആരും മനസ്സിലാക്കുന്നില്ലെന്നുമാണ് നാരായണന്‍ എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
ബിഗ് ബോസ് എന്ന ഷോയിൽ എല്ലാവരും ചേർന്ന് ഒരാളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ഒഴുക്കിനെതിരെ നീന്താൻ ശ്രമിക്കുന്ന ആ വ്യക്തിയിലേക്കാണ് പ്രേക്ഷകരുടെ സഹതാപവും പിന്തുണയും കൂടുതൽ പോകുക എന്നത് സ്വാഭാവികമാണ്. അപ്പാനി ശരത്തിന്റെ മുഖഭാവം കണ്ടാൽ, താൻ എന്തോ വലിയ ബുദ്ധിമാനാണെന്നാണ് ഭാവം. എന്നാൽ, അനീഷ് വിരിക്കുന്ന കെണിയിൽ വീഴുന്ന ഒരു ഈയാംപാറ്റ മാത്രമാണ് അപ്പാനിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നാരായണന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട്, ഈ മത്സരാർത്ഥികൾക്ക്, പ്രത്യേകിച്ച് അപ്പാനി ശരത്തിന്, ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലായാൽ മതിയായിരുന്നു. അല്പം ബുദ്ധി പ്രയോഗിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമാണ്, ബിഗ് ബോസ് എന്ന ഷോയിൽ എല്ലാവരും ചേർന്ന് ഒരാളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ഒഴുക്കിനെതിരെ നീന്താൻ ശ്രമിക്കുന്ന ആ വ്യക്തിയിലേക്കാണ് പ്രേക്ഷകരുടെ സഹതാപവും പിന്തുണയും കൂടുതൽ പോകുക എന്നത്. ഈ അടിസ്ഥാന ബിഗ് ബോസ് തന്ത്രം ഷോ ശ്രദ്ധിക്കുന്ന ആർക്കും വ്യക്തമാണ്. അനീഷ് ഉപയോഗിക്കുന്ന തന്ത്രവും ഇതാണ്. പഴയകാല തന്ത്രമാണെങ്കിലും, ഇപ്പോഴും ഇത് വിജയിക്കാറുണ്ട്.
മോഹൻലാൽ ഇന്ന് എല്ലാവരോടും പരോക്ഷമായി പറഞ്ഞ: "അതാണ് അനീഷിന്റെ തന്ത്രം. അവൻ അത് ചെയ്യുന്നതിൽ തെറ്റില്ല. പുറത്ത് അവനാണ് കൂടുതൽ പിന്തുണ നേടുന്നത്. അതിനാൽ, അവനെ വിട്ട് മറ്റ് കണ്ടന്റുകളിലേക്ക് ശ്രദ്ധ തിരിക്കൂ." എന്ന്. എന്നാൽ, ലാലേട്ടൻ ഇത് പറഞ്ഞ് പോയ ഉടനെ, അഭിഷേക് അനീഷിനെ വീണ്ടും പ്രകോപിപ്പിച്ച്, അനീഷിന് സ്ക്രീൻ സ്പേസ് നൽകുന്നു.
അപ്പാനി ശരത്തിന്റെ മുഖഭാവം കണ്ടാൽ, താൻ എന്തോ വലിയ ബുദ്ധിമാനാണെന്നാണ് ഭാവം. എന്നാൽ, അനീഷ് വിരിക്കുന്ന കെണിയിൽ വീഴുന്ന ഒരു ഈയാംപാറ്റ മാത്രമാണ് അപ്പാനി. അവൻ മാത്രമല്ല, അവിടെയുള്ള പലരും. അനീഷിന് സ്ക്രീൻ സ്പേസ് നേടിക്കൊടുക്കാൻ മാത്രമാണ് ഇവരൊക്കെ. ലാലേട്ടന്റെ എപ്പിസോഡിന് ശേഷവും ഇത് മനസ്സിലാകുന്നില്ലെങ്കിൽ, ഇവർ വെറും പാഴായി മാറും.
അനീഷിന് വാദപ്രതിവാദത്തിൽ ഏർപ്പെടാൻ വലിയ തർക്കശാസ്ത്ര വൈദഗ്ധ്യമൊന്നും ഇല്ല. ഒരേ കാര്യം ആവർത്തിച്ച് ഉച്ചത്തിൽ പറയുക എന്നതല്ലാതെ അവന് വേറെ ഒന്നുമില്ല. എന്നിട്ടും, ഈ ആഴ്ച ഏറ്റവും കൂടുതൽ കണ്ടന്റ് സൃഷ്ടിച്ചത് അനീഷ് തന്നെയാണ്. ലാലേട്ടന്റെ എപ്പിസോഡിലും അനീഷിന്റെ കണ്ടന്റിനാണ് പ്രധാനം. എന്നാൽ, ഇങ്ങനെ ഒറ്റപ്പെടുത്തി, അനീഷിന് സ്ക്രീൻ സ്പേസും പ്രേക്ഷക പിന്തുണയും നൽകുന്നത്, തങ്ങളെ ബുദ്ധിമാന്മാരെന്ന് കരുതുന്ന മറ്റ് മത്സരാർത്ഥികളാണ്.
എന്റെ സംശയം ഇതാണ്, ഏഴ് സീസണുകൾ കഴിഞ്ഞു. രണ്ടാം സീസണിൽ രജിത് കുമാർ ഉപയോഗിച്ച ഒറ്റപ്പെടൽ തന്ത്രം വൻ വിജയമായിരുന്നു. മൂന്നാം സീസണിൽ ഫിറോസ് ഖാൻ ഈ തന്ത്രം ഉപയോഗിച്ച് വിജയിച്ചു. നാലാം സീസണിൽ റോബിനും, അഞ്ചാം സീസണിൽ അഖിൽ മാരാരും ഇതേ തന്ത്രം ഉപയോഗിച്ചു. ഒഴുക്കിനെതിരെ നീന്തുക എന്ന തന്ത്രം.
ആറാം സീസണിൽ മാത്രമാണ് ഈ തന്ത്രം പരാജയപ്പെട്ടത്. രതീഷ് ആയിരുന്നു അത് ഉപയോഗിച്ചത്, പക്ഷേ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് അവനെ പുറത്താക്കി. കാരണം, അവൻ അമിതമായി പ്രവർത്തിച്ചു. (പെട്ടി പാക്ക് ചെയ്ത് പോകാൻ ശ്രമിച്ചത് ബിഗ് ബോസിനെ വെല്ലുവിളിക്കുന്നതുപോലെ തോന്നി. അങ്ങനെ ചെയ്യാതിരുന്നെങ്കിൽ, അവൻ കുറച്ച് നാൾ കൂടി അവിടെ നിന്നേനെ.)
മൊത്തത്തിൽ, രണ്ടാം സീസണ് മുതൽ, ആറാം സീസണൊഴികെ, എല്ലാ സീസണുകളിലും ഒറ്റപ്പെടൽ തന്ത്രം വിജയിച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും അറിയാം. ഈ തന്ത്രം ഒരു വിദ്യയാണെന്ന് എന്തുകൊണ്ടാണ് മത്സരാർത്ഥികൾക്ക് മനസ്സിലാകാത്തത്? അതിൽ വീണാൽ, ആ വ്യക്തിക്ക് സ്ക്രീൻ സ്പേസും പ്രേക്ഷക പിന്തുണയും ലഭിക്കുമെന്ന സത്യം എന്തുകൊണ്ടാണ് കളിക്കാർ മനസ്സിലാക്കാത്തത്? ഒരു ധാരണയുമില്ല. എന്തായാലും, ഈ ആഴ്ച ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ചയായത് അനീഷ് തന്നെയാണ്!












Click it and Unblock the Notifications