അനിരുദ്ധിനോട് മുട്ടാന്‍ എആര്‍ റഹ്മാന്, പ്രതിഫലത്തില്‍ കുതിപ്പ്, ഒരു സിനിമയ്ക്ക് വാങ്ങുന്ന തുക ഇത്ര
ചെന്നൈ: സംഗീത സംവിധാന ലോകത്ത് പ്രതിഫലക്കാര്യത്തില്‍ പുതിയ റെക്കോര്‍ഡിടാന്‍ എആര്‍ റഹ്മാന്. പുതിയ ചിത്രത്തിനായി വന്‍ തുകയാണ് പ്രതിഫലമായി റഹ്മാന് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തിന്റെ തന്നെ മറ്റൊരു സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനെയാണ് റഹ്മാന് മറികടക്കാന്‍ പോകുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ നാനിയുടെ പുതിയ ചിത്രത്തിനായിട്ടാണ് റഹ്മാന് റെക്കോര്‍ഡ് പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ എട്ട് കോടിയാണ് റഹ്മാന് പ്രതിഫലമായി വാങ്ങുന്നത്. തെലുങ്ക് ചിത്രത്തിനായി പ്രതിഫലം 11 കോടിയായി ഉയര്‍ത്തിയിരിക്കുകയാണ്. റഹ്മാന്റെ പ്രതിഫലം കേട്ട് അമ്പരന്നിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ബിഗ് ബജറ്റ് ചിത്രമായിരുന്നെങ്കിലും സംഗീത സംവിധായകന് ഇത്രയും വലിയ തുക നല്കാന് ഒരു നിര്‍മാതാവും തയ്യാറാവില്ലെന്ന് ഉറപ്പാണ്. നിലവില്‍ ഹിന്ദി ചിത്രങ്ങള്ക്കായിട്ടാണ് വലിയ തുക റഹ്മാന് വാങ്ങുന്നത്.

അതേസമയം തെലുങ്കില്‍ അടുത്ത കാലത്തൊന്നും റഹ്മാന് സംഗീത സംവിധാനം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രതിഫലം നിര്‍മാതാക്കളെ പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്. തെലുങ്കില്‍ എംഎം കീരവാണിയും, തമന്നും പോലുള്ള പ്രമുഖരായ സംഗീത സംവിധായകരുണ്ട്. അവരേക്കാള്‍ ഇരട്ടി പ്രതിഫലമാണ് റഹ്മാന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്ര വലിയ പ്രതിഫലമായത് കൊണ്ട് സംഗീത സംവിധായകന്റെ കാര്യത്തില്‍ നിര്‍മാതാക്കള്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
നാനിയുടെ പുതിയ ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ വരുന്നതാണ്. റഹ്മാന്റെ സംഗീതം ചിത്രത്തിന് അനിവാര്യമാണ്. അതുകൊണ്ട് സംവിധായകന് വിവേക് അത്രേയക്കും നാനിക്കും റഹ്മാന് തന്നെ ചിത്രത്തില്‍ വേണമെന്നാണ് ആഗ്രഹം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന് അനിരുദ്ധാണ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം.
അടുത്തിടെ ഇറങ്ങിയ ജയിലറും, വിക്രമും അനിരുദ്ധിന്റെ കരിയര്‍ ഗ്രാഫ് ഒന്ന് കൂടി ഉയര്‍ത്തുന്നതായിരുന്നു. ഷാരൂഖ് ഖാന്റെ ജവാന് കൂടി റിലീസായതോടെ അനിരുദ്ധ് ദേശീയ തലത്തില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. പത്ത് കോടിയാണ് താരം ജവാന് വാങ്ങിയ പ്രതിഫലം.റഹ്മാന് എട്ട് കോടിയായിരുന്നു പ്രതിഫലമായി മുമ്പ് വാങ്ങിയിരുന്നത്. എന്നാല്‍ റഹ്മാനെ മറികടന്നായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനായി അനിരുദ്ധ് മാറിയത്.
എന്നാല്‍ രണ്ടാം സ്ഥാനത്തെത്തിയ റഹ്മാന് പുതിയ ചിത്രത്തിനായി പ്രതിഫലം മൂന്ന് കോടി രൂപയോളമാണ് വര്‍ധിച്ചത്. ദക്ഷിണേന്ത്യന്‍ ഭാഷയിലും, ഹിന്ദിയിലും വ്യത്യസ്ത പ്രതിഫലമാണ് റഹ്മാന് വാങ്ങാറുള്ളത്. എന്നാല്‍ തെലുങ്ക് സിനിമാ മേഖല ഹിന്ദിക്ക് തുല്യമായി നില്‍ക്കുന്നത് കൊണ്ടാണ് ഇത്ര വലിയ പ്രതിഫലം റഹ്മാന് ആവശ്യപ്പെട്ടതെന്നാണ് സൂചന. നേരത്തെ ഹിന്ദി സിനിമയില്‍ തനിക്ക് അവസരങ്ങള്‍ കുറയുന്നു എന്ന് റഹ്മാന് പറഞ്ഞിരുന്നു. ഹിന്ദി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കുന്നതും റഹ്മാന് കുറച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications