ഒരു പാട്ട് പാടാൻ റഹ്മാൻ വാങ്ങുന്ന പ്രതിഫലം കേട്ടാൽ കണ്ണ് തള്ളും; രണ്ടാം സ്ഥാനത്ത് ശ്രേയാ ഘോഷാൽ, അറിയാം
മുംബൈ: കണ്ണ് തള്ളിക്കുന്ന പ്രതിഫലങ്ങൾ വാങ്ങുന്ന നിരവധി നടീനടൻമാർ ഇന്ത്യൻ സിനിമ മേഖലയിൽ ഉണ്ട്. അഭിനയത്തിന്, പിന്നെ സിനിമ വിജയിച്ചാൽ നിശ്ചിത ശതമാനം, അങ്ങനെ പല കണക്കുകളും ചേർത്താണ് പ്രതിഫലത്തുക. ഇപ്പോഴിതാ സിനിമാ പിന്നണി ഗായകരും വമ്പൻ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ ഒട്ടും പുറകിൽ അല്ലെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നയാൾ സംഗീത സംവിധായകൻ എആർ റഹ്മാനാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
3 കോടിയാണത്രേ ഒരു പാട്ടിന് അദ്ദേഹത്തിന്റെ പ്രതിഫലം. സാധാരണ നിലയിൽ താൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന സിനിമകളിലാണ് റഹ്മാൻ ഗാനങ്ങൾ ആലപിക്കാറുള്ളത്. അടുത്ത കാലത്തായി മറ്റ് സിനിമകളിലും റഹ്മാന്‍ പിന്നണി പാടാറുണ്ട്. അതേസമയം റഹ്മാൻ ലൈവ് സംഗീത നിശകൾക്ക് വാങ്ങുന്ന പ്രതിഫലവും ഒട്ടും കുറവല്ല. ഒരു പരിപാടിക്ക് ഒരു കോടി വരെ വാങ്ങാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇനി
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് പിന്നണി ഗായകരെ കൂടെ അറിയാം

സാധാരണ ഗായകര്‍ 5 മുതല്‍ 10 ലക്ഷം രൂപ വരെയാണ് പാട്ടൊന്നിന് പ്രതിഫലം ആവശ്യപ്പെടാറുള്ളത്. എന്നാൽ ചിലരുടെ പ്രതിഫലം 20 ലക്ഷത്തിനും മുകളിലുണ്ട്. അത്തരത്തിലൊരു താരമാണ് ഗായിക ശ്രേയ ഘോഷാൽ. ശ്രേയ ഒരു ഗാനത്തിന് വാങ്ങുന്നത് 25 ലക്ഷം രൂപയാണ്. എ ആർ റഹ്മാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും ശ്രേയ ഘോശാൽ തന്നെ. ബോളിവുഡ് പിന്നണി ഗായകരായ സുനീതി ചൗഹാനും അർജിത് സിംഗുമാണ് ശ്രേയയ്ക്ക് തൊട്ട് പുറകിൽ. 20 മുതൽ 22 ലക്ഷം വരെയാണ് ഇവരുടെ പ്രതിഫലം.
സോനു നിഗം, ബാദ്ഷ എന്നീ ഗായകർ 20 ലക്ഷത്തിൽ കുറവ് പ്രതിഫലമേ വാങ്ങാറുള്ളു. ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ ഗായകരിൽ ഷാൻ, നേഹ കക്കർ, മിക്ക, ഹണി സിംഗ് എന്നിവരും ഉൾപ്പെടുന്നു. 10 ലക്ഷം വരെയാണ് ഇവർ വാങ്ങുന്ന പ്രതിഫലം. മലയാളത്തിൽ പിന്നണി ഗായകർക്ക് കിട്ടുന്ന പരമാവധി തുക 5 ലക്ഷം വരെയെന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ. രണ്ട് മൂന്ന് വർഷം മുൻപ് വരെ കെജെ യേശുദാസ് തന്നെയായിരുന്നു ഏറ്റവും കൂടുതൽ തുക പ്രതിഫലം നേടിയ ഗായകൻ. നിലവിൽ പുതു ഗായകരാണ് മലയാള സിനിമയിൽ കൂടുതൽ ഉള്ളത് എന്നത് കൊണ്ട് തന്നെ ഇവർക്ക് ലഭിക്കുന്ന പ്രതിഫലം എന്തെന്ന കണക്കുകൾ ലഭ്യമല്ല.












Click it and Unblock the Notifications