ഭാര്യയുടെ ഇഷ്ടത്തിന് മാത്രം വസ്ത്രം ധരിക്കുന്ന റഹ്മാൻ, ആദ്യ സിനിമയ്ക്ക് പ്രചോദനവും സൈറ! എന്നിട്ടും
എ ആർ ഹറ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരായി എന്ന വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇത്രയേറെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ദമ്പതികൾ എന്തുകൊണ്ടാണ് വേർപിരിഞ്ഞത് എന്ന ചോദ്യമാണ് എല്ലാവർക്കും ഉള്ളത്. ഭാര്യയെക്കുറിച്ച് പറയുമ്പോൾ വാചാലാനാവുമായിരുന്നു റഹ്മാൻ.
സംഗീത ലോകത്ത് ഒന്നും ഓർക്കാതെ ജോലി ചെയ്യാനും കലാപരിപാടികളുമായി ലോകം ചുറ്റാനും ഭാര്യ നൽകിയ പിന്തുണയെ കുറിച്ച് റഹ്മാൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. അതുമാത്രമല്ല റഹ്മാൻ ആദ്യമായി സംവിധാനം ചെയ്ത ലെ മസ്ക് എന്ന സിനിമയ്ക്ക് പ്രചോദനം സൈറ ആണെന്നും എ ആർ റഹ്മാൻ പലതവണ പറഞ്ഞിട്ടുണ്ട്.

പെർഫ്യൂമുകൾ സൈറയ്ക്ക് വലിയ ഇഷ്ടമാണ്, ഒരാളുടെ പെർഫ്യൂം കുറച്ചു ദൂരത്തു നിന്നു പോലും പറയാൻ പറ്റുന്ന അത്ര എക്സ്പേർട്ട്. കസേരയിൽ ഇരിക്കുമ്പോൾ സുഗന്ധവ്യങ്ങളുടെ മണം കിട്ടുന്ന വെർച്വൽ റിയാലിറ്റി മോഡൽ ഉള്ള സിനിമക്കായ് നല്ല പെർഫ്യൂം വാരി വീശാൻ ലണ്ടനിലെ മികച്ച കമ്പനിയെ തന്നെ റഹ്മാൻ തിരഞ്ഞെടുത്തത് ഭാര്യയുടെ സ്വാധീനം കൊണ്ടുതന്നെയാണ്.
താൻ ധരിക്കുന്ന വസ്ത്രത്തിനും ഫാഷനും പിന്നിൽ സൈറയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സൈറയുടെ തിരഞ്ഞെടുപ്പ് എപ്പോഴും ഗംഭീരം ആകാറുണ്ടെന്ന് റഹ്മാൻ പല കുറി പറഞ്ഞിട്ടുണ്ട്.
സൈറയുടെ ഇഷ്ടത്തിനനുസരിച്ച് പ്രശ്സ്ത ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് പലപ്പോഴും റഹ്മാന്റെ വസ്ത്രങ്ങൾ ഒരുക്കിയിരുന്നത്. റഹ്മാന്റെ സ്റ്റൈലിന് പിന്നിൽ ഭാര്യയുടെ സ്വാധീനം ഉണ്ടായിരുന്നു. കറുപ്പ് എലഗന്റ് നിറണമാണെന്ന് വിശ്വസിച്ച സൈറ പലപ്പോഴും കറുപ്പ് നിറമാണ് റഹ്മാനായി തിരഞ്ഞെടുത്തതും.
സ്റ്റൈലിംഗ് വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് തന്റെ ഭാര്യയെന്നും ഭാര്യ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ തനിക്ക് കൂൾ ലുക്ക് നൽകുന്നു എന്നാണ് സൈറ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഭാര്യയ്ക്ക് സന്തോഷമുള്ള കാര്യമാണെന്നാണ് താൻ കരുതുന്നതെന്നും റഹ്മാൻ പറഞ്ഞിട്ടുണ്ട്.
' അവൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയും താൻ അത് ധരിക്കുകയും ചെയ്യുന്നു ' എന്നാണ് മുൻപ് റഹ്മാൻ പറഞ്ഞത്. 10 - 15 വർഷമാഇ താൻ പൊതുവേദിയിൽ എത്തുന്ന എല്ലാ ലുക്കിന് പിന്നിലും സൈറയാണെന്ന് റഹ്മാൻ പറഞ്ഞിട്ടുണ്ട്. ഭാര്യയുടെ സെലക്ഷൻ റഹ്മാനും ഇഷ്ടമായിരുന്നു. കറുപ്പല്ലാതെ മറ്റെന്തെങ്കിലും നിറങ്ങൾ കൂടി പരീക്ഷിച്ച് കൂടെ എന്ന് മാത്രമാണ് റഹ്മാൻ ആകെ ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആ ആഗ്രഹം മുൻനിർത്തി സ്റ്റൈൽ ചെയ്യാനും ഭാര്യ തയ്യാറായിരുന്നു.
'












Click it and Unblock the Notifications