എആർ റഹ്മാനും സൈറ ബാനുവിനും ഇടയിൽ ഒരു വർഷത്തിനിടെ സംഭവിച്ചത് എന്ത്?; താരം അന്ന് പറഞ്ഞത്..
സംഗീത സംവിധായകനും ഗായകനുമായ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരായെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സൈറയാണ് ആദ്യം വേർപിരിയൽ വാർത്ത പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ ബാനു പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞത്. പിന്നാലെ തന്റെ എക്സിലൂടെ റഹ്മാനും വേർപിരിയലിനെ കുറിച്ച് പ്രതികരിച്ചു. മുപ്പത് വർഷം ഈ ബന്ധം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല' എന്നാണ് റഹ്മാൻ വ്യക്തമാക്കിയത്.
1995 ലായിരുന്നു റഹ്മാൻ സൈറയെ വിവാഹം കഴിക്കുന്നത്. അമ്മയായിരുന്നു റഹ്മാന് വേണ്ടി സൈറയെ കണ്ടെത്തിയത്. തനിക്ക് പെണ്ണ് കാണാൻ പോലും സമയം കിട്ടിയിരുന്നില്ലെന്ന് മുൻപ് ഒരു അഭിമുഖത്തിനിടെ റഹ്മാൻ പറഞ്ഞിരുന്നു. 'ചെന്നൈയിലെ സൂഫി സന്യാസിയായ മോത്തി ബാബയുടെ ആരാധനാലയത്തിൽ വെച്ചാണ് ആദ്യമായും സൈറയെ തന്റെ അമ്മയും സഹോദരിയും കാണുന്നത്. അമ്മയ്ക്ക് സൈറയേയോ അവരുടെ കൂടുംബത്തേയോ കുറിച്ച് ഒന്നും അറിയില്ല. എന്നാൽ ആരാധനാലയത്തിന് അഞ്ച് വീട് അപ്പുറത്തായിരുന്നു സൈറയുടെ വീട്. ആ ഒരൊറ്റ കാരണം കൊണ്ട് അവർ സൈറയുമായി സംസാരിച്ചു. എല്ലാം വളരെ സ്വാഭാവികമായിട്ടായിരുന്നു സംഭവിച്ചത്', എന്നായിരുന്നു റഹ്മാന്റെ വാക്കുകൾ.

'വളരെ സുന്ദരിയായിരുന്നു സൈറ. 1995 ജനവരി 6 നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അന്ന് തന്റെ 28ാം പിറന്നാളായിരുന്നു. ചെറിയൊരു കൂടിക്കാഴ്ചയായിരുന്നു. പിന്നീട് ഫോണിലൂടെയാണ് ഏറെയും സംസാരിച്ചത്. സൈറ കുച്ചിയും ഇംഗ്ലീഷും നന്നായി സംസാരിച്ചിരുന്നു. എന്നെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടോയെന്ന ചോദ്യത്തിന് അവൾ മറുപടിയൊന്നും നൽകിയില്ല. എന്നാൽ ഇപ്പോൾ അവൾ അല്ലാതെ മറ്റെന്താണ്', റഹ്മാൻ പറഞ്ഞു. വിവാഹം കഴിച്ച ആദ്യ നാളുകളിൽ എല്ലാ കുടുംബത്തേയും പോലെ പുതിയ ആളുമായി പൊരുത്തപ്പെടാൻ തന്റെ കുടുംബവും സമയം എടുത്തിരുന്നുവെന്ന് റഹ്മാൻ പറഞ്ഞിരുന്നു. പലതും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ മൂത്തമകൾ പിറന്നതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നും റഹ്മാൻ പറഞ്ഞു.
എന്നും തന്റെ ഭാര്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് റഹ്മാൻ. തന്റെ നേട്ടങ്ങൾക്കൊപ്പമെല്ലാം റഹ്മാൻ സൈറയുടെ പേര് ചേർത്ത് പറയാറുണ്ട്. കഴിഞ്ഞ വർഷം സൈറ ബാനുവിനെതിരെ നടി കസ്തൂരി ഉയർത്തിയ വിവാദത്തിലടക്കം റഹ്മാൻ തന്റെ ഭാര്യയ്ക്ക് വേണ്ടി ഉറച്ച് നിന്നതും ആരാധകർ കണ്ടതാണ്. ഒരു പൊതുപരിപാടിക്കിടെ ഭാര്യയ്ക്ക് തമിഴ് അറിയില്ലേയെന്നും വീട്ടിൽ ഏത് ഭാഷയിലാണ് അവർ സംസാരിക്കാത്തത് എന്നും കസ്തൂരി ചോദിച്ചു. തന്റെ ഭാര്യയോട് ഇംഗ്ലീഷിലാണ് സംസാരിക്കാറുള്ളതെന്ന റഹ്മാന്റെ ഒരു അഭിമുഖത്തിലെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കസ്തൂരി ഈ ചോദ്യം ഉയർത്തിയത്. എന്നാൽ തികച്ചും വ്യക്തിപരമായ കാര്യമാണെന്നിരിക്കെ അത്തരമൊരു ചോദ്യം ഉയർത്തിയതിൽ കസ്തൂരിക്കെതിരെ വിമർശനം കടുത്തു. വിവാദമായതോടെ റഹ്മാൻ അന്ന് പ്രതികരിച്ചു. 'കാതലുക്ക് മര്യാദൈ' (സ്നേഹത്തെ ബഹുമാനിക്കൂ) എന്നായിരുന്നു എക്സിൽ റഹ്മാൻ പങ്കുവെച്ചത്.
അതേസമയം വേർപിരിയലിൽ റഹ്മാനും സൈറയ്ക്കുമെതിരെ ചിലർ വിമർശനം ഉയർത്തുമ്പോഴും ഇരുവരേയും പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്യുന്നുണ്ട്. സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചർച്ചകൾ അവസാനിപ്പിച്ച് അവരുടെ തീരുമാനത്തെ ബഹുമാനിക്കൂവെന്നാണ് താരങ്ങളെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകൾ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications