Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ നിമിഷം ഞങ്ങള്‍ക്ക് പറയാനുള്ളത്..' റഹ്മാന്‍-സൈറ വിവാഹമോചനത്തില്‍ മക്കളുടെ പ്രതികരണം

മുംബൈ: ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും ഇന്നലെയാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. 28 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണ് എന്നും അഗാധമായ സ്‌നേഹത്തിനിടയിലും പരിഹരിക്കാനാകാത്ത ചില പൊരുത്തക്കേടുകള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട് എന്നുമാണ് സൈറ ബാനു വിവാഹമോചന വിവരം പങ്ക് വെച്ച് കൊണ്ട് അറിയിച്ചത്.

സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിലൂടേയാണ് വിവാഹമോചന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പിന്നീട് എആര്‍ റഹ്‌മാന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ വിവാഹമോചനം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹ മോചനത്തില്‍ പ്രതികരണവുമായി ഇവരുടെ മക്കളും രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്.

AR Rahman

ഖത്തീജ, അമീന്‍, റഹീം എന്നിവരാണ് മക്കള്‍. മൂന്ന് പേരും മാതാപിതാക്കളുടെ വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ചിട്ടുണ്ട്. 'ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ദയയോടെ അഭ്യര്‍ത്ഥിക്കുന്നു' എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്. ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനെ അഭിനന്ദിക്കുന്നു.

നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി എന്നാണ് ഗായിക കൂടിയായ ഖതീജയുടെ വാക്കുകള്‍. അതേസമയം റഹ്‌മാന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ''ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്തൂ'' എന്നായിരുന്നു റഹീമിന്റെ പ്രതികരണം. റഹ്‌മാനും സൈറയും ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു എന്നായിരുന്നു വന്ദന ഷാ പങ്ക് വെച്ച പ്രസ്താവനയുടെ തുടക്കം.

ഇരുവരുടേയും ബന്ധത്തിലെ കാര്യമായ വൈകാരിക സമ്മര്‍ദ്ദത്തിന് ശേഷമാണ് ഈ തീരുമാനം എന്നും പരസ്പരം അഗാധമായ സ്‌നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചുവെന്ന് ഇരുവരും മനസിലാക്കിയെന്നും അത് ആര്‍ക്കും പരിഹരിക്കാനാകില്ല എന്നുമാണ് പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. 1995 ലാണ് എആര്‍ റഹ്‌മാനും സൈറയും വിവാഹിതരായത്.

റഹ്‌മാന്റെ മാതാവ് കണ്ടെത്തിയ സൈറ ഗുജറാത്തി പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണ്. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ് എന്ന് റഹ്‌മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ അധികം പ്രയാസപ്പെടുത്താത്ത ലാളിത്യമുള്ള ഒരാളെ കണ്ടെത്തണം എന്നായിരുന്നു താന്‍ പറഞ്ഞത് എന്നും സൈറ അക്കാര്യത്തില്‍ നീതി പുലര്‍ത്തിയിരുന്നെന്നും റഹ്‌മാന്‍ മുന്‍പ് പറഞ്ഞിരുന്നു.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ റഹ്‌മാന്‍ ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്‍ കൂടിയാണ്. മിക്ക അവാര്‍ഡുകള്‍ ഏറ്റുവാങ്ങാനും സൈറയ്ക്കൊപ്പമായിരുന്നു റഹ്‌മാന്‍ പോയിരുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങില്‍ ആണ് അവസാനമായി ഇരുവരും ഒന്നിച്ച് ഒരു പൊതുപരിപാടിയില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+