ആടുജീവിതത്തിലൂടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്താരം സ്വന്തമാക്കി എആർ റഹ്മാന്‍: പിന്നാലെ ലെ മസ്കിനും അംഗീകാരം
ലോസ് ഏഞ്ചല്‍സ്: പതിനഞ്ചാമത് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്സിൽ പുരസ്കാര നേട്ടവുമായി എആർ റഹ്മാന്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ പശ്ചാത്തല സംഗീതമാണ് റഹ്മാനെ പുരസ്കാരത്തിന് അർഹനാക്കിയത്. സ്വതന്ത്ര ചലച്ചിത്ര (വിദേശ ഭാഷ) വിഭാഗത്തിലായിരുന്നു പുരസ്കാര നേട്ടം. ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിൽ റഹ്മാനെ പ്രതിനിധീകരിച്ച് സംവിധായകന്‍ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി.
'2024-ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിൽ (HMMA) ആടുജീവിതം - ദ ഗോട്ട്‌ലൈഫ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള (വിദേശ ഭാഷ) അവാർഡ് നേടിയെന്ന വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' പുരസ്കാരം ഏറ്റുവാങ്ങിയ വിവരം പങ്കുവെച്ചുകൊണ്ട് ബ്ലെസി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു മലയാള ചിത്രം ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് സ്വന്തമാക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയോടെ ഏറ്റുമുട്ടിയാണ് എആർ റഹ്മാന്റെ പുരസ്കാര നേട്ടം എന്നതാണ് ശ്രദ്ധേയം. ആടുജീവിതത്തിലെ 'പെരിയോനെ' എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനും പരിഗണിച്ചിരുന്നു. അക്കാദമി അവാർഡിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ആടുജീവിതം ഈ ആഴ്ച ആദ്യം യുഎസിൽ സ്‌ക്രീനിംഗ് നടത്തുമെന്നും ബ്ലെസി അറിയിച്ചു.
അതേസമയം, വെർച്വൽ റിയാലിറ്റി ത്രില്ലറായ 'ലെ മസ്ക്' നറെ സംവിധാനത്തിന് എആർ റഹ്മാന് ഇന്നവേഷന്‍ പുരസ്കാരം നല്‍കുമെന്ന് ഐഐടി മദ്രാസ് അറിയിച്ചു. വെർച്വൽ റിയാലിറ്റിയിലും അനുബന്ധ മേഖലകളിലും ഐഐടി മദ്രാസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്‌സ്‌പീരിയൻഷ്യൽ ടെക്‌നോളജി ഇന്നൊവേഷൻ സെൻ്റർ (XTIC) ഞായറാഴ്ച നടക്കുന്ന എക്സ് ആർ ഉച്ചകോടിയിൽ വെച്ച് പുരസ്കാരം റഹ്മാന് കൈമാറും.
ഐഐടി മദ്രാസിലെ വിസിറ്റിംഗ് ഫാക്കൽറ്റികളും ഒക്കുലസ് എന്ന വെർച്വൽ റിയാലിറ്റി കമ്പനിയുടെ സഹ-സ്ഥാപകരുമായ സ്റ്റീവൻ ലാവലെയും അന്ന ലാവലെയും ചേർന്നാണ് പുരസ്കാരം സമ്മാനിക്കുക. "എക്സ്ആറിൻ്റെയും മൾട്ടി സെൻസറി സ്റ്റോറിടെല്ലിങ്ങിൻ്റെയും സാധ്യതകൾ വിജയകരമായി പ്രദർശിപ്പിക്കുന്ന ധീരവും നൂതനവുമായ പരീക്ഷണമാണ് ലെ മസ്‌ക്."മദ്രാസ് ഐഐടിയിലെ എക്‌സ്‌പീരിയൻഷ്യൽ ടെക്‌നോളജി ഇന്നൊവേഷൻ സെൻ്റർ മേധാവി എം മണിവണ്ണൻ പറഞ്ഞു.
ലെ മസ്ക് എന്ന സിനിമയ്ക്ക് പ്രചോദനം ഭാര്യ സൈറ ആണെന്ന് എ ആർ റഹ്മാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. റഹ്മാനും സൈറയും വേർപിരിയുന്നുവെന്ന വാർത്തകള്‍ക്കിടയില്‍ കൂടിയാണ് അതുല്യ കലാകാരനെ മദ്രാസ് ഐഐടി ആദരിക്കുന്നത്. 29 വർഷത്തെ ദാമ്പത്യ ബന്ധത്തിന് ഒടുവിലാണ് ഇരുവരുടേയും വേർപിരിയല്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications