Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിൻ പറഞ്ഞത് അങ്ങനെയല്ല, വിവാഹത്തിന് ശേഷം ദുബായിൽ സെറ്റിലാവാൻ പ്ലാനില്ലെന്ന് ആരതി പൊടി; കാരണം പറഞ്ഞ് താരം

കൊച്ചി: ബിഗ് ബോസ് താരം റോബിന്റേയും സംരഭകയും നടിയുമായ ആരതി പൊടിയുടേയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ജൂൺ 26 നാണ് വിവാഹം എന്നാണ് താരങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചത്. വിവാഹ നിശ്ചയം കളിഞ്ഞ് ഒരു വർഷം കഴിഞ്ഞ് നിശ്ചയത്തിന്റെ വാർഷികത്തിലായിരുന്നു ഇരുവരും തങ്ങളുടെ വിവാഹത്തീയതി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് വിവാഹം വൈകിയതെന്ന് പറയുകയാണ് ആരതി. യുട്യൂബ് ചാനലുകളോടാണ് താരത്തിന്റെ പ്രതികരണം.

എനിക്ക് വേണ്ടിയായിരുന്നു വിവാഹം കുറച്ച് ഡിലേ ആക്കിയത്. എന്റേതായ ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ റോബിൻ ചേട്ടനും ചില ബിസിനസും കാര്യങ്ങളുമൊക്കെ വന്നു. അപ്പോൾ രണ്ട് പേരും പ്ലാൻ ചെയ്തിട്ടായിരുന്നു ഇങ്ങനെയൊരു ടൈം എടുത്തത്. രണ്ട് പേരുടെ തിരക്കുകൾ കഴിഞ്ഞു. അങ്ങനെയാണ് വിവാഹ തീയതി തീരുമാനിച്ചത്. ഗുരുവായൂരിൽ വെച്ചായിരിക്കാം വിവാഹം.

 robinarathinew-1

ജീവിതത്തിൽ വെൽ പ്ലാൻഡ് ആയി കാര്യങ്ങൾ ചെയ്യുന്നൊരാളല്ല ഞാൻ. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മുക്ക് പറ്റുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന ആളാണ്. അത് സിനിമയായാലും ബിസിനസ് ആയാലും', താരം വ്യക്തമാക്കി.

റോബിൻ ചേട്ടന്റെ പ്രേക്ഷക പിന്തുണയിൽ വളരെ അധികം സന്തോഷം തോന്നാറുണ്ട്. സാധാരണ വിജയിച്ച ആളിനായിരിക്കും പിന്തുണ കൂടുതൽ. റോബിൻ ചേട്ടൻ വിജയിച്ചിട്ട് പോലുമില്ല, എന്നിട്ടം ഇപ്പോഴും അന്ന് ഇഷ്ടപ്പെട്ടവർ ഇഷ്ടപ്പെടുന്നു എന്നത് സന്തോഷമാണ്. വെറും 70 ദിവസം കൊണ്ടാണല്ലോ ഈ ഇഷ്ടം നേടിയെടുത്തത്. അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ ഇഷ്ടപ്പെടാത്തവരുമുണ്ട്. പക്ഷേ പോസിറ്റീവ് സൈഡ് മാത്രം നമ്മുക്ക് നോക്കിയാൽ മതിയല്ലോ. വളരെ കുറച്ച് സമയം കൊണ്ട് ഇഷ്ടപ്പെടീക്കുകയെന്നത് എല്ലാവർക്കും സാധിക്കില്ലല്ലോ, അത് നമ്മൾ ആക്സപ്റ്റ് ചെയ്യണം. എനിക്ക് എന്റെ പാട്ണർ എന്ന നിലയിൽ അത് ആലോചിക്കുമ്പോൾ വളരെ സന്തോഷമാണ്. ബിഗ് ബോസ് ഷോ ഒക്കെ കഴിഞ്ഞു, ഇനി ആൾ ആളുടെ ബിസിനസുമായി മുന്നോട്ട് പോകുകയാണ്. ഞാനും എന്റെ കാര്യങ്ങളുമായി പോകുകയാണ്. രണ്ടുപേരും രണ്ടുപേരുടെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തത് പോലെ നടന്നതോടെ വിവാഹത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തു', ആരതി വ്യക്തമാക്കി.

വിവാഹശേഷം ദുബായിൽ സെറ്റിലാവും എന്ന് കഴിഞ്ഞ ദിവസം റോബിൻ പറഞ്ഞിരുന്നു. എന്നാൽ ദുബായിൽ സെറ്റിൽഡ് ആവാൻ സാധിക്കില്ലെന്നാണ് ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ആരതി നൽകിയ മറുപടി. ' അങ്ങനെയല്ല പുള്ളി പറഞ്ഞത്, സെറ്റിലാവാൻ ആഗ്രഹമുണ്ടെന്നാണ്. നമ്മുക്ക് പല രാജ്യങ്ങളിലും പോണം കാണണം എന്നൊക്കെ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. എന്തായാലും ദുബായിൽ സെറ്റിൽ ആവാൻ സാധിക്കില്ല. എന്റെ ബിസിനസ് ഇവിടെ നാട്ടിലാണ്. റോബിൻ ചേട്ടനാണെങ്കിലും കാര്യങ്ങളൊക്കെ നാട്ടിലാണ്', ആരതി പറഞ്ഞു.

'കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവും. കാരണം കല്യാണം കഴിഞ്ഞാൽ പൊടിക്കും ഗോൾഡൻ വിസ കിട്ടും. പുള്ളിക്കാരിയൊരു വലിയ ഡിസൈനറാണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റർനാഷണൽ ബ്രാൻഡിങ്ങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്', എന്നായിരുന്നു റോബിൻറെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+