ആരതി പൊടി എന്റെ തീയത്തീന്റെ ബന്ധു', ജാതി ബോധം ജാസ്തിയാണെന്ന് വികെ ശ്രീരാമനോട് സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസമായരുന്നു ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണന്റേയും നടിയി സംരംഭകയുമായ ആരതി പൊടിയുടേയും വിവാഹം. ആടഭംരപൂർണമായിരുന്നു ചടങ്ങുകൾ. ദിവസങ്ങളോളം നീണ്ട ചടങ്ങുകൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു റോബിൻ ആരതിയുടെ കഴുത്തിൽ താലിചാർത്തിയത്. പിന്നീട് വിവാഹ സത്കാരവും നടത്തി. നിരവധി പ്രമുഖരാണ് അന്ന് ചടങ്ങിനെത്തിയത്. വികെ ശ്രീരാമും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നടൻ എങ്ങനെയാണ് ആരതിയുടേയും റോബിന്റേയും വിവാഹത്തിന് എത്തിയത് എന്നായി ഇതോടെ ചോദ്യങ്ങൾ. ഇപ്പോഴിതാ ക്ഷണം വന്ന വഴി പറഞ്ഞുകൊണ്ടും വധൂ വരൻമാർക്ക് ആശംസ അറിയിച്ചുകൊണ്ടും നടൻ പങ്കിട്ട ഒരു ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടന്റെ കുറിപ്പ് ഇങ്ങനെ- 'ഇന്ന് ഗുരുവായൂരൊരു കല്യാണത്തിന് പോയി . ൻ്റെ തീയ്യത്തീടെ കസിൻ്റെ മോളാണ് കല്യാണപ്പെണ്ണ്. പൊടീസ് എന്ന പേരിലുള്ള വസ്ത്രാലങ്കാര അല്ലെങ്കിൽ അലങ്കാരവസ്ത്ര പ്രസ്ഥാനത്തിൻ്റെ പെരുന്തച്ചനാണ് (പെരുന്തച്ചൻ്റെ സ്രീലിങ്കം എന്താന്ന് നിശ്ശല്ല ) ആരതി പൊടി . Podies Boutique ൻ്റെ പുത്യാപ്ല ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഒരു ബിഗ് ബോസ്സുമാണ്.

ഫാഷൻ ഡിസൈനിങ്ങും റിയാലിറ്റി ഷോയും നമുക്ക് കേട്ടുകേൾവിയല്ലാതെ
കണ്ടു കാണിയല്ല. അതിനാൽ ആ മേഖാലയിലേക്ക് നോം പ്രവേശിക്കുന്നില്ല.
ഈ വൈവാഹികത്തിൽ തൃശൂക്കാരൻ ഇമ്മട്ടിയെന്ന ടോംമിൻ്റെ റോൾ എന്തെന്നറിയില്ലെങ്കിലും റോളിങ്ങ് സ്റ്റോൺ ഗേദേഴ്സ് നോ മോസ് എന്നാണല്ലോ ?
പായലേ വിട പൂപ്പലേ വിട എന്നാണേഷ്യൻ പെയ്ൻ്റ്സും പറയുന്നത്.
അതിനാലും മംഗലം കേമായി .ഉർസുല വന്ന് എന്നോടെന്തോ പറഞ്ഞു.
ഞാനതു കേട്ട പോലെ ഇരുന്നു. എൻ്റെ ശരീരത്തിൽ നിന്ന് ഇളം കൂണുകളുടെ ഗന്ധം ഉയർന്നിരുന്നു. അതാരും അറിഞ്ഞില്ലെന്നു തോന്നുന്നു.
ആയതിനാലുമിന്ന് കോഴിക്കോട്ടേക്കു പോണം. വട്ടാമ്പോയിൽ ചോയിക്കുട്ടി വൈദ്യരേയും മടത്തിൽ മൂപ്പരേയും കാണണം. പാഠം 8 നൃത്തം ചെയ്യുന്ന മലയാളമാണ്', കുറിപ്പിൽ ശ്രീരാമൻ പറഞ്ഞു. അതേസമയം നടൻ ഭാര്യയെ തീയത്തി എന്ന് ചേർത്ത് പറഞ്ഞതിൽ നിരവധി പേർ കമന്റുമായി എത്തി. ജാതി ബോധം ജാസ്തിയാണ്,ഇങ്ങള് തിയ്യൻമാരാണ് സമ്മതിച്ചു,അതിങ്ങനെ വിളിച്ചുപറയണോ എന്നാണ് ചിലരുടെ കമന്റുകൾ. എന്നാൽ അദ്ദേഹത്തെ അനുകൂലിച്ചും കമന്റുകൾ ഉണ്ട്. അതിലൊരു കമന്റ് ഇങ്ങനെ-'ജാതി വ്യവസ്ഥയോടുള്ള ശ്രീരാമേട്ടന്റെ അടങ്ങാത്ത പ്രതിഷേധ ഹാസ്യം മനസ്സിലാക്കാൻ കഴിവില്ലാത്ത വിവരദോഷികളും ഇക്കൂട്ടത്തിലുണ്ടല്ലോ എന്നതാണ് വിരോധാഭാസം,ശ്രീരാമേട്ടന്റെ അങ്കം മലയാളി കാണാൻ പോകുന്നതേ ഉള്ളൂ,ഒരു സിലിമാ നടൻ പെണ്ണ് ചോദിക്കാൻ പോയപ്പോ പേരിനൊപ്പം ഈഴവ എന്ന് ചേർത്ത് എല്ലാവരെയും ചിരിപ്പിച്ചതും പിന്നീട് വെറുപ്പിച്ചതും പാപ്പരാസികൾ പാടാതെ തന്നെ എല്ലാവർക്കും അറിയാം.
മാൾട്ടിയുടെ വർഗം മനുഷ്യരേക്കാൾ എത്രയോ ഭേദമായത് കൊണ്ട് മാൾട്ടിയെ അദ്ദേഹം"പട്ടി"എന്ന് അഭിസംബോധന ചെയ്യാത്തതും ശ്രദ്ധേയം.കേരളം ഉള്ളിടത്തോളം ഉള്ളിന്റെ ഉള്ളിൽ ജാതി ഉണ്ടാകും ജാതി ചിന്തയുണ്ടാകും പുറമെയ്ക്കെത്ര ഇല്ലായെന്ന് അഭിനയിച്ചു .ഫലിപ്പിച്ചാലും.മമ്മൂട്ടിയെയും മോഹൻലാലിനെക്കാളും സത്യത്തിൽ നമ്മളൊക്കെയല്ലേ ഏറ്റവും നല്ല അഭിനേതാക്കൾ. ഇങ്ങനെ ഒക്കെ നോക്കുമ്പോൾ നമ്മളെകാളൊക്കെ എത്രയോ മുകളിലാണ് ശ്രീരാമേട്ടൻ', പോസ്റ്റിൽ പറഞ്ഞു. എന്തായാലും നടനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ ഇപ്പോഴും നിറയുകയാണ്.












Click it and Unblock the Notifications