കോമാളികളെന്ന് പരിഹാസം; സൂപ്പര്‍ സിനിമകളുടെ ഭാഗമായി ആറാട്ടണ്ണനും നാഗചേച്ചിയും; കമന്റുകളുടെ പൂരം
സമൂഹ മാധ്യമങ്ങളില്‍ ഏറെ പരിഹാസത്തിന് വിധേയമായിട്ടുള്ളവരാണ് ആറാട്ടണ്ണന് എന്നു വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കിയും നാഗസൈരന്ധ്രിയും. സിനിമകളുടെ റിവ്യൂ പറഞ്ഞും തിയറ്ററുകളിലെ സജീവ സാന്നിധ്യം കൊണ്ടുമാണ് സന്തോഷ് വര്‍ക്കി ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് തിയറ്റര്‍ റിവ്യൂ പറഞ്ഞതിലൂടെയാണ് സന്തോഷ് വര്‍ക്കി ആദ്യം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.
നടിമാരുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയും ലഭിച്ചു. നടിമാരെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ പലപ്പോഴും ആറാട്ടണ്ണന് വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചത് പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. ആറാട്ടണ്ണനെ ബിഗ് സ്ക്രീനില്‍ കണ്ടതോടെ പിന്തുണച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ഗൗതം വാസുദേവ് മേനോനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് സന്തോഷ് വര്‍ക്കി പ്രതികരിച്ചിരുന്നു. അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കഴിവുള്ള ഒരുപാട് ആളുകള്‍ അവസരം ലഭിക്കാന്‍ കാത്തുനില്ക്കുമ്പോള് ആറാട്ടണ്ണനെ പോലെുള്ള ആളുകളെ എന്തിന് അഭിനയിപ്പിച്ചു എന്നാണ് പലരും ചോദിക്കുന്നത്. സിനിമയില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത റോളാണെങ്കില്‍ പോലും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്.
പ്രമുഖ നടന്മാര്ക്കൊപ്പം സന്തോഷ് വര്‍ക്കിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് പരിഹാസരൂപേണയുള്ള താരതമ്യവും നടത്തുന്നുണ്ട്. അതേസമയം, ആറാട്ടണ്ണന്റെ കാസ്റ്റിങ് ആ രംഗത്തിന് അനുയോജ്യമായിരുന്നു എന്നാണ് ബസൂക്കയില്‍ അഭിനയിച്ച ഹക്കിം ഷാ പറയുന്നത്. സന്തോഷ് വര്‍ക്കിയുടെ പ്രശസ്തി തന്നെയാണ് സിനിമയില്‍ ഉപയോഗപ്പെടുത്തിയതെന്നും ഹക്കിം ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ നാഗചേച്ചി എന്നറിയപ്പെടുന്ന നാഗസൈരന്ധ്രിയുടെ ശബ്ദവും ചിത്രവും
മരണമാസ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി. സ്വയം ആള്‍ദൈവമാണെന്ന് അവകാശപ്പെട്ടാണ് നാഗസൈരന്ധ്രി സമൂഹ മാധ്യമങ്ങളില്‍ ആദ്യം എത്തുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ മീഡിയകളില്‍ അഭിമുഖങ്ങള്‍ നല്കി. നിരവധി പരിഹാസങ്ങള്‍ക്കും നാഗസൈരന്ധ്രി ഇരയാകാറുണ്ട്. എന്നാല്‍ കുറിക്കു കൊള്ളുന്ന മറുപടികളിലൂടെ വലിയൊരു വിഭാഗത്തിന്റെ കൈയടിയും ഇവര്‍ നേടാറുണ്ട്.
ആദ്യം പ്രേമലു എന്ന ചിത്രത്തില്‍ നാഗസൈരന്ധ്രിയുടെ ശബ്ദം ഉപയോഗിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഓടുന്ന മരണമാസ് എന്ന ചിത്രത്തിലും നാഗസൈരന്ധ്രിയുടെ ചിത്രവും ശബ്ദവും ഉപയോഗപ്പെടുത്തിയത്. ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. അത്യാവശ്യം സൈക്കോത്തരവും ഉടായിപ്പുമെല്ലാം കയ്യിലുള്ള ലൂക്ക് എന്ന കഥാപാത്രത്തെയാണ് ബേസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണയുടെ ഹ്യൂമര്‍ പെര്‍ഫോമന്‍സിനൊപ്പം നാഗ ചേച്ചിയുടെ ശബ്ദം കൂടിയായപ്പോള്‍ സംഗതി പൊളിച്ചെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.
നാഗസൈരന്ധ്രിയുടെ അനുവാദം വാങ്ങിയാണ് ചിത്രത്തില്‍ ശബ്ദം ഉപയോഗിച്ചതെന്ന് നിര്‍മാതാവ് ടൊവിനോ തോമസ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിജു സണ്ണിയാണ് നാഗസൈരന്ധ്രിയെ കണ്ട് അനുവാദം വാങ്ങിയത്.
ഇപ്പോഴിതാ, പലരുടെയും പരിഹാസത്തിനു പാത്രമാകുന്ന നാഗസൈരന്ധ്രിയെക്കുറിച്ചും ആറാട്ടണ്ണനെക്കുറിച്ചും എഴുത്തുകാരി അനുചന്ദ്ര പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.
അനുചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മലയാള സിനിമയ്ക്കകത്തു ആറാട്ടണ്ണനും നാഗ ചേച്ചിയും ഒരുപോലെ വന്നു തിളങ്ങിയ ആഴ്ചയാണിത്. എവിടയോ ഒരു പോസ്റ്റ് കണ്ടിരുന്നു; എത്രയോ പേര് അഭിനയിക്കാനായി ഒരവസരം ചോദിച്ചു നടക്കുമ്പോള്‍ ആറാട്ടണ്ണനെ പോലൊരാള്ക്കല്ലായിരുന്നു ബസൂക്കയിലെ അവസരം കൊടുക്കേണ്ടിയിരുന്നതെന്ന്. എന്നാല്‍ അങ്ങനെയല്ല, ആറാട്ടണ്ണന് തന്നെയാണാവസരം കൊടുക്കേണ്ടിയിരുന്നത് എന്നാണ് എന്റെ അഭിപ്രായം. കാരണം, ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ, ക്യാമറക്ക് മുന്പില് നിന്ന് കൊടുത്ത വെറുമൊരു ലുക്ക് കൊണ്ട് മാത്രം ആറാട്ടണ്ണന് വാങ്ങിയ ആ കൈയ്യടിയും ചിരിയും നേടാന്‍ ഇവിടെ തല്ക്കാലം മറ്റാരുമില്ല. ഈ പറയുന്ന അവസരം ചോദിച്ചു നടക്കുന്നവന്മാര്ക്ക് പോലും ആ ഒരു ഇമ്പാക്ട് ഉണ്ടാക്കാന്‍ പറ്റില്ല.
പിന്നെ നാഗചേച്ചി; എനിക്കവരെ പണ്ടേ ഇഷ്ടമാണ്. കൗണ്ടര്‍ അടിക്കാന്‍ അസാമാന്യ കഴിവുള്ള, എന്തിനെയും ഏതിനെയും ഒറ്റയ്ക്ക് നേടാന്‍ ചങ്കുറപ്പുള്ള, കാണാന്‍ ക്യൂട്ട് ആയിട്ടുള്ള ലേഡിയാണവര്. മരണമാസിലെ 'വാവ'യായി വന്ന് ഒരേ സമയം ചിരിപ്പിക്കാനും അതേ സമയം ക്യൂട്ട്നെസ് വാരി വിതറാനും അവര്‍ക്കല്ലാതെ മാറ്റാര്‍ക്കാണ് കഴിയുക. മരണമാസ് സിനിമയില്‍ ആദ്യം തൊട്ടവസാനം വരെ നാഗ ചേച്ചി കൂടെയുന്നുണ്ടെന്ന് മാത്രമല്ല, സുരേഷ് കൃഷ്ണയുടെയാ കഥാപാത്രമത്രയും ഫണ്ണിയാകാനുള്ള വലിയൊരു കാരണവും നാഗച്ചേച്ചിയാണെന്നതാണ് സത്യം. സുരേഷ് കൃഷ്ണയുടെ ഗംഭീര പെര്‍ഫോമന്‍സിനൊപ്പം നാഗ ചേച്ചിയുടെയാ ' വാവ ' കോമ്പോ കൂടി വരുന്നതോടെ മൊത്തത്തില്‍ സംഭവം പൊളിച്ചു.
സീ, റിയല്‍ ലൈഫില്‍ ആറാട്ടണ്ണനും നാഗ ചേച്ചിയുമൊക്കെ നമുക്ക് വളരെയധികം വിയേഡായിട്ടുള്ള മനുഷ്യരാണ്. അവരുടെ പ്രവര്‍ത്തികള്‍ നമുക്ക് കണ്ടു പരിചയമില്ലാത്തതാണ്. പക്ഷേ മനുഷ്യര്‍ക്കൊരു കുഴപ്പമുണ്ട്. നമ്മളല്ലാത്ത / നമ്മളില്‍ പെടാത്ത ആളുകളെ കണ്ടാല്‍, മെന്റലി അണ് ഫിറ്റ് ആയവരെ കണ്ടാല്‍, തന്റേടത്തോടെ ഒറ്റക്ക് സഞ്ചരിക്കുന്നവരെയും ജീവിതത്തെ കൂസലില്ലാതെ നേരിടുന്നവരെയും ഒക്കെ കണ്ടാല്‍ വളഞ്ഞിട്ടാക്രമിക്കും. ഈ ഭൂമിയില്‍ തങ്ങള്‍ക്ക് മാത്രമേ സ്ഥാനമൊള്ളൂ അല്ലാത്തവരൊക്കെ / അതായത് മുകളില്‍ പറഞ്ഞത് പോലുള്ളവരൊക്കെ ഈ ഭൂമിയില്‍ ജീവിക്കാന്‍ പോലും യോഗ്യരല്ലെന്ന പോലെ വട്ടം കൂടി അപമാനിക്കും, പരിഹസിക്കും.
ഒരിക്കല്‍ വനിത-വിനീതയ്ക്ക് മുന്പില് വെച്ചിരുന്ന ആറാട്ടണ്ണന്റെ ബൈക്കിന് മുകളിലാരൊക്കെയോ ചേര്‍ന്ന് കുത്തിയും വരഞ്ഞും പോറലേല്‍പ്പിച്ചു. അന്നത്തെ ദിവസം മീഡിയക്ക് മുന്പില് നിന്ന ആറാട്ടണ്ണന് ചോദിച്ചൊരു ചോദ്യമുണ്ട് ; സത്യത്തില്‍ എനിക്കാണോ വട്ട് അതോ അവന്മാര്ക്കാണോ വട്ട് എന്ന്. അതായത് എല്ലാം തികഞ്ഞവന്മാര്‍ എന്ന് സ്വയം വിശ്വസിക്കുന്നവന്മാര് കാണിക്കുന്നതാണ് യഥാര്‍ത്ഥ വട്ടെന്നും തങ്ങളും ഈ അണ്ണനുമൊക്കെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അവന്മാര്ക്ക് പോലും അറിയാന്‍ പറ്റുന്നുണ്ടാകില്ല. എനിവേ ഈ എല്ലാം തികഞ്ഞവന്മാരുടെ ഇടയില്‍ നിന്ന് അപമാനവും പരിഹാസവും കേട്ട് കേട്ട്, തളര്‍ന്നു പോകാനുള്ള അവസരത്തെ കൂട്ട് പിടിക്കാതെ ഇത്രേം കാലം നമുക്കിടയില്‍ പിടിച്ചു നിന്ന രണ്ട് പേരാണ് ഈ വിഷുകാല സിനിമകളില്‍ കയ്യടി വാങ്ങിയത്. വലിയ സിനിമകളുടെ ഭാഗമായത്.
അതായത് ഇവര്‍ക്കൊക്കെയുള്ള പ്രേക്ഷകരെ എന്റര്ടെയിന് ചെയ്യിക്കാന്‍ ഉള്ള കഴിവ് വലുതാണ്. അത് വെച്ച് സിനിമ വ്യവസായത്തിനുള്ളില്‍ കൈയടി വാങ്ങാനുള്ള കഴിവും വലുതാണ്. അവരെ തെറി വിളിച്ചു നടക്കുന്ന ഒരു പണിം ഇല്ലാത്ത കുറേ എണ്ണങ്ങള്ക്കത് മനസിലായില്ലെങ്കിലും സിനിമക്കുള്ളിലുള്ളവര്ക്കതറിയാം. സോ അവരെ സിനിമാക്കാര് ഏറ്റെടുത്തു. ഏറ്റെടുത്ത സീനുകള്‍ വെച്ച് കയ്യടിയും ചിരിയും ഉണ്ടാക്കി. അത്രതന്നെ.
എനിവേ വിഷുക്കാല സിനിമകളില്‍ വന്നു കയ്യടി നേടിയ ഇവരാണ് ഈ ആഴ്ചയിലെ താരങ്ങള്‍.
പരിഹാസങ്ങള്‍ക്കിടയിലും പിടിച്ചു നിന്ന് വലിയ സിനിമകളുടെ ഭാഗങ്ങളായ റിയല്‍ താരങ്ങള്‍ - ഇത്രയും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
നിരവധി പേരാണ് പോസിറ്റീവായി ആറാട്ടണ്ണന്റെയും നാഗസൈരന്ധ്രിയുടെ സിനിമാ അരങ്ങേറ്റത്തെ കാണുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതിലൂടെ കൂടുതല്‍ പേര് ഇവരെ മാതൃകയാക്കി സോഷ്യല്‍ മീഡിയകളില്‍ നിറയുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications