ആറാട്ടണ്ണനെ ആദരിച്ച് ക്ഷേത്ര സമിതി; ആ നാട്ടില്‍ വേറെ ആരുമില്ലേ; എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് വിമര്‍ശനം
'ലാലേട്ടന് ആറാടുകയാണ്' എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന് സമൂഹ മാധ്യമങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് പ്രശസ്തനായത്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമ കണ്ടിറങ്ങിയ ശേഷമുള്ള റിവ്യൂ ആണ് സന്തോഷ് വര്‍ക്കിയെ എയറിലാക്കിയത്. ആറാട്ടണ്ണന് എന്ന വിളിപ്പേരും ഇതുവഴിയാണ് ലഭിച്ചത്. പിന്നീട് തിയറ്ററുകളില്‍ ഇറങ്ങുന്ന സിനിമകളുടെ റിലീസ് ദിനത്തില്‍ തന്നെ റിവ്യൂ പറയുന്നതും ഇദ്ദേഹത്തിന്റെ ശീലമായി. എന്നും ട്രോളുകള്‍ക്കും ആറാട്ടണ്ണന് ഇരയാകുന്നുണ്ട്.
സ്വയം എന്‍ജിനീയറെന്നാണ് സന്തോഷ് വര്‍ക്കി തന്നെ പരിചയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ആളുകള്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആറാട്ടണ്ണന് അതൊന്നും പ്രശ്നമല്ല. ഇടപ്പള്ളി വനിത വിനീത തീയറ്ററില്‍ നിറസാന്നിധ്യമായ സന്തോഷ് വര്‍ക്കി സിനിമാ താരങ്ങള്‍ക്കു പിന്നാലെ നടന്ന് ഫോട്ടോ എടുക്കുന്നതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

നടിമാരെ നിരന്തരം നേരിട്ടും ഫോണ്‍ വിളിച്ചും ശല്യപ്പെടുത്തുന്നയാള്‍ എന്ന കുപ്രസിദ്ധിയും സന്തോഷ് വര്‍ക്കിക്കുണ്ട്. നിത്യ മേനോനാണ് ആറാട്ടണ്ണന്റെ ശല്യപ്പെടുത്തലിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത്. നിരവധി നടിമാരെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. നിരൂപണത്തിന്റെ മറവില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസ് ഇദ്ദേഹത്തെ താക്കീത് ചെയ്തിട്ടുമുണ്ട്.
ഇപ്പോഴിതാ ആദ്യമായി പുരസ്കാരം കിട്ടിയ സന്തോഷത്തിലാണ് ആറാട്ടണ്ണന്. ആലുവയിലെ ഉളിയന്നൂര്‍ പെരുംതച്ചന് കുലദേവതാ ക്ഷേത്ര കമ്മിറ്റിയാണ് ആറാട്ടണ്ണനെ ആദരിച്ചത്. ഒരു ചടങ്ങിന്റെ ഭാഗമായാണ് ആറാട്ടണ്ണനെ ആദരിച്ചത്. പൊന്നാട അണിയിച്ച് ഫലകവും നല്‍കുന്നുണ്ട്. തന്റെ ചിത്രം പതിച്ച ഫലകവുമായി ആറാട്ടണ്ണന് നടന്നു വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വന്ന വഴി മറക്കരുതെന്നും ഇനിയും നിരവധി പുരസ്കാരങ്ങള്‍ ലഭിക്കട്ടെയെന്നും ആളുകള്‍ ആശംസിക്കുന്നതും വീഡിയോയില്‍ കാണാം. ചടങ്ങില്‍ പ്രസംഗിക്കാന്‍ സമയം കിട്ടിയില്ലെന്ന ദുഖവും ഓണ്‍ലൈന്‍ മാധ്യമങ്ങളോടു പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, എന്തിന്റെ പേരിലാണ് ആറാട്ടണ്ണനെ ആദരിച്ചതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. അതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നാണ് കമന്റുകളില്‍ ചോദ്യം ഉയരുന്നത്. 'ഈ ആദരവ് സംഘടിപ്പിച്ചത് ഒരു ക്ഷേത്രം ആണെന്ന് ഓര്‍ക്കണം. എന്ത് മെസേജ് ആണ് നിങ്ങള്‍ ഇതിലൂടെ കൊടുക്കുന്നത്, ആ നാട്ടിലെ ഒരു കര്‍ഷകനെയോ ഒരു പട്ടാളക്കാരനെയോ ആദരിച്ചിരുന്നെങ്കില്‍ അതായിരുന്നു മാന്യത' എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. എന്തിന്റെ പേരിലാണ് ഇയാളെ ആദരിക്കുന്നത്. നാട്ടുകാര്‍ക്ക് മൊത്തം വട്ടായോ? എന്നാണ് ഒരു കമന്റ്.
ആ നാട്ടില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള എത്ര നല്ല കൃഷിക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, പൊലീസ്, പ്രതിരോധ സേനാംഗങ്ങള്‍, സാധാരണക്കാര്‍, ആരുമില്ലേ ഒരാളെ കണ്ടെത്താന്‍? എന്നും ചോദിക്കുന്നുണ്ട്. ഇങ്ങനെ ആറാട്ടണ്ണനെതിരേയുള്ള വിമര്‍ശനങ്ങളാണ് കമന്റുകളില്‍ മുഴുവന്‍. എന്തായാലും ആരു തന്നെ വിമര്‍ശിച്ചാലും തനിക്ക് പ്രശ്നമില്ലെന്ന നിലപാടിലാണ് ആറാട്ടണ്ണന്. ആദ്യമായി പുരസ്കാരം ലഭിച്ചാല്‍ ഏറെ സന്തോഷത്തിലാണ് സന്തോഷ് വര്‍ക്കി.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications