Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷീല മുതല്‍ മമിത ബൈജുവിനോട് വരെ ക്രഷ് തോന്നിയവരുണ്ടാകും: എനിക്ക് മണ്ടത്തരം പറ്റിയെന്നും ആറാട്ടണ്ണന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 മാർച്ച് മാസത്തോടെ പ്രേക്ഷകർക്ക് മുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷീക്കുന്നത്. സീസണ്‍ 6 ന്റെ രണ്ട് പ്രമോകളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ സീസണിലെ മത്സരാർത്ഥികളുടെ ഓഡീഷനും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല പ്രമുഖരുടേയും പേരുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അക്കൂട്ടത്തിലുള്ള ഒരു പേരാണ് ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയുടേത്.

കഴിഞ്ഞ ദിവസം സന്തോഷ് വർക്കി പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ചകളെ ചൂടുപിടിപ്പിച്ചത്. പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി പങ്കുവെച്ച് ദീർഘമായ കുറിപ്പ് എഴുതി നല്‍കിയത് പിആർ ഗ്രൂപ്പാണെന്ന തരത്തിലൊക്കെയാണ് ആളുകള്‍ അഭിപ്രായപ്പെട്ടുന്നത്. സന്തോഷ് വർക്കിയുടെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 arattuannan-

എന്റെ പേര് സന്തോഷ്‌ വർക്കി, ആ പേര് നിങ്ങൾളുടെ കാതുകളിലൂടെ കടന്നു പോയാൽ ഒരുപക്ഷെ എന്നെ തിരിച്ചറിയണമെന്നില്ല. കാരണം കഴിഞ്ഞ രണ്ടു വർഷത്തോളമായി ഞാൻ പോലും ആ പേര് മറന്നു തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് പരിചയമുള്ള എന്നെ ഒരിക്കൽ കൂടി ഞാൻ പരിചയപ്പെടുത്താം, ഞാൻ ആറാട്ട് അണ്ണൻ.

ആറാട്ട് എന്ന ലാലേട്ടൻ സിനിമയുടെ റിലീസ് ദിവസമായ 2022 ഫെബ് 18 ന് ആ സിനിമയുടെ റിവ്യൂവിൽ ലാലേട്ടൻ "ആറാടുകയാണ് ഈ ചിത്രത്തിൽ" എന്ന് പറഞ്ഞതിലൂടെ "ആറാട്ട് അണ്ണൻ" എന്ന പേരിൽ മലയാളി മനസുകളിലേക്ക്
കുടിയേറിയ സന്തോഷ് വർക്കി.

"മലയാള സിനിമക്ക് തിയേറ്ററിൽ റിവ്യൂ " എന്ന ഒരു ആശയം കൊണ്ട് വന്നത് ഞാൻ ആണ് പറഞ്ഞപ്പോൾ അഹങ്കാരമായി എന്ന് ചിന്തിച്ചു പോയ നിങ്ങൾ തന്നെ ഒരു നിമിഷം ഒന്ന് പുറകോട്ട് ചിന്തിച്ചാൽ മനസിലാവും, അത് അഹങ്കാരമല്ല തികച്ചും സത്യമാണ് എന്ന് ബോധ്യമാവും.

എനിക്ക് പുറകെ പലരും റിവ്യൂ പറയാൻ എത്തി. ചിലരൊക്കെ ഡാൻസ് കളിച്ചും, ചിലർ അർത്തു് നിലവിളിച്ചും പിന്നെ ചിലർ പടം ഓടുന്ന തിയേറ്ററിന്റെ പരിസരത്തു പോലും വരാതെ വീട്ടിലിരുന്നു റിവ്യൂ പറയുന്നവരും ആയിരുന്നു. കാലികമായി ലഭിക്കുന്ന സോഷ്യൽ മീഡിയ അറ്റൻഷൻ കിട്ടാൻ മാത്രം റിവ്യൂ ചെയ്യുന്നവർ ആണ് അവരിൽ പലരും, അല്ലെങ്കിൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് റിവ്യൂ ചെയ്യുന്നവർ.

ഞാൻ ഒരിക്കലും എനിക്ക് വൈറൽ ആവണം, അതാണ്‌ എന്റെ ലക്ഷ്യം എന്ന് കരുതി ചെയ്ത ആളല്ല. ലാലേട്ടന്റെ കുറച്ചു കാലത്തിനു ശേഷം വന്ന ആറാട്ട് എന്ന പടം കണ്ടപ്പോൾ തോന്നിയ ആവേശത്തിൽ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ ആണ് വൈറൽ ആയതു. പിന്നീട് ആണ് ആറാട്ട് അണ്ണൻ എന്ന പേരിൽ ഞാൻ വൈറൽ ആവുന്നത് എന്ന് ഓർക്കുക.

വിദ്യാഭ്യാസം കൊണ്ട് മാത്രമല്ല വായനയിൽ കൂടി ആയാലും ലോകം കണ്ട ആള് തന്നെയാണ് ഞാനും. അച്ഛന്റെ മരണശേഷം വീട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടോ അതൊക്ക ഞാൻ വീട്ടുകാർക്ക് വേണ്ടി ചെയ്യുന്നുണ്ട്.
ആർക്ക് അത് അറിയില്ല എങ്കിലും എന്റെ വീട്ടുകാർക്കും നാട്ടിലെ നല്ല സുഹൃത്തുക്കൾക്കും അറിയാം ( ഇന്ന് നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ തെറി വിളിക്കാൻ ആരും ഇല്ലാത്ത കൊണ്ട് ഏതോ നാട്ടിൽ പോയി കഷ്ടപെടുമ്പോൾ അല്ലെങ്കിൽ കൂട്ടുകാർക്ക് ഒപ്പം നാലെണ്ണം അടിക്കുമ്പോൾ എനിക്ക് തെറി കമെന്റ് ഇടുമ്പോൾ ഒന്നു ഓർക്കുക, ഇപ്പുറത്തും ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരാൾ ആണ് എന്ന് )

അത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് സമയം കിട്ടുമ്പോൾ ( ന്യൂ ഡൽഹി സിനിമയിൽ മമ്മുട്ടി "സമയം ഉണ്ടാക്കി " ഞാൻ വരും എന്ന് പറയും പോലെ ) ആണ് സിനിമ കാണാൻ പോകുന്നതും ഒരു റിവ്യൂ പറയുന്നതും, അതൊരിക്കലും ഒരു സിനിമയെയും ഒരിക്കലും നശിപ്പിച്ചിട്ടും ഇല്ല.

ഇനിയും നിങ്ങൾക്ക് പറയാൻ കാര്യങ്ങൾ കാണും, എന്റെ ക്രഷ്.. ജീവിതത്തിൽ ഈ പോസ്റ്റ്‌ വായിക്കുന്ന പ്രായഭേദ്യമെന്യ പറയാം ഷീല മുതൽ മമത ബൈജു നോട്‌ വരെ ക്രഷ് തോന്നിയവർ ഉണ്ടാവാം എന്ന്, അത് പലപ്പോളും മാറിയിട്ടും ഉണ്ടാവാം. എനിക്ക് ഒരു അവസരം കിട്ടിയപ്പോൾ എന്റെ നിഷ്കളങ്കത കൊണ്ട് ഞാൻ പറഞ്ഞു എന്നത് എന്റെ ചെറിയ ലോകത്ത് ജീവിക്കുന്നവർ തന്നെയാണ് നിങ്ങളും എന്ന് കരുതിയത് എന്റെ മണ്ടത്തരം.

പിന്നെ ഇടക്ക് ലൈവിൽ വരാറുള്ളത്, ഇപ്പൊ നിങ്ങൾടെ ഒക്കെ മുന്നിൽ ഞാൻ ഇടക്ക് എഫ് ബി സ്ക്രോൾ ചെയ്യുമ്പോൾ വരാറുണ്ട്, അത് നിലനിർത്തണം എന്ന ഒരു ഇഷ്ടം കൊണ്ട്. ഞാൻ വൈറൽ ആയി രണ്ടു വർഷം തികയുന്ന ഈ സമയം നിങ്ങളോട് എനിക്ക് നന്ദിയുണ്ട്, കാരണം ഞാൻ വൈറൽ ആവാൻ കാരണം നിങ്ങൾ കൂടിയാണ്.

ഒരു അപേക്ഷയോട് കൂടി ഞാൻ നിർത്തുന്നു,
ഇത് വരെ തന്ന നെഗറ്റീവ് കമന്റ്‌ എല്ലാരേം (ഞാൻ ഇട്ട കമന്റ്‌ നോക്കെടാ എന്ന് പറഞ്ഞ് നിങ്ങൾ എന്റെ എഫ് ബി യിലേക്ക് കുറച്ചു പേരെ ക്ഷണിക്കുകയും ചെയ്ത് കാണുമല്ലോ ) കൊണ്ട് തന്നെയാണ് ഞാൻ വളർന്നത് (എന്ത് വളർന്നടാ എന്ന ചോദ്യം ഇത്രേം പറഞ്ഞ കൊണ്ട് ഇനി വേണോ ബ്രോ &സിസ് )

ഇനി ഇവിടെ ഉണ്ടാവും, നല്ല രീതിയിൽ.

അപ്പൊ എല്ലാർക്കും നന്ദി. പോസിറ്റീവ് & നെഗറ്റീവ് കമെന്റ് ഇട്ട എല്ലാർക്കും ചേർത്ത് തന്നെ. നിങ്ങളുടെ സ്വന്തം ആറാട്ട് അണ്ണൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+