ഫുക്രുവിനോട് അതോടെ ദേഷ്യമായി, അവൻ ഫോൺ വിളിച്ചപ്പോഴൊന്നും ഞാൻ എടുത്തില്ല'; പിണക്കത്തെ കുറിച്ച് ആര്യ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു നടി ആര്യ ബഡായിയും ഫുക്രു എന്ന വിളിപ്പേരുള്ള കൃഷ്ണ ജീവും. ഷോയിൽ വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നവർ കൂടിയായിരുന്നു ഇരുവരും. ഷോ കഴിഞ്ഞ് ഇത്രയും വർഷമായിട്ടും അതേ സൗഹൃദവും സ്നേഹ ബന്ധവും തങ്ങൾ നിലനിർത്തുന്നുണ്ടെന്ന് പറയുകയാണ് ഇരുവരും . മൈൽസ്റ്റോൺ മെയ്ക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം.
ഫുക്രുവിനെ കുറിച്ച് ആര്യയുടെ വാക്കുകൾ ഇങ്ങനെ-'ഫുക്രുവിനെ ബിഗ് ബോസിൽ വെച്ചാണ് പരിചയപ്പെടുന്നത്. എനിക്ക് ആദ്യം തൊട്ടേ ഇവനെ ഇഷ്ടമായി. കുസൃതിയാണ്, കൊച്ചുകുട്ടിയാണ്, ഒരു അനിയനെ പോലെയാണ്. ആദ്യം കണ്ടത് മുതൽ ഇന്ന് വരെ അവന്റെ ക്യാരക്ടറിൽ ഒരു മാറ്റവും ഇല്ല. അത് പലർക്കും ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. പക്ഷെ എന്നെ സംബന്ധിച്ച് അവൻ അനിയനാണ്. കുട്ടാ, തമ്പി എന്നൊക്കെയാണ് ഞാൻ അവനെ വിളിക്കുന്നത്. അത് മനസറിഞ്ഞാണ് വിളിക്കുന്നത്. ഫുക്രപ്പൻ ഉയിർ എന്നാണ് ഞാൻ അവന്റെ പേര് ഫോണിൽ സേവ് ചെയ്തിരിക്കുന്നത്.

അനിയത്തീടെ വിവാഹത്തിന് വരാതിരുന്നപ്പോൾ എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ഇവനോട് മിണ്ടത്തില്ലായിരുന്നു. ഫോണെടുക്കില്ലായിരുന്നു. അവസാനം ചേട്ടൻ ഇടപെട്ടു. അവൻ കോംപ്രമൈസാക്കി.
ബിഗ് ബോസിൽ സ്പോർട്സ്മാൻ സ്പിരിറ്റോടെ പെർഫോം ചെയ്തയാളാണ്.ഫുക്രു. ബിഗ് ബോസിൽ ഷാജി ചേട്ടനും ഞാനും ഫുക്രുവുമൊക്കെ വളരെ അവസാനം വരെ നിന്നവരാണ്. ഷോ പകുതിക്ക് അവസാനിച്ചപ്പോൾ സങ്കടം തോന്നി. ഇറങ്ങിയപ്പോൾ സങ്കടം ഇല്ലായിരുന്നു പക്ഷേ അടുത്ത സീസണുകൾ ഒക്കെ കണ്ടപ്പോൾ സങ്കടം തോന്നി. ലാലേട്ടൻ വരെ പറഞ്ഞിരുന്നു, പാവം പിള്ളേര്, സീസൺ കംപ്ലീറ്റ് ആയില്ല അവർക്കെന്തെങ്കിലും ചെയ്ത് കൊടുക്കാമായിരുന്നുവെന്നൊക്കെ. പക്ഷേ ബിഗ് ബോസുകാർ അത് മൈന്റ് ചെയ്തില്ല', ആര്യ പറഞ്ഞു.
ബിഗ് ബോസിൽ മഞ്ജു ചേച്ചിയുടെ മെയിൻ ഹോബി ഫുക്രുവിന്റെ തലയിൽ പേൻ നോട്ടമായിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ വിവാദമായത്. ഫുക്രുവിന്റെ മുടിയിൽ കളർ അടിക്കൽ ഒക്കെയായിരുന്നു ഞങ്ങളുടെ മെയിൻ ഹോബി', ആര്യ പറഞ്ഞു.
തന്നെ സംബന്ധിച്ച് എല്ലാവരെ കാണുമ്പോഴും അത്ഭുതമായിരുന്നുവെന്നാണ് ഫുക്രു പറഞ്ഞത്. ആര്യ ചേച്ചിയെ ഒക്കെ ബഡായി ബംഗ്ലാവിൽ കണ്ടതാണല്ലോ. ആദ്യമൊക്കെ അകൽച്ചയായിരുന്നെങ്കിലും പെട്ടെന്ന് സിങ്കായി. ഹൗസിൽ നിന്ന് നമ്മൾ സംസാരിച്ചത് പുറത്തിറങ്ങിയിട്ട് എന്തൊക്കെ ചെയ്യണം, എവിടെയൊക്കെ യാത്ര പോകണം എന്നതൊക്കെയായിരുന്നു. ഷോ കഴിഞ്ഞപ്പോൾ ഞങ്ങൾ ദുബായിൽ പോയിരുന്നു. ആര്യ ചേച്ചിക്ക് പിറന്നാളിന് സർപ്രൈസ് കൊടുക്കാനായിരുന്നു പോയത്.












Click it and Unblock the Notifications