ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നോ? ആ ഫോട്ടോകൾ എവിടെ?; ചൂടൻ ചർച്ച
കുടുംബ ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രധാന്യം നൽകി ബോളിവുഡിനെ അതിശയിപ്പിക്കുന്ന താരതമ്പദികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. എന്നാൽ അടുത്തിടെ ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണോയെന്ന ചർച്ചകളാണ് ഇപ്പോൾ ബോളിവുഡ് ആരാധകർക്കിടയിൽ നടക്കുന്നത്. ചർച്ചകൾ ചൂടുപകരുകയാണ് ഐശ്വര്യ റായിയുടെ പുതിയ കുറിപ്പ്.
മകള്‍ ആരാധ്യയ്ക്കും അച്ഛനുമൊപ്പം പോസ് ചെയ്യുന്ന രണ്ട് പഴയ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടായിരുന്നു ഐശ്വര്യയുടെ കുറിപ്പ്. 'എന്റെ പ്രിയപ്പെട്ട ഡാഡി-അജ്ജാ, ഏറ്റവും സ്നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും ഉദാരമനസ്കനും നീതിമാനുമായ വ്യക്തിയായിരുന്ന നിങ്ങൾ. പിറന്നാൾ ആശംസകൾ, താങ്കളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല. 'ഞങ്ങൾ താങ്കളെ വല്ലാതെ മിസ്സ് ചെയ്യുന്നു', എന്നാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.

ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു. 'പ്രിയപ്പെട്ട ആഷ്, എന്തുകൊണ്ടാണ് നിങ്ങൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഫോട്ടോയൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങളുടെ കുടുംബ ഫോട്ടോകൾ വളരെ കുറവാണ്,നിങ്ങൾ പിരിഞ്ഞുവന്നാണോ ഇതിനർത്ഥം', കമന്റിൽ പറയുന്നു. ഈ കമന്റ് പലരും ഏറ്റുപിടിച്ചു. ഐശ്വര്യ എന്തുകൊണ്ടാണ് കുടുംബത്തിനൊപ്പമുള്ള ഫോട്ടോകൾ പങ്കിടാത്തത് എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്.
ബോളിവുഡിലെ ദീപാവലി,പൂജാ പാർട്ടികളിൽ പലപ്പോഴും തിളങ്ങാറുള്ള ഐശ്വര്യയേയും അഭിഷേകിനേയും ഇക്കുറി ഒന്നിച്ച് കണ്ടില്ലെന്നായിരുന്നു മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല പൊതു ഇടങ്ങളിലൊന്നും ഇപ്പോൾ ഇരുവരും ഒരുമിച്ച് എത്താറില്ലെന്നും ചിലർ പറഞ്ഞു. അടുത്തിടെ പാരീസിൽ നടന്ന ഫാഷൻ വീക്കിലടക്കം മകൾ ആരാധ്യക്കൊപ്പം മാത്രമാണ് ആഷിനെ കണ്ടതെന്നായിരുന്നു മറ്റ് ചിലർ പറഞ്ഞത്.
ബച്ചൻ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ സജീവമായിരുന്നു. ജയ ബച്ചനും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലാണ് ചർച്ചകൾ. അടുത്തിടെ അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം ഭാര്യയ്ക്കും ആരാധ്യ അടക്കമുള്ള കൊച്ചുമക്കൾക്കും ഒപ്പം എടുത്ത ഫോട്ടോയിൽ നിന്ന് അമിതാഭ് ബച്ചനും ആരാധ്യയും മാത്രമുള്ള ചിത്രം ക്രോപ് ചെയ്ത് ഐശ്വര്യ പോസ്റ്റിട്ടിരുന്നു. ഇതോടെ ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമാണെന്നും വേർപിരിയലിന്റെ സൂചനയാണെന്നുമൊക്കെയായിരുന്നു ചർച്ചകൾ.
2007 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഐശ്വര്യയും അഭിഷേകും തമ്മിൽ വിവാഹിതരാകുന്നത്. അഭിഷേകിന്റെ ആദ്യ പ്രണയം കരിഷ്മായിയിരുന്നു.2002 ല്‍ പുറത്തിറങ്ങിയ ഹാ മെനെ ഭി പ്യാര്‍ കിയാ ഹെ എന്ന ചിത്രത്തില്‍ അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതേ വര്‍ഷം ഇരുവരും വിവാഹിതരാകുമെന്ന് പിതാവ് അമിതാഭ് ബച്ചൻ പ്രഖ്യാപിച്ചെങ്കിലും ഇരുവരും വേർപിരിഞ്ഞു. കുടുംബത്തില്‍ നിന്ന് മാറി താമസിക്കണമെന്ന് കരീഷ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രണയ ബന്ധം തകര്‍ന്നതെന്നാണ് പ്രചരിക്കുന്ന കഥ. ഇതിന് പിന്നാലെയാണ് അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. അതേസമയം വീട്ടിൽ നിന്നും മാറി താമസിക്കാൻ ഐശ്വര്യയ്ക്കും താത്പര്യം ഉണ്ടെന്നും ഇത് ഇവർ തമ്മിൽ ഇത് തർക്കത്തിന് കാരണമായെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications