കാതോട് കാതോരത്തിലെ രാഹുലും കൃഷ്ണേന്ദവും പ്രണയത്തിലാണോ?; ഒടുവിൽ മറുപടി നൽകി താരങ്ങൾ
കൊച്ചി: ഏഷ്യനെറ്റിലെ കാതോട് കാതോരം എന്ന സീരിയൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. സീരിയലിലെ നായകനും നായികയുമായ അർജുനും മീനുവും തമ്മിലുള്ള ആദ്യരാത്രിയിലെ രംഗങ്ങളായിരുന്നു ചൂടുള്ള ചർച്ചയ്ക്ക് കാരണമായത്. ഇപ്പോഴിതാ ആ രംഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയാണ് അർജുനും മീനുവുമായി എത്തിയ രാഹുലും കൃഷ്ണേന്ദുവും. ഇരുവരും പ്രണയത്തിലാണോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്കും താരങ്ങൾ മറുപടി നൽകി. താരങ്ങളുടെ വാക്കുകളിലേക്ക്
'സീരിയലിന് വളരെ അനിവാര്യമായ രംഗങ്ങളാണ് അതൊക്കെ. എന്തെങ്കിലും കാട്ടിക്കൂട്ടി പോയാൽ അത് അർത്ഥവത്താകില്ല. വളരെ കംഫേർട്ടബിൾ ആയിട്ടാണ് ചെയ്തത്. ഒരു കുടുംബത്തിന്റെ ബോണ്ടിങ് ആണ് കാണിക്കുന്നത്. മിനിമം പ്രണയം എന്ന ഫീലിങ് എക്സ്പ്രസ് ചെയ്യണമല്ലോ', രാഹുൽ പറഞ്ഞു. അതേസമയം തന്നെ സംബന്ധിച്ച് ആദ്യമൊരു ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് കൃഷ്ണേന്ദു. 'താൻ ഇതുവരെ ആരേയും കെട്ടിപിടിച്ച് അഭിനയിച്ചിട്ട് പോലുമില്ല. അതൊക്കെയായിരുന്നു ആദ്യം ബുദ്ധിമുട്ടിച്ചത്. ആളുകളൊക്കെ എന്തെങ്കിലും പറയുമോയെന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ രാഹുൽ ആയത് കൊണ്ടാണ് ഞാൻ കംഫേർട്ട് ആയത്. പിന്നെ കഥാപരമായി ചെയ്യുമ്പോൾ ആ സിനിന് ആവശ്യമായ രംഗമാണത്. അത്രയേ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ. സീരിയൽ ആണ്, റിയൽ ലൈഫ് അല്ല അത്. എന്നോട് ഒരു ആർട്ടിസ്റ്റ് ചോദിച്ചു നിങ്ങൾ ശരിക്കും കിസ് ചെയ്തോ എന്ന്. കവിളിൽ മുത്തം കൊടുത്തിട്ടുണ്ട്. എന്നാൽ ചുണ്ടിൽ കൊടുക്കുന്നതായി കാണിക്കുന്നതൊക്കെ മാസ്ക് ചെയ്ത', കൃഷ്ണേന്ദു പറഞ്ഞു.

ഓരോ സീനുകൾ ചെയ്യുമ്പോഴും ഞങ്ങൾ സജഷൻ കൊടുക്കാറുണ്ട്. പലതവണ ആവർത്തിച്ച രംഗങ്ങൾ ആണെങ്കിൽ ഞങ്ങൾ സംവിധായകനോട് പറയും. അപ്പോൾ അദ്ദേഹം ഞങ്ങളുടെ സജഷൻ കൂടി കേട്ട് രംഗം മാറ്റും. ഇനി അത് ഒകെ അല്ലെങ്കിൽ അത് അദ്ദേഹം പറയും. നമ്മുക്കും കൂടി ഇടപെടാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകുന്നുണ്ട്', ഇരുവരും പറഞ്ഞു.
രാഹുലും കൃഷ്ണേന്ദുവും കപ്പിളാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. ഒരുപക്ഷെ റിലേഷൻഷിപ്പിലായാൽ അങ്ങനെ ഉണ്ടാകണമെന്നില്ല. സീരിയലിലെ മിക്ക ജോഡിയെ കുറിച്ചും പല ഗോസിപ്പുകളും വരാറുണ്ട്. അത് നമ്മൾ ഒരുമിച്ച് കുറെ നാൾ ഉണ്ടാകുന്നതൊക്കെ കൊണ്ടാണ്. ഒരിക്കൽ ബീച്ചിൽ ഷൂട്ടിന് പോയപ്പോൾ ഞാൻ കോസ്റ്റ്യൂമിൽ നിൽക്കുന്ന സമയത്ത് ഒരു ആന്റി വന്ന് ചോദിച്ചു എവിടെ കെട്ട്യോൻ എന്നത്. അവർ സീരിയലിനെ റിയാലിറ്റിയായി കാണുകയാണ്. പിള്ളേര് വേണ്ടേ എന്നൊക്കെ ചോദിച്ചിരുന്നു', കൃഷ്ണേന്ദു പറഞ്ഞു.
നമ്മുടെ വീട്ടിലെ ആൾ എന്ന നിലയിലാണ് ആരാധകർ നമ്മളെ കാണുന്നത്. പോസിറ്റീവ് ക്യാരക്ടർ ചെയ്യുന്നവരോട് നല്ല സ്നേഹം കാണും. അതുപോലെ തന്നെ നെഗറ്റീവ് ക്യാരക്ടറുകളോട് അനിഷ്ടത്തോടെ പെരുമാറുകയും ചെയ്യും. ക്യാരക്ടർ ആണെന്ന് ചിന്തിക്കാതെയാണ് ഇത്തരത്തിലുള്ള പെരുമാറ്റം', രാഹുൽ പറഞ്ഞു.
'സീരിയലിൽ പ്രണയിച്ച യുവാവ് മരിച്ച് അവന്റെ സഹോദരനെ വിവാഹം കഴിക്കുന്നതാണ് തന്റെ കഥാപാത്രം. ആളുകൾ അത് സ്വീകരിക്കുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. കാരണം ആദ്യം ആദി-മീനു ബോണ്ട് കാണിച്ചിട്ട് പെട്ടെന്ന് അനിയനുമായുള്ള കപ്പിൾ സീനൊക്കെ ആളുകൾ അംഗീകരിക്കുമോയെന്നായിരുന്നു .ടെൻഷൻ. പക്ഷെ അതൊന്നും നെഗറ്റീവായില്ല, പെട്ടെന്ന് തന്നെ ആളുകൾ അതൊക്കെ അംഗീകരിച്ചു', കൃഷ്ണേന്ദു പറഞ്ഞു.












Click it and Unblock the Notifications