Get Updates
Get notified of breaking news, exclusive insights, and must-see stories!

'കല്യാണം കഴിച്ചോ? ആണെങ്കിൽ ധൈര്യമായിട്ട് അങ്ങ് പറ'; എലിസബത്തിനൊപ്പം ഫോട്ടോയിൽ ഉള്ളത് ആര്, ചോദ്യം

ബാലയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഡോ എലിസബത്ത് ഉദയൻ.
യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ എലിസബത്ത് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ എസലിസബത്ത് പങ്കുവെച്ച് ഒരു ഫോട്ടോയാണ് ചർച്ചയാവുന്നത്. യെല്ലോ ബഡീസ് എന്ന ക്യാപ്ഷൻ നൽകിയാണ് എലിസബത്ത് ഫോട്ടോ പങ്കുവെച്ചത്. ഇതോടെ കൂടെയുള്ളത് ആരാണെന്ന ചോദ്യം കമന്റുകളായി വന്നുതുടങ്ങി. എലിസബത്തിന്റെ വിവാഹം കഴിഞ്ഞോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

'' കാര്യം പറ കൊച്ചേ... ഒരു ഫോട്ടോയും ഇട്ടിട്ട് ഒന്നും മിണ്ടാതെ ഇങ്ങനെ നിന്നാൽ എന്താ മനസിലാക്കുക.. കല്യാണം കഴിച്ചോ? ആണെങ്കിൽ ധൈര്യമായിട്ട് അങ്ങ് പറ.. നിങ്ങൾ വിവാഹം കഴിച്ചോ? ഡോക്ടർ നയം വ്യക്തമാക്കണം, ടെൻഷനടിപ്പിക്കല്ലെ, ആശംസകൾ എന്നിങ്ങനെ പോകുന്നു ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകൾ. എന്നാൽ എലിസബത്ത് ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ELIZABERT

അതേ സമയം എലിസബത്തുമായി വേർപിരിഞ്ഞ ശേഷമാണ് ബാല വീണ്ടും വിവാഹം കഴിച്ചത്. മുറപ്പെണ്ണിനെയാണ് ബാല വിവാഹം ചെയ്തത്.
എന്തുകൊണ്ടാണ് ബാലയും എലിസബത്തും വേർപിരഞ്ഞത് എന്ന് ഇരുവരും ഇതുവരെ പറ‍ഞ്ഞിട്ടില്ല. എലിസബത്തിനെക്കുറിച്ച് ബാലയ്ക്ക് ഇപ്പോഴും വളരെ നല്ല അഭിപ്രായമാണ്. അമൃതയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്.

ബാലയുടെ പ്രതിസന്ധി ഘട്ടത്തിൽ എലിസബത്ത് ബാലയ്ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം ബാലയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എലിസബത്തായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും വേർപിരഞ്ഞെന്ന് കേട്ടപ്പോൾ ആരാധകർ വിശ്വസിക്കാൻ ബുദ്ധിമുട്ടി. ഒരുപാട് കാലം വേർപിരിഞ്ഞ് നിന്ന ശേഷമാണ് തങ്ങൾ ബന്ധം പിരിഞ്ഞ കാര്യം ഇരുവരും അറിയിച്ചത്. എന്നാൽ ഈ സമയത്തൊന്നും തന്നെ ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. ബന്ധം വേർപിരഞ്ഞപ്പോഴും ഒരിക്കലും ബാല എലിസബത്തിനെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല.

ബാലയുമായി ബന്ധം അവസാനിപ്പിച്ചതിന് ശേഷം എലിസബത്ത് വീണ്ടും പ്രൊഫഷണൽ ലൈഫിൽ ആക്ടീവായി.കേരളത്തിന് പുറത്താണ് എലിസബത്ത് വർക്ക് ചെയ്യുന്നത്. യാത്രകളാണ് ഇപ്പോൾ എലിസബത്തിന് ഇഷ്ടം. അതുപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. പൊതുവേ കമന്റുകൾക്കൊന്നും എലിസബത്ത് പ്രതികരിക്കാറില്ലെങ്കിലും അടുത്തിടെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന മോശം കമന്റിന് എലിസബത്ത് മറുപടി നൽകിയരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+