'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍': ഒഎന്‍വി ആ പക്ഷിയെ കണ്ടില്ലായിരുന്നെങ്കില്‍, ഈ മനോഹര ഗാനം പിറക്കുമായിരുന്നോ
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ഒരുമാത്ര വെറുതെ നിനച്ചു പോയി' ഈ വരികള്‍ ഒരിക്കലെങ്കിലും പാടാത്ത, കേള്‍ക്കാത്ത മലയാളികളുണ്ടോയെന്ന് ചോദിച്ചാല്‍, അല്ല അത്തരമൊരു ചോദ്യത്തിന് തന്നെ ഇവിടെ പ്രസക്തിയില്ല. ദേവരാജന്‍ മാഷും ഒഎന്‍വിയും അണിയിച്ചൊരുക്കിയ ഈ മനോഹര ഗാനം മലയാളികള്‍ക്ക് അത്രത്തേളം ഹൃദ്യസ്ഥമാണ്.
1987 ൽ പുറത്തിറങ്ങിയ ജേസി സംവിധാനം ചെയ്ത നീയെത്ര ധന്യ എന്ന ചിത്രത്തിലെ ഈ ഗാനം പിറവിയെടുത്തിന് പിന്നിലെ കഥ സഫാരി ടിവിയിലെ സ്മൃതി എന്ന പരിപാടിയില്‍ ഒഎന്‍വിയെക്കുറിച്ചുള്ള എപ്പിസോഡില്‍ ജോണ്‍ പോള്‍ വിശദമായി തന്നെ പറയുന്നുണ്ട്. 13 വർഷത്തെ പിണക്കത്തിന് ശേഷം ദേവരാജന്‍ മാഷും ഒഎന്‍വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു നീയെത്ര ധന്യ. ആ മനോഹര ഗാനം പിന്നതിന് പിന്നിലെ കഥ ജോണ്‍ പോള്‍ വിശദീകരിക്കുന്നത് ഇങ്ങനെ..

ദേവരാജനുമായി ഒഎന്‍വി അകന്ന് നിന്ന (13 വര്‍ഷം) നാളുകളിലാരിക്കല്‍ സംവിധായകനായ ജെസിക്കും എനിക്കും തോന്നിയ ആഗ്രഹമായിരുന്നു ഇവരെ വീണ്ടും യോജിപ്പിച്ച് കൊണ്ട് ഈ അകല്‍ച്ച ഇല്ലാതാക്കണം എന്നത്. ആദ്യം സംസാരിച്ചത് ഒഎന്‍വിയോട് തന്നെയാണ് .. 'ദേവരാജന്‍ വിരോധമില്ലെങ്കില്‍ എനിക്കെന്താണ്, എനിക്ക് സന്തോഷമേയുള്ളു'-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേ മറുപടി തന്നെയാണ് ദേവരാജനും പറഞ്ഞത്.
അങ്ങനെ 'നീ എത്ര ധന്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ വീണ്ടും അത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മുഖാമുഖം ഇരുന്ന് പാട്ടുകള്‍ ഒരുക്കുന്നത്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കംപോസിങ് തീരുമാനിച്ചിരുന്നത്. ഒഎന്‍വി തലേന്നെ എത്തി. അദ്ദേഹം അവിടിരുന്ന് പാട്ടുകളുടെ സിറ്റുവേഷന് കേട്ടു, എഴുതുന്നതില്‍ ധ്യാനനിമഗ്നനായി.
പിറ്റേ ദിവസം ഉച്ചയ്ക്കാണ് ദേവരാജന്‍ മാസ്റ്റര്‍ വരുന്നത്. രാവിലെ ഒരു സ്നേഹാന്വേഷണത്തിനായി കടന്നു വന്ന ഒഎന്‍വി വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം എഴുതിയ മൂന്ന് പാട്ടുകള്‍ എനിക്ക് വായിക്കാന്‍ തന്നു.
അവിടെ ഒഎന്‍വിയുടെ അസ്വസ്ഥതയ്ക്ക് കാരണം നാലാമത്തെ ഗാനരംഗത്തിന് വേണ്ടിയുള്ള വരികള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു.അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. 'ദേവരാജന്‍ മാസ്റ്റര്‍ ഇന്ന് ഉച്ച തിരിഞ്ഞല്ലേ വരൂ, തുടങ്ങാന്‍ മൂന്ന് പാട്ടുകള്‍ നമുക്ക് ഉണ്ടല്ലോ'.
അപ്പോള്‍ അദ്ദേഹം ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ചു.
അപൂര്‍വ്വമായാണ് ഒഎന്‍വി സിഗരറ്റ് വലിക്കുക. മനസില്‍ വല്ലാത്ത ടെന്‍ഷന്‍ വന്നാല്‍ അദ്ദേഹം ആരുടേയും കയ്യില്‍ നിന്ന് ഒരു സിഗരറ്റ് വാങ്ങി രണ്ട് പുകയെടുത്ത ശേഷം പിന്നീട് ഉപയോഗിക്കാതെ മാറ്റിവെയ്ക്കും. അന്ന് അത് ആവര്‍ത്തിച്ച ശേഷം അദ്ദേഹം പറഞ്ഞു. ' ഈ ദേവരാജന്‍ ഒരു കുഴപ്പം ഉണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ട്ടപ്പെട്ടില്ലാന്ന് നാലാള് കേള്‍ക്കെ മുഖത്ത് നോക്കി പറയും. ഇന്നലെ പുലര്‍ച്ചയ്ക്ക് എഴുതാനിരുന്നപ്പോള്‍ വല്ലാത്ത മഴയായിരുന്നു. കാറ്റത്ത് ജനലൊക്കെ കിടന്ന് കടകടാന്ന് അടിക്കുകയും അതിനിടയില്‍ വെള്ളം എറാമ്പലില്‍ നിന്ന് താഴേക്ക് ഇറ്റി വീഴുകയും, എങ്ങാണ്ട് നിന്ന് വന്ന ഒരു പക്ഷി അവിടെ നിന്ന് കാ.. കീന്ന് ഒച്ചയെടുക്കുകയൊക്കെ ചെയ്തതോടെ ടോട്ടലി ഡിസ്റ്റേര്‍ബ് ആയി'.
ഞാന്‍ അദ്ദേഹത്തിന്റെ പാട്ടിനെ വിട്ട് ദേവരാജന്‍ മാസ്റ്ററെ സ്വീകരിക്കാന്‍ പോയി. പിന്നീട് ദേവരാജന്റെ മുറിയിലേക്ക് ഒഎന്‍വിയെ കൈപിടിച്ച് ആനയിച്ചത് എംഡി ജോര്‍ജ്ജും ജെസിയും ചേര്‍ന്നാണ്. നാല് ഗാനങ്ങളില്‍ ഒഎന്‍വി ആദ്യം മീതെ വെച്ചിരുന്നത് എഴുതാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്ന നാലാമത്തെ ഗാനമാണ്. ആ വരികള്‍ വായിച്ച ശേഷം ദേവരാജന്‍ മാസ്റ്റര്‍ എന്റെ കയ്യില്‍ ആ നാലാമത്തെ ഗാനത്തിന്റെ ലിഖിതരൂപം കൈമാറി. അത് വായിച്ച ശേഷം ഒഎന്‍വിയുടെ മുഖത്ത് നോക്കി ഞാന്‍ ആദരപൂര്‍വ്വം തൊഴുതു..
അദ്ദേഹം അതില്‍ എഴുതിയിരിക്കുന്ന നാല് വരികള്‍ മാത്രം ഞാന്‍ ഇവിടെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഉദ്ധരിക്കാം
''രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റുവീഴും നീര് തുള്ളിതന്‍ സംഗീതം
ഹൃതന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന് ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍'
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications