Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹിമ നമ്പ്യാരല്ല വാഹനം ഓടിച്ചത്; സംഗീതിന് കഴുത്തിന് പൊട്ടൽ, അർജുന് പരിക്ക്, സംഭവിച്ചത് ഇതാണ്

സിനിമ ചിത്രീകരണത്തിനിടെ ഇന്ന് പുലർച്ചയെയായിരുന്നു നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ളവർ വാഹനാപകടത്തിൽ പെട്ടത്. കൊച്ചി എംജി റോഡിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രോമൻസ് എന്ന സിനിമയ്ക്കായി നായിക മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ദിവസം മഹിമ നമ്പ്യാരെ വെച്ച് ഈ സീൻ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെ പുലർച്ചെ 1.45 ഓടെയാണ് അപകടം. അർജുൻ അശോകൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ ഒരു ഡെലിവറി ബോയിയേയും ബൈക്കിനേയും ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് തലകീഴായി മറിഞ്ഞത്. അവിടെ ഉണ്ടായിരുന്ന ബൈക്കുകളിലും വാഹനം തട്ടി.

arjunasokan-1

അതേസമയം വാഹനം ഓടിച്ചത് നടൻമാർ ആരുമല്ലെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്റ്റണ്ട് ടീമിലെ പരിചയ സമ്പന്നനായ വ്യക്തിയായിരുന്നു കാർ ഓടിച്ചത്. ഈ സമയം അർജുനും സംഗീതും പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നു. നടൻ മാത്യു തോമസ് വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന പ്രചരണവും തെറ്റാണെന്നും ഇവർ പറഞ്ഞു. അർജുന് അപകടത്തിൽ നിസാര പരിക്ക് മാത്രമേ ഉള്ളൂ. അതേസമയം സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ടായിട്ടുണ്ട്. താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.

അപകടത്തിൽ കാറിന്റെ ബോഡ‌ി പൂർണമായും തകർന്നു. വാഹനം കൊച്ചി സെൻട്രൽ പോലീസെത്തി സ്ഥലത്ത നിന്ന് മാറ്റി. ഷൂട്ടിങ്ങിനിടെ തന്നെയാണോ അപകടം നടന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകട സമയത്ത് വാഹനത്തിൽ കാമറ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നത് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

'18 പ്ലസ്' എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോമൻസ്. അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലാഭവൻ ഷാജോൺ , ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+