Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊവിനോ തൂക്കിയത് പൃഥ്വിചിത്രം.. ആസിഫ് അലി മമ്മൂട്ടിയേയും; 2024 ല്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളിതാ

മലയാള സിനിമയെ സംബന്ധിച്ച് സംഭവബഹുലമായ നിരവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2024. ആദ്യമായി ഒരു ചിത്രം 200 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടിയതും തുടര്‍ച്ചയായി 150 കോടിക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രങ്ങളിറങ്ങിയതും ആടുജീവിതം പോലെ ക്ലാസിക് ചിത്രം ഇറങ്ങിയതുമെല്ലാം ഈ വര്‍ഷമായിരുന്നു. എന്നാല്‍ പിന്നീട് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും വിവാദങ്ങളും സിനിമാ വ്യവസായത്തെ മോശമായി ബാധിച്ചു.

ഇതിന് അന്ത്യം കുറിച്ചത് ഓണം റിലീസായി എത്തിയ ചിത്രങ്ങളായിരുന്നു. ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡവും ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവും ബോക്‌സോഫീസിന് അക്ഷരാര്‍ത്ഥത്തില്‍ തീയിടുകയായിരുന്നു. തുടര്‍ച്ചയായി നിറഞ്ഞ സദസില്‍ പ്രദര്‍ശം തുടരുന്ന രണ്ട് ചിത്രങ്ങളും ഇപ്പോഴിതാ 2024 ലെ ബോക്‌സോഫീസ് സൂപ്പര്‍ഹിറ്റുകളില്‍ റെക്കോഡ് തിരുത്തുകയാണ്.

Kishkindha Kandam

സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ് എന്ന ഫേസ്ബുക്ക് പേജില്‍ 2024 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരു മാസം തികയുമ്പോഴേക്ക് ഈ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് അജയന്റെ രണ്ടാം മോഷണവും കിഷ്‌കിന്ധാകാണ്ഡവും. 100 കോടി എന്ന മാന്ത്രികസംഖ്യ ലക്ഷ്യമാക്കി കുതിക്കുന്ന അജയന്റെ രണ്ടാം മോഷണമാണ് ഇതില്‍ മുന്നില്‍.

നിലവില്‍ 90.5 കോടി രൂപയാണ് എആര്‍എം കളക്ട് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിലിനെ പിന്നിലാക്കിയാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ കുതിപ്പ്. 2024 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലേക്ക് ഉയരാനും എആര്‍എമ്മിന് സാധിച്ചിട്ടുണ്ട്. ടൊവിനോ പൃഥ്വി ചിത്രത്തെയാണ് പിന്നിലാക്കിയത് എങ്കില്‍ ആസിഫ് അലി സാക്ഷാല്‍ മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡാണ് മറികടന്നിരിക്കുന്നത്.

70 കോടിയാണ് കിഷ്‌കിന്ധാകാണ്ഡം ഇതുവരെ ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. 58 കോടി നേടിയ ഭ്രമയുഗത്തെയാണ് കിഷ്‌കിന്ധാകാണ്ഡം മറികടന്നത്. ടോപ് ടെന്‍ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് നിലവില്‍ കിഷ്‌കിന്ധാകാണ്ഡം. ഇനി മറികടക്കാനുള്ളത് മറ്റൊരു മമ്മൂട്ടി ചിത്രത്തെയാണ് എന്നതും ശ്രദ്ധേയും. 73 കോടി നേടിയ ടര്‍ബോയാണ് കിഷ്‌കിന്ധാകാണ്ഡത്തിന് മുകളില്‍ എട്ടാം സ്ഥാനത്തുള്ളത്.

242 കോടി രൂപ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. ആടുജീവിതം (158.5 കോടി), ആവേശം (156 കോടി), പ്രേമലു (136.25 കോടി), എന്നിവയാണ് എആര്‍എമ്മിന് മുകളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളത്. ഗുരുവായൂരമ്പലനടയില്‍ (90.15 കോടി), വര്‍ഷങ്ങള്‍ക്ക് ശേഷം (83 കോടി) എന്നിവയാണ് ആറും ഏഴും സ്ഥാനങ്ങളില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+