Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ മെസേജ് അയച്ചു, അദ്ദേഹവും ആ പെൺകുട്ടിയും ഒരുമിച്ചാണെന്ന് ഉറപ്പായത് അതോടെ'; തുറന്ന് പറഞ്ഞ് ആര്യ

കൊച്ചി: തനിക്ക് മുൻപൊരു പ്രണയമുണ്ടായിരുന്നതായി ബിഗ് ബോസ് താരവും നടിയുമായ ആര്യ വെളിപ്പെടുത്തിയിരുന്നു. താനുമായി ബന്ധത്തിലിരിക്കെ തന്നെ അദ്ദേഹം തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പെൺകുട്ടിയുമായി പ്രണയത്തിലായെന്നും അതോടെ ആ ബന്ധം പിരിഞ്ഞെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് ആര്യം. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ജീവിതത്തിൽ നമ്മുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിച്ച് കൊണ്ട് പശ്ചാത്തപിക്കുകയെന്നതാണ്. അതിനൊരു ഡീസൻസിയുണ്ട്. അല്ലാതെ നമ്മൾ ചെയ്ത തെറ്റ് മറ്റൊരാളുടെ തലയിൽ കൊണ്ടുവെച്ചിട്ട് ഞാൻ മാന്യയാണെന്ന് പറയുന്നതിൽ എന്താണ് കാര്യം.കർമ്മയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ.

ഞാൻ പ്രണയിച്ച ആൾക്കൊപ്പം ഉള്ള എന്റെ പെൺസുഹൃത്തിനെ ഞാൻ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. അവർ എന്റെ മുന്നിൽ വരാത്തതാകും. ഞാൻ അവൾക്ക് മുൻപൊരു മെസേജ് അയച്ചിരുന്നു. അപ്പോൾ ഞാൻ പ്രണയിച്ച വ്യക്തി എന്റെ ഒപ്പം ഉണ്ട്. ഞാൻ ഒരു ഹോപ്പ് ലൂപ്പിലാണ്. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്, കാര്യങ്ങൾ ഷെയർ ചെയ്യാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എനിക്കറിയാം അങ്ങനെയല്ലെന്ന്.

ആ കുട്ടിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് അവർ എന്നെ ഇടക്കിടെ കാണുന്നതും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ ആ കുട്ടിക്കൊരു മെസേജ് അയച്ചു. അവർ ഭാര്യ -ഭർതൃ പ്രശ്നമായിരുന്നു. ഞാൻ ആ കുട്ടിയോട് പറഞ്ഞത് എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ നമ്മൾ കരയാൻ തിരഞ്ഞെടുക്കുന്ന ഷോൾഡർ എന്നത് മറ്റൊരാളുടെ കുടുംബത്തെ ബാധിക്കുന്നതാകരുത് എന്നായിരുന്നു.

ഈ മെസേജിന് എനിക്ക് മറുപടി കിട്ടിയിട്ടില്ല. പക്ഷേ ഈ മെസേജിനെ കുറിച്ച് ഇദ്ദേഹം കൃത്യമായി അറിയുകയും ചെയ്തു. ഇതോടെയാണ് അവർ രണ്ട് പേരും ഒരുമിച്ചാണെന്ന് എനിക്ക് ഉറപ്പായത്. എന്നെ ചോദ്യം ചെയ്തു. എന്തിനാണ് അങ്ങനെ മെസേജ് അയച്ചതെന്ന് ചോദിച്ചു. ഞാൻ അപ്പോൾ ചോദിച്ചത് ഞാൻ പറയാതെ അങ്ങനെയൊരു മെസേജിനെ കുറിച്ച് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്നാണ്. ആൾക്ക് ഉത്തരമില്ലായിരുന്നു.

 aarya-

എന്റെ മകൾ വളരെ അധികം നിരീക്ഷിക്കുന്നയാളാണ്. ക്യാരക്ടർ വളരെ റിസേർവ്ഡ് ആയ, സൈലന്റ് ആയ ആളാണ്. സിംഗിൾ പാരന്റാണ് ഞാൻ, ഡിവോഴ്സ് എല്ലാം അവൾ മനസിലാക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ മനസിലാക്കുന്ന ആളാണ്. അമ്മയെ കാണണം എന്നൊരു വാശിയൊന്നും അവൾക്കില്ല. ഞാൻ പ്രോഗ്രാമിനൊന്നും പോകേണ്ടെന്നൊരു വാശിയൊന്നും പിടിച്ചിട്ടില്ല.

മക്കളുടെ അടുത്ത് പലതും ഒളിപ്പിച്ച് വെയ്ക്കണം എന്നൊക്കെ ആളുകൾ പറയാറുണ്ട്. പക്ഷേ എന്റെ ചിന്ത അവൾ എല്ലാം അറിഞ്ഞ് വളരണം എന്നാണ്. ഞാനും എന്റെ കുടുംബാംഗങ്ങളും സൗഹൃദങ്ങളും എല്ലാം ചേർന്നാണ് അവളെ വളർത്തുന്നത്. അതുകൊണ്ടൊക്കെ കൂടിയായിരിക്കും അവൾക്ക് പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത്', ആര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+