ചില സുഹൃത്തുക്കള്‍ പിന്നില്‍ നിന്നും കുത്തി; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞത് എന്തുകൊണ്ട്: ആര്യ ബഡായി
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആര്യ ബഡായി. ടെലിവിഷന്‍ അവതാരകയായും ബിഗ് ബോസ് താരവുമൊക്കെയായി തിളങ്ങിയ ആര്യ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തന്റെ മുന്‍ വിവാഹത്തെക്കുറിച്ചും മകളെക്കുറിച്ചും തുറന്ന് പറയുന്ന താരത്തിന്റെ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ ഇതേ അഭിമുഖത്തില്‍ തന്നെ തന്റെ സുഹൃദ് ബന്ധങ്ങളെക്കുറിച്ചും ആര്യ തുറന്ന് പറയുന്നുണ്ട്.
തന്റെ സുഹൃത്ത് വലയം ഇങ്ങനെ കുറഞ്ഞ് വരികയാണ്. യഥാർത്ഥത്തില്‍ അതില്‍ ഞാന്‍ സന്തോഷവതിയാണ്. ശരിക്കും നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സുഹൃത്തുക്കള്‍ ആരെന്ന് തിരിച്ചറിയാന്‍ സാധിക്കുക ജീവിതത്തിലെ ചില സാഹചര്യങ്ങളിലാണ്. ചിലപ്പോള്‍ ദൈവമായിട്ട് തന്നെ അങ്ങനെ ഒരു പരീക്ഷണം ഇട്ട് തരുന്നതായിരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ആര്യ പറയുന്നു.

ഞാന്‍ ഒരു വലിയ സോഷ്യല്‍ പേഴ്സണാണ്. പെട്ടെന്ന് സുഹൃത്തുകളെ ഉണ്ടാകും. സ്വന്തം ഫാമിലിക്ക് കൊടുക്കുന്നതിനേക്കാള്‍ വലിയ ഇമോഷണല്‍ കണക്ഷന്സ് ഞാന്‍ കൊടുത്തിട്ടുള്ളത് സുഹൃത്തുക്കള്‍ക്കാണ്. അവർക്ക് വേണ്ടി ജീവന് കൊടുക്കാനും ഞാന്‍ തയ്യാറാണ്. സ്കൂള്‍ മുതലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് അത് അറിയാം. അതായത് ഞാന്‍ ചെറുതിലെ ഇങ്ങനെയാണ്. സുഹൃദ് ബന്ധത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നു.
സ്കൂള്‍ കാലഘട്ടം മുതലുള്ള അടുത്ത സുഹൃത്തുക്കള്‍ ഇപ്പോഴും എനിക്കുണ്ട്. ഇന്നും ഏന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയുന്നത് കഴിഞ്ഞ പത്ത് വർത്തിലേറെയായി എന്റെ സുഹൃത്തുക്കളായിട്ടുള്ളവരാണ്. ബന്ധങ്ങള്‍ക്ക് വലിയ വാല്യൂ കൊടുക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെ കൂടെ കൂട്ടിയിട്ടുള്ള ചില സുഹൃത്തുക്കള്‍ തന്നെ പിന്നില്‍ നിന്നും കുത്തിയിട്ടുണ്ട്.
പിന്നില്‍ നിന്ന് കുത്തുക എന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍, അവർ നമ്മുടെ മുന്നില്‍ ചിരിച്ച് കളിച്ച് നടന്നിട്ട് പിന്നില്‍ നിന്ന് വളരെ മോശമായി പറയുന്ന സാഹചര്യമുണ്ടാകുന്നു. അത് നമ്മള് അറിയുന്നു, നമ്മള് നേരിട്ട് കേള്‍ക്കുന്നു. എന്നെ സംബന്ധിച്ച് അത് വലിയ ട്രോമയായിരുന്നു. പക്ഷെ കുഴപ്പം ഇല്ല. അതുകൊണ്ട് ജീവിതത്തില്‍ ഒരു ഫില്‍ട്രേഷന്‍ നടന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളിലാണ് അതൊക്കെ ഉണ്ടായതെന്നും ആര്യ വ്യക്തമാക്കുന്നു.
ശരിക്കും നെല്ലും പതിരും തിരിച്ചറിയാനായി സാധിച്ചു എന്നുള്ളതാണ് സത്യം. അതില്‍ ഞാന്‍ വലിയ ഹാപ്പിയാണ്. ഡിപ്രഷന് അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. ആ അവസ്ഥയില്‍ നിന്നും തിരിച്ച് വരിക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്രയൊക്കെ ഓവർകം ചെയ്തുവെന്ന് പറഞ്ഞാലും അതിന്റെ ഒരു കനല് ഇങ്ങനെ കിടക്കും. ചിലപ്പോള്‍ വിചാരിക്കാത്ത സാഹചര്യങ്ങളില്‍ ഇത് ട്രിഗറാകും.
ട്രിഗറായി കഴിഞ്ഞാല്‍ അതിനെ കൈകാരയം ചെയ്യല്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതൊരു വല്ലാത്ത അവസ്ഥയാണ്. മനുഷ്യരെ കാണാന്‍ തോന്നില്ല, നാം നമ്മെ തന്നെ വെറുത്ത് പോകുന്ന ഒരു സാഹചര്യം. അത് എങ്ങനെ വിശദീകരിക്കണം എന്ന് പോലും എനിക്ക് അറിയില്ല. വെറുതെ ഒരു മുറിക്ക് അകത്ത് അടച്ചിട്ട് കരയുന്നത് അല്ല ഡിപ്രഷന്. അങ്ങനെ ഒരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. കരഞ്ഞ് തീർക്കുന്നത് അല്ല ഡിപ്രഷന്. അത് രണ്ടും വ്യത്യാസമുണ്ട്.
ഒരു ഡാർക്ക് സ്പേസില്‍ നമ്മള് മൂടിപ്പോകുന്ന അവസ്ഥയാണ്. വല്ലാത്ത സഫോക്കഷന് വരും. അതില്‍ നിന്നും തിരിച്ച് വരാന്‍ പറ്റാത്ത ചിലർ ആത്മഹത്യിലേക്ക് പോകും. ഭാഗ്യം കൊണ്ടാണ് അതില്‍ നിന്നും ആളുകള്‍ തിരിച്ച് വരുന്നത്. എന്റെ സാഹചര്യം മനസ്സിലാക്കി കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ടായതുകൊണ്ടാണ് എനിക്ക് അതില്‍ നിന്നും തിരിച്ച് വരാന്‍ സാധിച്ചത്. എന്നാല്‍ ഇപ്പോഴും ചെറിയ കാര്യം മതി എനിക്ക് ട്രിഗറാകാന്. മുന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു അഭിമുഖത്തില്‍ വെച്ച് ഞാന്‍ പൊട്ടിക്കരഞ്ഞ് പോയത് ഇതിന്റെ ഒരു ഇങ്ങനെ ഉള്ളില്‍ കിടക്കുന്നത് കൊണ്ടാണെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications