'അന്ന് പിന്തുണ നൽകിയത് മുൻ കാമുകൻ..ഇന്ന് 15 ൽ നിന്ന് 40 ലക്ഷത്തിലേക്ക്; ആര്യ പറയുന്നു
കൊച്ചി: നടി മാത്രമല്ല സംരഭ കൂടിയാണ് ആര്യ. സ്വന്തമായി ഒരു സാരി ബ്രാൻഡ് തന്നെ താരത്തിനുണ്ട്. എന്നാൽ അത്തരമൊരു സംരംഭം തുടങ്ങുന്നതിനുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് താരം. തന്നെ ഇന്ന് കാണുന്ന തന്റെ ബ്രാൻഡ് തുടങ്ങുന്നതിന് പ്രോത്സാഹിപ്പിച്ചതും കൂടെ നിന്നതും മുൻ കാമുകനായിരുന്നുവെന്നും താരം പറയുന്നു. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഒരു ബുട്ടീക്ക് താൻ സുഹൃത്തുമായി ചേർന്ന് ആരംഭിച്ചിരുന്നു. ബിഗ് ബോസിൽ തുടങ്ങുന്നതിന് തൊട്ട് മുൻപ് സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നമ്മുക്ക് പാഷനുള്ള കാര്യമാണല്ലോ ചെയ്യാൻ സാധിക്കുക. അങ്ങനെ തുടങ്ങിയിട്ടേ കാര്യമുള്ളു. സ്വന്തം സാരി ബ്രാന്റ് മനസിലുണ്ടായിരുന്നു. പക്ഷേ വേണമോ വേണ്ടയോ എന്ന കൺഫ്യൂഷനിലായിരുന്നു. കാരണം കൃത്യമായൊരു മാർഗനിർദ്ദേശം നൽകാൻ ഒരാളില്ലായിരുന്നു.

ആ സമയത്ത് ഞാൻ പ്രണയത്തിലായിരുന്നു. എന്റെ മുൻ കാമുകൻ ഒരു ബിസിനസ് മാനായിരുന്നു. ആളോട് ഞാൻ എന്റെ ആലോചന പങ്കുവെച്ചു. ആലോചിച്ചിരുന്നാൽ ആലോചിച്ച് അങ്ങനെ തന്നെ ഇരിക്കും. അതുകൊണ്ട് എന്തുകൊണ്ട് തുടങ്ങിക്കൂട എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ മാനസിക പിന്തുണ തന്നത് അദ്ദേഹമാണ്. അദ്ദേഹം ഇതിനായി എന്റെ കൂടെ യാത്ര ചെയ്തു, സംരംഭകരെ കണ്ടെത്താൻ യാത്ര ചെയ്തു, ആളുടെ സപ്പോർട്ടോട് കൂടിയാണ് ഞാൻ ഒടുവിലൊരു സാരി ബ്രാന്റ് സ്വന്തമായി ആരംഭികുന്നത്.
അന്ന് നിക്ഷേപികാൻ എനിക്ക് കൈയ്യിൽ പൈസയൊന്നുമില്ലാർന്നു. ആകെയുള്ള പൈസ കൊണ്ട് കാഞ്ചീപുരത്ത് പോയിട്ട് 15 സാരി വാങ്ങി വന്നിട്ട് ഓൺലൈനായി ബിസിനസ് ചെയ്യാമെന്ന് തീരുമാനിച്ചു. ഇൻസ്റ്റഗ്രാമിൽ പലരും ബ്രാൻഡ് പ്രമോട്ട് ചെയ്യുന്നത് കണ്ടു. അങ്ങനെ ഇൻസ്റ്റയിൽ പ്രൊഡക്ട് ലോഞ്ച് ചെയ്തു. പിന്നീട് ലൈവ് വീഡിയോ ചെയ്ത് വിൽപന തുടങ്ങി. ഇപ്പോൾ 40 ലക്ഷത്തിന്റെ സ്റ്റോക്ക് ഉണ്ടാകും', ആര്യ പറഞ്ഞു.
ജീവിതത്തിൽ സെക്കന്റ് ചാൻസ് കൊടുക്കാൻ തയ്യാറാകുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ഞാൻ ഏറെ വൈകാരികമായി ചിന്തിക്കിക്കുന്ന ആളായത് കൊണ്ട് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യുമായിരിക്കാം. അതിൽ ചിലത് ഫലത്താകും, ചിലത് പാളിപ്പോകും, പക്ഷേ കുറ്റബോധം ഉണ്ടാകില്ല.
ജീവിതത്തിൽ സെൽഫ് ലൗ എന്നത് പ്രധാനമാണ്. അതിൽ ഞാൻ വിശ്വസിക്കുന്നു. സെൽഫ് എന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കും. അത് അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. ജീവിതത്തിൽ ഞാൻ എന്നെ കഴിഞ്ഞിട്ടേ മറ്റുള്ളവർക്ക് പ്രയോറിറ്റി കൊടുക്കാറുള്ളൂ', ആര്യ പറഞ്ഞു.












Click it and Unblock the Notifications