'മുൻ കാമുകനും കൂട്ടുകാരിയും തമ്മിലുള്ള ബന്ധം അവരുടെ ഭർത്താവും കണ്ടുപിടിച്ചു'; ആര്യ പറയുന്നു
കൊച്ചി: വിവാഹ മോചിതയായ ശേഷം തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് നടിയും ബിഗ് ബോസ് താരവുമായ ആര്യ പറഞ്ഞിരുന്നു. ബിഗ് ബോസ് എന്ന ഷോയിലേക്ക് താൻ പോകാൻ തന്നെ കാരണമായത് ആ പ്രണയമായിരുന്നുവെന്നും എന്നാൽ താൻ തിരിച്ചുവന്നപ്പോൾ ആ പ്രണയം തനിക്ക് നഷ്ടപ്പെട്ടുവെന്നുമായിരുന്നു ആര്യ ആരാധകരോടായി പറഞ്ഞത്.
തന്റെ അടുത്ത കൂട്ടുകാരിയുമായി പങ്കാളിക്ക് അടുപ്പം ഉണ്ടായെന്നും അതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചത് എന്നുമായിരുന്നു ആര്യ വ്യക്തമാക്കിയത്. ഇപ്പോഴിതാ ആ കൂട്ടുകാരിയെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് താരം. ഒപ്പം മുൻ പങ്കാളി തന്നെ പ്രതീക്ഷ തന്ന് വഞ്ചിക്കുകയായിരുന്നുവെന്നും ആര്യ പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

'പറ്റി പോയി , ഇനി പ്രണയം ഇല്ല തുടരാൻ താത്പര്യം ഇല്ല എന്ന് അദ്ദഹേം പറയുന്നില്ല. പ്രതീക്ഷ തന്നുകൊണ്ടേയിരിക്കുകയാണ്. വിളിച്ചാൽ ഫോണെടുക്കില്ല, കാണാൻ വരില്ല, എന്നെ ഒഴിവാക്കുകയാണ്. പ്രവൃത്തികൊണ്ട് ഒഴിവാക്കുകയും സംസാരം കൊണ്ട് നിന്നെ ഞാൻ ഇപ്പോഴും പ്രണയിക്കുകയാണെന്ന് പറയുകയുമാണ്.അത് നമ്മുക്കൊരു മാനസിക സമ്മർദ്ദമാണ്. അതേസമയം മറ്റൊരു പ്രണയം ഉണ്ടെന്ന് ഞാൻ കണ്ടുപിടിക്കുകയും ചെയ്തു. സത്യസന്ധമായി എന്നോട് പറഞ്ഞിരുന്നെങ്കിൽ ആ ബന്ധം അവിടെ അവസാനിച്ചു.
ആ പെൺകുട്ടിയുടെ ഭർത്താവ് അവരുടെ ബന്ധം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഞാൻ പറയുന്നത് അവരുടെ വിവാഹം നടക്കുന്നത് വരെ ആരും വിശ്വസിച്ചിരുന്നില്ല. ഞാൻ കണ്ടുപിടിച്ച് ഞാൻ ഇക്കാര്യം ചോദിച്ചപ്പോൾ എന്നോട് പറയുന്നത് അവൾക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ട്, അതാണ് അവൾ എന്നോട് പങ്കുവെയ്ക്കുന്നതെന്നാണ്.
എന്റെ ബ്രാന്റിന്റെ ഫോട്ടോഷൂട്ടിന് വന്നപ്പോഴാണ് ഇദ്ദേഹം അവളെ കാണുന്നത്. അങ്ങനെയാണ് അവർ തമ്മിലുള്ള കണക്ഷൻ. ഞാനും അവളും ഒരുമിച്ച് പഠിച്ചവരായിരുന്നു. എന്റെടുത്ത് പങ്കുവെയ്ക്കാൻ പറ്റാത്ത എന്ത് കാര്യമാണ് ആ കുട്ടിയും അദ്ദേഹവും സംസാരിക്കുന്നത്. അവർ ഒരിക്കലും ഇതൊന്നും ആക്സപ്റ്റ് ചെയ്തിട്ടില്ല. ഞാനാണ് ഈ ബന്ധം അവസാനിപ്പിച്ചത്. എന്നെ കൊണ്ട് തന്നെ ബന്ധം അവസാനിപ്പിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. അത് സാധിച്ചു.
ബന്ധം അവസാനിച്ചപ്പോഴും അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. നമ്മൾ തമ്മിൽ ഒന്നുമില്ലെന്ന് പറഞ്ഞിരുന്നവർ ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിച്ചു. ഞാൻ ജീവിതത്തിൽ ആരോടും പ്രതികാരം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയും ഇല്ല. കർമ്മ എന്നതിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അത് കഴിഞ്ഞു, അത് അവസാനിച്ചു', അവർ പറഞ്ഞു.












Click it and Unblock the Notifications