Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ പങ്കെടുത്തത് എന്റെ അവസ്ഥ കൊണ്ട്; ലഭിച്ചത് സാമ്പത്തികമായി മികച്ച ഓഫർ; തുറന്നുപറഞ്ഞ് ആര്യ ബഡായി

ബിഗ് ബോസ് മലയാളം സീസൺ 2 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടൊരു മത്സരാർത്ഥിയായിരുന്നു ആര്യ ബഡായി. ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ കണ്ട ആര്യയെ അല്ല ബിഗ് ബോസിൽ കണ്ടത് എന്നായിരുന്നു പലരുടേയും പരാതി. എന്തായാലും ഷോയിൽ പങ്കെടുത്തതോടെ ആര്യയുടെ ജീവിതം കീഴ്മേൽ മറിയുകയായിരുന്നു. കടുത്ത സൈബർ ആക്രമണം അടക്കം താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം എന്തുകൊണ്ട് താൻ ബിഗ് ബോസിൽ പോകാനുള്ള തീരുമാനം എടുത്തുവെന്ന് പറയുകയാണ് ആര്യ. ഐ ആം വിത്ത് ധന്യ എന്ന ഷോയിലൂടെയാണ് പ്രതികരണം. വായിക്കാം

'ഞാൻ എന്റെ അവസ്ഥ കൊണ്ടാണ് ബിഗ് ബോസിലേക്ക് പോകുന്നത്. 2019 ലാണ് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നത്. 2018 ലാണ് അച്ഛൻ മരിക്കുന്നത്. അദ്ദേഹം മരിക്കുന്ന സമയത്ത് ഞാൻ മഴവിൽ മനോരമയിലും സീ ചാനലിലും പ്രോഗ്രാം ചെയ്യുന്നുണ്ട്. അച്ഛന്റെ ചികിത്സ സമയത്ത് ഒരുപാട് പൈസ ചെലവായി. അദ്ദേഹം ഒരുപാട് നാൾ ആശുപത്രിയിൽ കിടന്നിരുന്നു.അച്ഛൻ അനിയത്തിയുടെ വിവാഹത്തിന് സേവ് ചെയ്ത പണവും എന്റെ പണവും എല്ലാം ആശുപത്രിയിൽ ചെലവാക്കി. കടം വാങ്ങിയ തുകയും എടുത്തു.

aryabadai2-1

ബിഗ് ബോസിലേക്കുള്ള കോൾ വരുന്ന സമയത്ത് ഒരു വർക്കും എനിക്ക് ഇല്ലായിരുന്നു. അടുത്തത് എന്ത് ചെയ്യും എന്ന് ധാരണ ഇല്ലാതിരിക്കുമ്പോഴായിരുന്നു ബിഗ് ബോസ് ഓഫർ വരുന്നത്. സാമ്പത്തികമായി വളരെ മികച്ച ഓഫർ കൂടിയായിരുന്നു അത്. അതുകൊണ്ട് പോകാം എന്ന് തീരുമാനിച്ചു.

സീസൺ 2 ലേക്കാണ് ഞാൻ പോകുന്നത്. ആദ്യ സീസൺ അത്ര പ്രശ്നം ആയിരുന്നില്ല. ആർക്കും മനസിലാകുന്ന് പോലും ഉണ്ടായിരുന്നില്ല. രണ്ടാം സീസണോടെയാണ് ഇത് വലിയ കണ്ടന്റ് ഉണ്ടാക്കാൻ പറ്റിയ മേഖലയാണെന്ന് തിരിച്ചറിഞ്ഞത്.

നമ്മൾ കരുതുന്നത് എന്താണോ നമ്മൾ കാണിക്കുന്നത് അത് അതുപോലെ പുറത്ത് വരും എന്ന തോന്നലിലാണ് കൊണ്ടുപോയി തലവെക്കുന്നത്. എഡിറ്റിങ് എന്നത് വലിയ രീതിയിൽ നടക്കുന്നുണ്ടുവെന്നത് പിന്നീടാണ് മനസിലാക്കുന്നത്.

ആ ഷോയിൽ പോയപ്പോൾ വലിയ ക്ഷമ ഉണ്ടെനിക്ക് എന്ന് തിരിച്ചറിഞ്ഞു. പല അവസരങ്ങളിലും പിടിച്ചുനിന്നു. നമ്മളെ പിന്തുണക്കാൻ ആരും ഇല്ല, എല്ലാവരും മത്സരാർത്ഥികളാണ്. ആ പ്രഷർ കുക്കർ എങ്ങനെ സർവ്വൈവ് ചെയ്യണമെന്നതാണ് കാര്യം. 75 ദിവസം ഞാൻ സർവൈവ് ചെയ്തു. 100 ദിവസം വേണമങ്കിലും ഞാൻ നിൽക്കും. അത്രയും ദിവസം നിന്നതിൽ എനിക്ക് വളരെ അധികം അഭിമാനമുണ്ട്. അവിടെ ഒരാഴ്ച സർവ്വൈവ് ചെയ്തവരെ കുറിച്ചോർത്ത് പോലും അഭിമാനമുണ്ട്', നടി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ആര്യ പറഞ്ഞു. ചില വിമർശനങ്ങൾ പ്രശ്നമില്ല, എന്നാൽ നമ്മളുടെ കുടുംബത്തെയൊക്കെ ആക്രമിക്കുമ്പോൾ വളരെ അധികം ബുദ്ധിമുട്ടും. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള സൈബർ വിമർശനങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ഞാൻ പഠിച്ചു. ഒരുപക്ഷെ ഇത്തരം കാര്യങ്ങൾ യൂസ്ഡ് ആയതുകൊണ്ടായിരിക്കാം. സൈബർ അധിക്ഷേപങ്ങളോട് റിയാക്ട് ചെയ്യാത്തത് കൊണ്ടായിരിക്കാം കമന്റുകൾ എല്ലാം കുറഞ്ഞുവന്നു. ആദ്യമൊക്കെ ഞാൻ എപ്പോഴും പ്രതികരിക്കുമായിരുന്നു. പിന്നെ തിരിച്ചറിഞ്ഞു ഇതിന്റെ ആവശ്യമില്ലെന്ന്', ആര്യ പറഞ്ഞു.

'തനിച്ച് ജീവിക്കാമെന്നൊക്കെ ആളുകൾ പറയും. എന്നാൽ എനിക്ക് അത് എളുപ്പമല്ല. ഞാൻ വളരെ ഇമോഷ്ണൽ വ്യക്തിയാണ്. എല്ലാം പങ്കുവെയ്ക്കാൻ ഒരാൾ വേണം എനിക്ക്. ജീവിതത്തിന്റെ അവസാനം വരെ അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അതല്ലേ നല്ലത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ ചുറ്റിലും ഉള്ള പലരും വളരെ നന്നായി ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചില സുഹൃത്തുക്കൾ കല്ല്യാണം കഴിഞ്ഞവരാണെന്ന് തോന്നില്ല. അത്രയും അടിച്ച് പൊളിച്ച് കഴിയുന്നുണ്ടാകും.അപ്പോൾ അങ്ങനെയൊരു ലൈഫ് എനിക്കും വേണമെന്ന് തോന്നി. ഇപ്പോൾ വളരെ അധികം സന്തോഷത്തിലാണ് ഞാൻ', ആര്യ ബഡായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+