ഇവന്റെ സ്വഭാവം അത്ര വെടിപ്പല്ല; ആര്യയും സബിനും കല്യാണം കഴിക്കുന്നതിന് എന്തിനാണ് ഇത്ര കുരു പൊട്ടുന്നത്
നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയാകാന്‍ പോകുന്നുവെന്ന വാർത്ത വളരെ സന്തോഷപൂർവ്വമാണ് ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തിരിക്കുന്നത്. ഡിജെയും ബിഗ് ബോസ് മലയാളം താരവുമായിരുന്ന സിബിന്‍ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കാന്‍ പോകുന്നത്. ബഹുഭൂരിപക്ഷം പേരും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം തന്നെ ചിലയാളുകള്‍ പഴയ 'ബിഗ് ബോസ് വൈരാഗ്യം' വെച്ച് അധിക്ഷേപങ്ങളും നടത്തുന്നുണ്ട്. ഇതിനെതിരെയാ ഇപ്പോഴിതാ ബിഗ് ബോസ് താരവും വ്ലോഗറുമായ സായി അടക്കമുള്ളവരും രംഗത്ത് വന്നിരിക്കുകയാണ്.
'ഇന്നലെ അവരുടെ ഒരു ഒഫീഷ്യൽ ഡിക്ലറേഷൻ നിങ്ങളൊക്കെ കണ്ടുകാണും. എന്തായാലും കൺഗ്രാജുലേഷൻസ്, അളിയന്മാരുടെ ലൈഫ് അടിപൊളിയായിട്ട് മുന്നോട്ടു പോകട്ടെ. അപ്പോ അവർ രണ്ടുപേരും ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. അടിപൊളി തീരുമാനം, ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ടുള്ളവരായി ഇനിയും ബെസ്റ്റ് ഫ്രണ്ട്സും ലൈഫ് പാർട്ണേഴ്സും കൂടി ആയിട്ട് മുന്നോട്ട് പോകാനുള്ള തീരുമാനമാണിത്'- സായി പറയുന്നു.

ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതില്‍ ഇവർക്കെന്താണ് പ്രശ്നം എന്നാണ് എനിക്ക് അറിയാന്‍ പാടില്ലാത്തത്. 'സൈനൈഡും വിഷവും നല്ല ചേർച്ച' എന്നാണ് ഒരു ചേച്ചി എഴുതിയത്. ആ ചേച്ചിയെ നമുക്ക് സർട്ടിഫൈഡ് പോയ്സൺ എന്ന് വിളിക്കാം അല്ലേ. 'റിലേ മത്സരത്തിൽ ബാറ്റൻ കൈവശം വെക്കേണ്ട അടുത്ത ആൾ, അത്ര മതി' എന്നാണ് മറ്റൊരു സ്ത്രീ കമന്റ് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയാണ് ഇതൊക്കെ കമന്റ് ഇടുന്നത് എന്നുള്ളതാണ് മറ്റൊരു കാര്യം.
'ഇവന്റെ സ്വഭാവം അത്ര വെടിപ്പല്ല എന്ന് തോന്നിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഒരു തെറ്റായ ചോയ്സ് ആയി മാറാതിരിക്കട്ടെ. മറ്റൊരു കുടംബം ഒഴിവാക്കി, അതായത് സ്വന്തം കുഞ്ഞിനേയും ഭാര്യയേയും ഒഴിവാക്കി വിവാഹം കഴിക്കാന്‍ പോകുന്നു. പ്രശസ്തിയും പദവികളും ലഭിക്കുമ്പോള്‍ ആത്മാർത്ഥതയില്ലാതായി വരുന്നു, നന്നായി വരട്ടെ' എന്നാണ് മറ്റൊരു കമന്റ്. അതായത് ഉള്ള പ്രാക്കും വേണ്ടാത്തതൊക്കെ വിളിച്ച് പറഞ്ഞിട്ട് നന്നായി വരട്ടേയെന്ന്. ഈ നാട്ടുകാർക്കൊക്കെ എന്താണ് പ്രശ്നമെന്നും സായി ചോദിക്കുന്നു.
സമൂഹത്തിലെ കീഴ്വഴക്കത്തിന്റെ ഭാഗമായിട്ട് നമ്മളെല്ലാവരും കല്യാണം കഴിച്ച് ഫാമില സെറ്റപ്പിലേക്ക് പോകുന്നു. ഒന്ന് വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ചിട്ട് അടുത്തത് കഴിക്കാൻ പാടില്ല എന്നാണോ ആളുകള്‍ പറയുന്നത്. ഇതൊക്കെ അടിസ്ഥാനപരമായ കാര്യങ്ങളാണ്. ഒരു മനുഷ്യന് മുന്നോട്ടുള്ള ലൈഫിൽ അവൻ ഏറ്റവും കൂടുതൽ ഒപ്പം നിൽക്കുന്ന, കെയർ കൊടുക്കുന്ന, അല്ലെങ്കിൽ അവന് കെയർ ചെയ്യാൻ പറ്റിയ, സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു പാർട്ണർ ഉണ്ടാകുന്നതില്‍ എന്താണ് വിഷയം.
ഇനി ഇവർ കല്യാണം കഴിക്കാതെ ജീവിച്ചാൽ നിങ്ങൾ പറയും ഓ എല്ലാവരെയും പറ്റിച്ച് ലിവിങ് ടുഗതർ ആയിട്ട് ജീവിക്കുന്നു എന്ന്. കല്യാണം കഴിച്ചാൽ പറയും ഓ മറ്റേത് പോയിട്ട് ഇത് പിടിച്ചു എന്ന്. എന്തെങ്കിലുമൊക്കെ പറയണം, അതാണ് ബേസിക് മെന്റാലിറ്റി. എന്താണെങ്കിലും അങ്ങനെ കുറേയെണ്ണത്തെ കമന്റ് ബോക്സിൽ ഞാൻ കണ്ടു. അവരോടൊക്കെ നടുവിരല്‍ കൊണ്ട് നമസ്കാരം വെച്ചിട്ട് മുന്നോട്ട് പോകുകയാണെന്നും സായി പറയുന്നു.
ആര്യയുടെ ബൊട്ടീക്കുമായി ബന്ധുപ്പെട്ട ഒരു കോണ്ടെന്റ് ചെയ്യാൻ വേണ്ടി നിൽക്കുമ്പോഴാണ് ഇവരുടെ ഈ ഒഫീഷ്യൽ ആയിട്ടുള്ള മാരേജ് ഡിക്ലറേഷൻ വരുന്നത്. ഇതിനു മുന്നേ തന്നെ അവിടെയും ഇവിടെയും ഒക്കെ ആയിട്ട്, അതായത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നോട്ടീസ് ബോർഡില്‍ പതിപ്പിച്ചത് അവിടേയും ഇവിടേയുമൊക്കെയായി കുത്തി പൊക്കി വന്നപ്പോള്‍ എന്നോട് ചിലരൊക്കെ ചോദിച്ചിട്ടുണ്ടായിരുന്നു.
ഞാന്‍ വലിയ ആളായത് കൊണ്ടൊന്നും അല്ല എന്നോട് ചോദിച്ചത്. എനിക്ക് സിബിനേയും ആര്യയോയും അറിയാവുന്നത് കൊണ്ടാണ്. പിന്നെ ബിഗ് ബോസ് കണക്ഷനുമുണ്ട്. പിന്നെ ആളുകളുടെ വ്യക്തിപരമായ കാര്യം ആയതുകൊണ്ട് അത് പോയി ചോദിക്കുന്നത് ശരിയല്ലാലോ. അതുകൊണ്ട് തന്നെ എനിക്ക് അറിയാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് ഒഴിമാറിയെന്നും സായി കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications