Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യ ബഡായി പറയുന്നു; വിവാഹം കഴിക്കാമോയെന്ന് ആദ്യം ചോദിച്ചത് സിബിൻ.. നടന്നത് ഇതാണ്

കൊച്ചി: ആര്യ ബഡായി-സിബിൻ വിവാഹ വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഈ സൗഹൃദം എങ്ങനെ പ്രണയത്തിൽ എത്തി എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ആരാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്നും വിവാഹം എന്ന തീരുമാനത്തിലേക്ക് എങ്ങനെ എത്തിയെന്നും വെളിപ്പെടുത്തുകയാണ് ആര്യ. ഐ ആം വിത്ത് ധന്യ വർമ', എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

'സിബിൻ എന്നെ സംബന്ധിച്ച് എന്റെ ഹോം ആണ്, എന്റെ കംഫേർട്ട് സോൺ. അങ്ങനെയൊരു കംഫേർട്ട് എനിക്ക് മറ്റൊരിടത്ത് നിന്നും കിട്ടീട്ടില്ല. അത് തന്നെയാണ് എന്നെ ഏറ്റവും കൂടുതൽ സ്ട്രൈക്ക് ചെയ്തതും ആകർഷിച്ചതും. ഞങ്ങൾ വളരെ നല്ല സുഹൃത്തക്കളാണ്. എല്ലാ ദിവസവും വിളിക്കുന്ന ഒരു പെൺ സുഹൃത്ത് നമ്മുക്ക് ഉണ്ടാകും. അതുപോലൊരു ബോണ്ടിങ് എനിക്ക് സിബിനുമായി ഉണ്ട്. സിബിനുമായാണ് ഞാൻ പരദൂഷണം പോലും പറയുന്നത്.

aryasibin

ഞങ്ങൾ ഡേറ്റ് ചെയ്യുകയോ പ്രൊപ്പോസ് ചെയ്യുകയോ ചെയ്തിട്ടില്ല. സിബിൻ ഒരു ദിവസം എന്നോട് ഇത് നേരിട്ട് ചോദിക്കുകയാണ് ചെയ്തത്. അതിന് മുൻപേ അവൻ എന്നോട് മുൻകൂർ ജാമ്യം എടുത്തു. ഞാൻ പറയുന്ന കാര്യം നിനക്ക് ഒകെ അല്ല എന്നുണ്ടെങ്കിൽ നമ്മുക്കിടയിലുള്ള ഒന്നിനും ഒരു മാറ്റവും ഉണ്ടാകരുത്, നമ്മൾ സുഹൃത്തുക്കളായി തന്നെ തുടരും. നീയെന്ന സുഹൃത്തിനെ നഷ്ടപ്പെടുത്താൻ എനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു.

നമ്മുക്ക് വിവാഹം കഴിക്കാമോയെന്ന് ചോദിച്ചു, ഞാൻ നിന്നേയും കൊച്ചിനേയും പൊന്നുപോലെ നോക്കിക്കോളാം. ഞാൻ വളരെ ഒകെയാണ് നിങ്ങളിൽ എന്ന് പറഞ്ഞു. ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ യെസ് പറഞ്ഞു.

ഞാൻ ഒരു ഓട്ട വായ ആണ്. എല്ലാവരോടും എല്ലാം ഓപ്പണായി പറയുന്ന ആളാണ്. ബിഗ് ബോസിന്റെ സമയത്ത് എന്റെ റിലേഷനെ കുറിച്ച് ഞാൻ പറഞ്ഞു, പുറത്തുവന്നപ്പോൾ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ആ ഒരു കാര്യം എനിക്ക് തന്ന ട്രോമ വളരെ വലുതായിരുന്നു. ആ സമയത്ത് ഞാനൊരു പാഠം പഠിച്ചു. ഇത് സ്ഥിരമാകുന്നതിന് മുൻപ് ആളുകളോട് പറയാതിരിക്കണം എന്നതാണ് അത്. എന്റെ കുഞ്ഞിനെ ഒന്നും ബാധിക്കരുതെന്നും.

എന്നെ സംബന്ധിച്ച് എനിക്ക് വിവാഹം കഴിക്കണമെന്ന് തന്നെയാണ്. ഒരു കുടുംബം വേണമെന്നത് ആഗ്രഹമായിരുന്നു. അവിടെ എത്തി എന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ വെളിപ്പെടുത്തേണ്ടൂ എന്ന് കരുതി. അതുകൊണ്ടാണ് സിബിനുമായുള്ള റിലേഷൻഷിപ്പിന്റെ സമയത്ത് ആർക്കും ഒരു ക്ലൂ കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു.

ആദ്യം വിവാഹം എന്ന തീരുമാനം എടുത്തിട്ടാണ് ഞങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അതേസമയം മകൾ ഖുഷിയോട് ചോദിക്കണം എന്ന് തീരുമാനിച്ചു. അവൾക്ക് ഒകെ അല്ലെങ്കിൽ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടെന്ന തരത്തിൽ പോകണമെന്ന് തീരുമാനിച്ചു. ഞാൻ അല്ല സിബിനാണ് മകളോട് സംസാരിച്ചത്. എന്നെ സംസാരിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല.

അവർ എന്താണ് സംസാരിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സംസാരിച്ച് കഴിഞ്ഞ് അവൾ റൂമിൽ നിന്നും പുറത്തുവന്നത് ചിരിച്ചുകൊണ്ടാണ്. അവൾ ഒരു തംസപ് തന്നു. സിബിനും ഖുഷിയും വളരെ ക്ലോസാണ്. വളരെ ഓപ്പണായി ചിലപ്പോൾ ചോദിച്ചിട്ടുണ്ടാകും ഞാൻ മമ്മിയെ കല്യാണം കഴിക്കട്ടെയെന്ന്. ഞങ്ങളെ പോലെ തന്നെ അവളും ഹാപ്പിയാണ്.

സിബിൻ ഒരു സർപ്രൈസ് റിങ് പ്രൊപ്പോസൽ നടത്തിയിരുന്നു. ആ സർപ്രൈസ് ഒരുക്കാൻ ഖുഷിയാണ് കൂട്ടുനിന്നത്. ആ സംഭവത്തിന്റെ വീഡിയോ ഉടൻ പുറത്തുവിടും. ആ വീഡിയോയിൽ കാണാം ഞാൻ യെസ് പറയുന്നതിന് മുൻപേ വലിയൊരു ശബ്ദത്തിൽ മറ്റൊരു യെസ് എല്ലാവർക്കും കേൾക്കാം, അത് ഖുഷിയായിരുന്നു', ആര്യ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+