സിബിൻ ഓട്ടിസം ബാധിച്ച മകനെ മുൻ ഭാര്യയുടെ തലയിൽ കെട്ടിവെച്ച് തടിതപ്പി'; വായടിപ്പിക്കുന്ന മറുപടി
കൊച്ചി: അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ച വാർത്ത ബിഗ് ബോസ് താരം സിബിനും നടി ആര്യ ബഡായിയും ആരാധകരുമായി പങ്കിട്ടത്. വിവാഹ നിശ്ചയത്തിനറെ ചിത്രങ്ങളും ഇരുവരും പുറത്തുവിട്ടു. ആര്യയുടെ തീരുമാനത്തിന് ആരാധകർ പൂർണ പിന്തുണയും സ്നേഹവും അറിയിച്ചെങ്കിലും ചിലർ പതിവ് പോലെ നെഗറ്റീവ് കമന്റുകളുമായി എത്തി. സിബിനൊപ്പം ജീവിക്കാനുള്ള ആര്യയുടെ തീരുമാനം തെറ്റാണെന്നായിരുന്നു ഇക്കൂട്ടരുടെ വിമർശനം.
സിബിൻ തന്റെ ആദ്യ ബന്ധത്തിലെ മകനെ തിരിഞ്ഞ് പോലും നോക്കാറില്ലെന്നും അങ്ങനെയൊരാൾക്ക് എങ്ങനെയാണ് ആര്യയേയും മകളേയും സംരക്ഷിക്കാൻ സാധിക്കുകയെന്നും ചിലർ കമന്റ് ചെയ്തു. ഇപ്പോഴിതാ ഇത്തരം കമന്റുകൾക്കുള്ള സിബിന്റെ മറുപടി പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിവി ഹിയർ എന്ന യുട്യൂബ് ചാനൽ. വീഡിയോക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകൾ പങ്കുവെച്ചും ഇത് സംബന്ധിച്ച് സിബിൻ വിവിക്ക് നൽകിയ മറുപടിയുമായി ചാനലിൽ പങ്കുവെച്ചിരക്കുന്നത്.

സിബിനെതിരെ വന്ന നെഗറ്റീവ് കമന്റുകൾ ഇങ്ങനെയാണ്- 'സിബിന്റെ ലാസ്റ്റ് റിലേഷൻഷിപ്പിൽ വൈഫ് പറഞ്ഞത് വെച്ച് മനസിലായത് അവർക്ക് ഓട്ടിസ്റ്റിക്ക് ആയ ഒരു കുട്ടി ജനിച്ചപ്പോൾ അത്രയും വലിയ ഒരു ഉത്തരവാദിത്തം പുള്ളിക്ക് ആക്സപ്റ്റ് ചെയ്യാൻ പറ്റാതെ നൈസ് ആയിട്ട് വൈഫിന്റെ തലയിൽ കെട്ടിവെച്ച് പുള്ളി ഒഴിഞ്ഞു എന്നതാണ്. സിംഗിൾ പാരന്റിങ് ഒരിക്കലും ഈസിയല്ല. പ്രത്യേകിച്ച് അതൊരു ഓട്ടിയം ബാധിച്ച കുട്ടിയാണെങ്കിൽ. അങ്ങനെ ഒരു സിറ്റുവേഷനിൽ കൂടെ നിൽക്കാതെ രക്ഷപ്പെട്ട ഒരാൾക്ക് എങ്ങനെ ആര്യയുടെ ലൈഫിലെ എല്ലാം അപ്പ് ആൻറ് ഡൗൺസിലും കൂടെ നിൽക്കാൻ സാധിക്കും. എനിക്ക് അറിയില്ല, അവളുടെ കാര്യം ആലോചിച്ച് സങ്കടം തോന്നുന്നു. പിന്നെ ഇപ്പോൾ ആര്യയുടെ ഫിനാൻഷ്യൽ സ്ട്രങ്ത് മുന്നിൽ കണ്ടിട്ട് തന്നെ ആണ് സിബിൻ കൂടെ കൂടിയത് എന്ന് നോ ഡൗട്ട്. ഇനിയൊരു ഹാർട് ബ്രേക്ക് ആര്യക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു'
'ഓട്ടിസ്റ്റിക് ആയ മകനെ ഇടക്ക് ഒന്ന് കണ്ടാൽ മതി കൊച്ചിന്റെ കസ്റ്റഡി പോലും എനിക്ക് വേണ്ട എന്ന് പറയുന്ന ഒരു അച്ഛൻ റെഡ് ഫ്ലാഗ് ആണ്. ഡിസേബിൾ ആയ കുട്ടികൾ ഉണ്ടായാൽ ഒരു പാരന്റ് ഒഴിഞ്ഞ് പോകും. അതിൽ 90 ശതമാനവും അച്ഛൻമാർ ആണെന്ന് ഡിവോഴ്സ് ലോയർ അഡ്വ ബിന്ദു പറയുന്ന ഒരു വീഡിയോ ഉണ്ട്, ആ കുട്ടിക്ക് അച്ഛൻ വേണ്ടേ'
സിബിൻ നൽകിയ മറുപടി ഇങ്ങനെ- ' എനിക്ക് എന്റെ മകന്റെ അമ്മയുമായി (മുൻ ഭാര്യ) യാതൊരു പ്രശ്നവും ഇല്ല. ഉണ്ടായിരുന്ന ചെറിയ പ്രശ്നങ്ങൾ ചിലരൊക്കെ അനാവശ്യമായി ഉണ്ടാക്കിയതാണ്. ഇപ്പോൾ ഒരു പ്രശ്നവുമില്ല. ഞങ്ങൾ മകനെ ഒരുമിച്ചാണ് നോക്കുന്നത്. മകനെ അന്നും ഇന്നും എന്നും നോക്കും. അതിലൊന്നും ഒരു വിട്ടുവീഴ്ചയില്ല. നാല് ദിവസം മുന്നേ ബാംഗ്ലൂരിൽ പോയി മകനെ കണ്ട് അവന്റെ കൂടെ സമയം ചെലവഴിച്ചിട്ടൊക്കെയാണ് വന്നത്. ഞാൻ ചിഞ്ചുവുമായിട്ടാണ് പോയത്. കുറച്ച് സമയം സംസാരിച്ചു, മകന്റെ കാര്യം പറഞ്ഞു, നമ്മുടെ കാര്യം സംസാരിച്ചു, ഭാവി കാര്യങ്ങളൊക്കെയാണ് പറഞ്ഞത്. മകൻ എന്റെ ചോരയല്ലേ. എന്റെ ചോര വിട്ടിട്ട് എങ്ങോട്ട് പോകാനാണ്. ഞാൻ ഇൻസ്റ്റഗ്രാമിൽ അധികം പോസ്റ്റിടുന്ന ആളല്ല. ഞാൻ മകന്റെ ഫോട്ടോയൊക്കെ ഫോണിലാണ് സൂക്ഷിക്കാറുള്ളത്, മകന്റെ ഫോട്ടോ വെച്ചുള്ള പ്രത്യേക ഫോൾഡർ തന്നെ ഉണ്ട്', സിബിൻ പറഞ്ഞു.












Click it and Unblock the Notifications