'ഭാവിയിലെ മഞ്ജുവും ശോഭനയും ഞാന്‍ തന്നെ': മമ്മൂക്കയും ലാലേട്ടനും നായകർ: അന്ന് കണ്ട സ്വപ്നത്തെക്കുറിച്ച് ആര്യ
സിനിമ മേഖലയില്‍ വരണം എന്നുള്ളത് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് നടിയും ടെലിവിഷന്‍ അവതാരകയുമായ ആര്യ ബഡായി. ഒരിക്കും ഒരു കൊമേഡിയനായി വരുമെന്ന് കരുതിയിരുന്നില്ല. കാരണം എനിക്ക് കോമഡിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എനിക്ക് മാത്രമല്ല, എന്റെ വീട്ടുകാർക്ക് പോലും അങ്ങനെ ഒരു പശ്ചാത്തലമില്ലെന്നും ആര്യ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത്തരമൊരു ഇമേജിലേക്ക് എത്തിയത്. തീർച്ചയായും മുഖ്യധാര നടിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ചെറുതിലെ മുതല്‍ സ്വപ്നം കാണുന്നത് അതാണ്. ഭാവിയെ ശോഭനയും മഞ്ജു വാര്യറും ഞാന്‍ തന്നെ എന്നായിരുന്നു എന്റെ സ്വപ്നം. കുഞ്ഞായിരിക്കുമ്പോള്‍ അങ്ങനെ ആകുമല്ലോ. നമ്മള് കണ്ടു വളരുന്ന നായികമാരുടെ സ്ഥാനത്തായിരിക്കുമല്ലോ ഭാവിയിലെ നമ്മളെ നമ്മള് കാണുക.

ലാലേട്ടന്റെ നായികയാകുന്നു, മമ്മൂട്ടിയുടെ നായികയാകുന്നു എന്നതൊക്കെയായിരുന്നു അന്നത്തെ എന്റെ ആഗ്രഹം. അതുവരെയൊക്കെ എത്തിയില്ലെങ്കില്‍ ഇവരോടൊക്കെ സ്ക്രീന്‍ ഷെയർ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യമാണ്. അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോള്‍ ആലോചിക്കുന്നതാണ് ഇത്തരത്തില്‍ വലിയ നായിക ആകണമെന്നുള്ളത്. പക്ഷെ അതിന് വേണ്ടി ഞാന്‍ എഫേർട്ട് ഇട്ടിട്ടുമില്ല. പക്ഷെ അത് സംഭവിച്ചു. അതില്‍ വലിയ നന്ദിയുണ്ടെന്നും ആര്യ പറയുന്നു.
തുടർച്ചയായി സിനിമ ലഭിക്കാത്തതില്‍ വിഷമമുള്ള ആള് കൂടിയാണ് ഞാന്‍. നമ്മളെയൊക്കെ ആരും വിളിക്കാത്തത് എന്താണെന്ന് ഞാന്‍ ഇങ്ങനെ വിചാരിക്കും. ഞാന്‍ മനസ്സിലാക്കിയിടത്തോളും ടാലന്റിനേക്കാളൊക്കെ പ്രധാന്യം ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവയൊക്കെയാണ്. ഇന്നത്തെ ഒരു സാഹചര്യം നോക്കുകയാണെങ്കില്‍ കൂടുതലും സൗഹൃദ വലയങ്ങളിലുണ്ടാകുന്ന സിനിമകളാണ്.
നല്ല നല്ല ഹിറ്റ് സിനിമകള്‍ എടുത്ത് നോക്കിയാല്‍ നമുക്ക് അത് മനസ്സിലാകും. അത് തെറ്റാണെന്ന് പറയുകയല്ല, അവരുടെ ഒരു കംഫർട്ട് സോണായിരിക്കാം. ഞാന്‍ ബേസിക്കലി സിനിമയിലെ അങ്ങനെയുള്ള ഒരു സൗഹൃദ വലയത്തിലേയും ആള് അല്ല. എനിക്ക് സിനിമയില്‍ വളരെ അടുത്ത നല്ല സുഹൃത്തുക്കളുണ്ട്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ സുഹൃത്തുക്കളൊക്കെയാണ്. എന്നാല്‍ ഏതെങ്കിലും ഒരു സൗഹൃദ വലയത്തിന്റെ ഭാഗം അല്ല ഞാന്‍.
സിനിമയില്‍ ഭാഗ്യം എന്ന് പറയുന്നത് വലിയൊരു ഫാക്ടറാണ്. ഒരു കഥാകൃത്ത് ഒരു കഥ എഴുതുമ്പോള്‍ അല്ലെങ്കില്‍ ഒരു സംവിധായകന് സിനിമ ഡിസൈന്‍ ചെയ്യുമ്പോള്‍ ഈ കഥാപാത്രം ആര്യ ചെയ്താല്‍ നല്ലതാകുമെന്ന് അവർക്ക് തോന്നണം. എത്ര ആർട്ടിസ്റ്റുകളാണ് മലയാള സിനിമയിലുള്ളത്. അതില്‍ നിന്നും നമ്മുടെ പേര് ഒരാളുടെ മനസ്സില്‍ കത്തുക എന്നുള്ളത് ഒരു ഭാഗ്യമാണ്.
തീർത്തും ഭാഗ്യം ഇല്ലെന്ന് പറയില്ല. കുഞ്ഞിരാമായണത്തിലെ മല്ലികയൊക്കെ എത്ര കാലം കഴിഞ്ഞാലും ആളുകള്‍ മറക്കില്ല. അതുപോലെ പുണ്യാളനിലെ ഗോള്‍ഡ്. ചെയ്ത കഥാപാത്രമൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്. മനസ്സില്ലാ മനസ്സോടെ ചെയ്ത ഒരു വേഷവും ഇല്ല. ആ കഥാപത്രമൊക്കെ എന്തെങ്കിലും തരത്തിലായി എവിടെയൊക്കെയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തോപ്പില്‍ ജോപ്പന് എന്ന സിനിമയില്‍ ഒരേയൊരു സീനാണുള്ളത്. മമ്മൂട്ടിയോടൊപ്പമുള്ള ആ സീന്‍ ഏറെ വൈറലായി. അതെല്ലാം ഒരു ഭാഗ്യമാണെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications