'ജിസേലിന്റെ ജീവിതം വെച്ചാണ് ഈ ചീപ്പ് കളി; അനുമോളെ ഏഷ്യാനെറ്റ് പിന്തുണക്കുമായിരിക്കും';വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 7 ൽ അരങ്ങേറിയ നാടകീയ രംഗങ്ങളിൽ വിമർശനം കടുക്കുന്നു. ആര്യനും ജിസേലിനുമെതിരെ അനുമോൾ ഉയർത്തിയ ആരോപണങ്ങളാണ് വിമർശനത്തിന് കാരണമാകുന്നത്. ആര്യനും ജിസേലിനേയും താൻ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും ഇരുവരും പുതപ്പിനടിയിൽ ഉമ്മ വെച്ചുവെന്നുമാണ് അനു ആരോപിച്ചത്. വൈൽഡ് കാർഡായി എത്തിയ മസ്താനിയായിരുന്നു വിവാദത്തിന് തിരികൊളുത്തി വിട്ടത്.
ആരോപണത്തിനെതിരെ ജിസേലും ആര്യനും രംഗത്തെത്തുകയും കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ശുദ്ധ അസംബന്ധമാണ് അനു പറയുന്നതെന്നാണ് ഇരുവരും പ്രതികരിച്ചത്. അതേസമയം ഇന്നുണ്ടായ പൊട്ടിത്തെറിയിൽ കടുത്ത നിരാശയും വിമർശനവുമാണ് ബിഗ് ബോസ് ആരാധകർ ഉയർത്തുന്നത്. ഇത്രയും സദാചാരവാദികളായ മത്സരാർത്ഥികളെ ഒരു സീസണിൽ പോലും കണ്ടിട്ടില്ലെന്ന് ആരാധകർ കുറ്റപ്പെടുത്തി.

വിഷയത്തിൽ ഉടൻ തന്നെ അവതാരകനായ മോഹൻലാൽ തീർപ്പ് കൽപ്പിക്കണമെന്നാണ് ചിലർ പറയുന്നത്. 'ഈ വീക്കെൻഡ് ലാലേട്ടൻ വരുമ്പോൾ തീർച്ചയായും ഈ വിഷയം ചോദിക്കണം. അകത്തുള്ളവരും, വൈൽഡ് കാർഡുകളും, എല്ലാവരും കൂട്ടം കൂടി ജിസേലിനെ സ്ലട്ട് ഷെയിമിങ് ചെയ്യുന്നു. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.
എന്തൊക്കെയാണ് അവിടെ നടക്കുന്നത്? ഒരു പെണ്ണിൻ്റെ ലൈഫ് വെച്ചിട്ടാണ് എല്ലാവരും ചീപ്പ് ഗെയിം കളിക്കുന്നത്. കുറച്ച് പേര് demonstrate ചെയ്യുന്നു. അത് കാണാൻ വേറെ കുറച്ച് പേര് കൂടി നിൽക്കുന്നു. ഒരു ആണും പെണ്ണും ഒരുമിച്ച് നടന്നാലോ, ഇരുന്നാലോ കണ്ട് നിൽക്കുന്നവർക്ക് എന്താണ് കുഴപ്പം? അഥവാ അവർ തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതൊക്കെ അവരുടെ പേർസണൽ കാര്യങ്ങൾ ആണ്. അത് ഇവിടെ ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ല.
ഇതൊക്കെ ടിവിയിൽ Air ചെയ്യുമ്പോ അത് ഉണ്ടാക്കാൻ പോകുന്ന ഇംപാക്ട് എന്തായിരിക്കും എന്ന് ഇവർക്കൊന്നും ഒരു ചിന്തയുമില്ലേ?
ആരും ഒന്നും കണ്ടിട്ടില്ല. എല്ലാവരും ഓരോരോ ഊഹാപോഹങ്ങൾ മാത്രം വെച്ച് ഓരോ കഥ മെനഞ്ഞ് ഒരു സ്ത്രീയെ മോശക്കാരി ആക്കി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ലാലേട്ടൻ വീക്കെൻഡിൽ വരുമ്പോൾ തീർച്ചയായും ഇക്കാര്യം ചോദ്യം ചെയ്യണം.ജിസേലിന് ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ഉണ്ടായ അപമാനം ഒരു സ്ത്രീയെന്ന നിലയിൽ ആർക്കും ഉണ്ടാവാൻ പാടില്ലാത്തത് ആണ്. കൂട്ടം കൂടി ഒരു സ്ത്രീയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്നത് അങ്ങേയറ്റം കാടത്തവും, ഹീനവുമായ പ്രവൃത്തി ആണ്. ഇത്തരം സദാചാര ആൾക്കൂട്ട വിചാരണകൾ പണ്ട് രാജഭരണകാലത്ത് നടന്നിരുന്ന പരിപാടി ആണ്. ഇത് 2025 ആണ്. ഇപ്പോഴും ഇതൊക്കെ അംഗീകരിച്ച് കൊടുക്കുന്നത് തെണ്ടിത്തരം ആണ്. വീണ്ടും പറയുന്നു, ഈ വിഷയം അവിടെ ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലായിരുന്നു', ഒരാൾ ചൂണ്ടിക്കാട്ടി.
മറ്റൊരു വിമർശനം ഇങ്ങനെ-'എന്തൊരു മോശം സ്ത്രീയാണ് ഇവളൊക്കെ വല്ല സ്റ്റാർ മാജിക്കിലും കിടക്കേണ്ട ഇതിനെയൊക്കെ ബിഗ് ബോസിൽ കൊണ്ട് വന്നവരെ പറഞ്ഞാൽ മതി. രണ്ട് പേർ തമ്മിലുള്ള പേഴ്സണൽ കാര്യം ഏറ്റവും മോശം രീതിയിൽ ഒരു സിറ്റുവേഷൻ ഉണ്ടാക്കി ജനങ്ങളോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഇവളൊക്കെ പുറത്ത് എന്തൊരു ഊള ആയിരിക്കും. എല്ലാരും തങ്കച്ചൻ വിതുരയെ പോലെയാണെന്ന അനുമോളുടെ വിചാരം.
മലയാളി പ്രേക്ഷകരുടെ ഒരു സ്വഭാവം വച്ച് ജിസൈലിനെ പോലെ മോഡേൺ ആയ മോഡലിനെ ഇഷ്ടമാകില്ല എന്നവൾക്കറിയാം അതുകൊണ്ടാണ് നിരന്തരം ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളും ആരോപണങ്ങളും അനുമോൾ ഉന്നയിക്കുന്നത്. ജിസൈലും ആര്യനും ഇല്ലെങ്കിൽ അനുമോൾക്ക് വേറെ കണ്ടന്റ് ഇല്ല. ഇത്രയും നികൃഷ്ട ജന്തുബിഗ് ബോസിന്റെ ന്റെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല.
പിആറും കുറെ സീരിയൽ ഫാൻസും കാരണം ഇവളുടെ പാവക്കളിക്ക് വോട്ട് കിട്ടുമായിരിക്കും, പക്ഷെ ഈ ഷോയെ ഇഷ്ടപ്പെടുന്നൊരു മൈനോരിറ്റി ഉണ്ട്. അവർക്ക് അനുമോളെ പോലെ അട്ടർ ഫേക്കും ടോക്സിക്കും ആയ മത്സരാർത്ഥികളെ ഇഷ്ടപ്പെടാൻ സാധിക്കില്ല. ആര്യന് ഹേറ്റേഴ്സ് കൂടുതലായത് കൊണ്ട് ഇതൊക്കെ വെളുപ്പിക്കപ്പെടുമായിരിക്കും എന്ന് കരുതി അനുമോൾക്ക് മറ്റൊരാളുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ല നിങ്ങളാണ് ആര്യന്റെ സ്ഥാനത്തെന്ന് വെറുതെ ചിന്തിച് നോക്കിയാൽ മതി. മോഹൻലാൽ വന്നിട്ടും കാര്യമില്ല ഈ ഷോയ്ക്ക് താൻ കാരണമാണ് റേറ്റിംഗ് ഉണ്ടാകുന്നതെന്ന് വിചാരിച്ചു വച്ചിരിക്കുന്ന അനുമോളെ ഏഷ്യാനെറ്റ് സപ്പോർട്ട് ചെയ്യുകയെ ഉള്ളു. വിവരമുള്ളവർ ചിന്തിക്കു ഈ സ്ത്രീ ഒരു Sociopath ആണ് അവളെ സപ്പോർട്ട് ചെയ്യണോ വേണ്ടയോ എന്ന്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications