മോഹന്‍ലാല്‍ ചീത്ത പറഞ്ഞു, വലിച്ചുകീറി എന്ന് വിചാരിക്കും: എന്നാല്‍ വിജയിക്കുന്നത് ആര്യന്റെ തന്ത്രം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ആഴ്ചയില്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഏറ്റവും വലിയ വിമർശനം നേരിടേണ്ടി വന്ന മത്സരാർത്ഥി ആര്യനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനുള്ള അവസരം ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ലെന്ന് മാത്രമല്ല അനാവശ്യമായ ചില വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നും ശക്തമായ മുന്നറിയിപ്പും താരം കേള്‍ക്കേണ്ടി വന്നു.
എന്നാല്‍ യഥാർത്ഥത്തില്‍ ആര്യന്‍ വിചാരിച്ച വഴിയില്‍ ഗെയിം എത്തുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. ഇന്ന് എല്ലാവരും ആര്യനെ വലിച്ചു കീറി എന്ന് പറഞ്ഞു ആഘോഷിക്കുന്നുണ്ട്. പക്ഷെ ശരിക്കും ആര്യൻ ഉദേശിച്ചത് തന്നെയാണ് ഇന്നലെ അവിടെ നടന്നതെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ കൂറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ന് എല്ലാവരും ആര്യനെ വലിച്ചു കീറി എന്ന് പറഞ്ഞു ആഘോഷിക്കുന്നുണ്ട്. (ഞാൻ ഉൾപ്പടെ )പക്ഷെ ശരിക്കും ആര്യൻ ഉദേശിച്ചത് തന്നെയാണ് ഇന്ന് നടന്നത് ട്രിമ്മർ കൊടുത്തു ഊക്കിയത് ഒഴിച്ച്. ആര്യനും ജിസേലും ബിഗ് ബോസ്സിൽ കളിക്കുന്നത് നെഗറ്റീവ് ഗെയിം തന്നെയാണ്. ഹിന്ദി ബിഗ്ഗ്‌ബോസിൽ പലരും പരീക്ഷിച്ചു വിജയിച്ച ഒരു തന്ത്രം ആണിത്.
ഹിന്ദി ബിഗ്ഗ്‌ബോസ് കുത്തിയിരുന്നു കണ്ടു വരുന്ന ആര്യനും ഹിന്ദി ബിഗ്ഗ്‌ബോസിൽ കളിച്ച ജിസേലും അത് അതേപടി പകർത്തി കളിക്കുകയാണ്. അതായത് ഇവർ മനഃപൂർവം ആണ് നിയമങ്ങൾ തെറ്റിക്കുന്നതും മോഷ്ടിക്കുന്നതും അലമ്പ് ഉണ്ടാക്കുന്നതും ശുചിത്വം പാലിക്കാതെ ഇരിക്കുന്നതും. ഇതെല്ലാം കാരണം വീക്കെന്‍ഡ് എപ്പിസോഡ് ആവുമ്പോൾ ലാലേട്ടൻ ഇത് ചോദ്യം ചെയ്യുമെന്നും അങ്ങനെ എപ്പിസോഡിന്റെ നല്ല സമയവും തങ്ങളുടെ സാന്നിധ്യം കൊണ്ട് നിറക്കാം എന്നും അവർ കരുതുന്നു. അതിൽ വിജയിക്കുന്നതു ആണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ഇന്നലെ തന്നെ ലാലേട്ടൻ എടുത്തിട്ട് പൊരിക്കുമ്പോഴും ആര്യന്റെ ആറ്റിട്യൂട്, ബോഡി ലാംഗ്വേജ് നീരീക്ഷിച്ചാൽ മനസിലാവും അവൻ അതെല്ലാം വളരെ സില്ലി ആയിട്ടാണ് എടുക്കുന്നത് എന്ന്. ആകെ ട്രിമ്മർ കൊടുത്തു നാറ്റിച്ചപ്പോൾ മാത്രമാണ് ഒരു ചമ്മൽ ഒക്കെ വന്നത്. സിനിമ മോഹം ഉള്ള ആര്യന് മലയാളി പ്രേഷകരുടെ മുൻപിൽ തന്റെ മുഖം പരിചിതം ആക്കാൻ ഉള്ള ഏറ്റവും വലിയ വേദി ആണ് ബിഗ് ബോസ്. അതിനു വേണ്ടത് കൂടുതൽ സ്ക്രീൻ ടൈം ആണ്.
ലാലേട്ടന്റെ വായിൽ നിന്നും തെറി കേട്ടിട്ടു ആണെങ്കിൽ കൂടുതൽ റീച് ആവും. സോഷ്യൽ മീഡിയ ഫോളോവേഴ്സ് കൂടും. ബിഗ് ബോസ് കപ്പ് എടുത്തില്ലേലും സിനിമ ഓഫറുകൾ, ഉദ്ഘാടനങ്ങള്‍ എന്നിവയെല്ലാം കിട്ടും. ജിസേലിനും ഇതേ ലക്‌ഷ്യം തന്നെയാണ് ഉള്ളത്. ആര്യന്റെയും ജിസേലിന്റെയും ലക്‌ഷ്യം ബിഗ് ബോസ് കപ്പ് അല്ല കാശും മാക്സിമം പ്രശസ്തിയും ഫെയിംമും ആണ്.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications