ബിഗ് ബോസിലുള്ള രേണു എങ്ങനെ ആ വീഡിയോ എടുത്തു? ഏഷ്യാനെറ്റ് സ്വന്തം കുഴി തോണ്ടി; വിമര്‍ശനം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആദ്യ വീക്കെന്‍ഡ് എപ്പിസോഡിലേക്ക് കടക്കുകയാണ്. ആദ്യ എലിമിനേഷന്‍ റൗണ്ടും ഈ സമയമാണ് നടക്കുന്നത്. ആദ്യ വീക്കില്‍ തന്നെ എവിക്ട് ലിസ്റ്റില്‍ വന്നിരിക്കുന്നത് എട്ട് പേരാണ്. രേണു സുധിയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എവിക്ഷന്‍ ലിസ്റ്റ് വന്നതിന് പിന്നാലെ രേണു സുധിയുടെ ഇന്‍സ്റ്റഗ്രാം പേജിലും ഫാന്‍ പേജായ രേണു സുധി ആര്‍മി ഒഫിഷ്യലിലും ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.
രേണു സുധി തന്നെയാണ് ഈ വീഡിയോയില്‍ ഉള്ളത്. ഒന്നാമത്തെ വീക്കില്‍ തന്നെ എലിമിനേഷനില്‍ എത്തി എന്നും ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എല്ലാവരും തനിക്ക് വോട്ട് ചെയ്ത് സഹായിക്കണം എന്നുമാണ് രേണു വീഡിയോയില്‍ പറയുന്നത്. 'എന്നെ സ്‌നേഹിക്കുന്ന, സുധി ചേട്ടനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും വിലയേറിയ വോട്ടുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ബിഗ് ബോസില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ', എന്നാണ് രേണു പറയുന്നത്.

കഴിഞ്ഞ ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രേണുവിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ചിലരൊക്കെ ഇതിലെ അപാകതകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മൊബൈലും മറ്റും ഉപയോഗിക്കാനോ പുറംലോകവുമായി ബന്ധപ്പെടാനോ സാധിക്കുകയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും രേണുവിന്റെ വീഡിയോയെ കുറ്റപ്പെടുത്തുന്നത്.
നേരത്തെ തന്നെ വീഡിയോ ഷൂട്ട് ചെയ്ത് വെച്ച് പോയതാണ് എന്ന് എന്തായാലും വ്യക്തമാണ്. എന്നാല്‍ എങ്ങനെയാണ് ആദ്യ വീക്കില്‍ തന്നെ താന്‍ എവിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്നത് രേണുവിന് അറിയാന്‍ കഴിഞ്ഞത് എന്നും ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞത് പോലെ ഷോ സ്‌ക്രിപ്റ്റ്ഡ് ആണ് എന്ന് വ്യക്തമായി എന്നുമാണ് ചിലര്‍ പറയുന്നത്.
ഏഷ്യാനെറ്റ് സ്വന്തം കുഴി തോണ്ടി എന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ എല്ലാ മത്സരാര്‍ത്ഥികളുടേയും പേജില്‍ ഇത് ഉണ്ടല്ലോ രേണു ചെയ്യുമ്പോള്‍ മാത്രമെന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരും ഉണ്ട്. മറ്റ് ചില കമന്റുകള്‍ ഇങ്ങനെയാണ്... 'ഇതു എങ്ങനെ ഷൂട്ട് ചെയ്ത്??? ഒന്നാമത്തെ പ്രാവശ്യം തന്നെ എലിമിനേഷനില്‍ വരുമെന്ന് എങ്ങനെ കൃത്യമായി അറിഞ്ഞു',
'ഇതൊക്കെ പ്ലാന്‍ ആണോ ?? ഫസ്റ്റ് റൗണ്ടില്‍ എലിമിനേഷന്‍ റൗണ്ടില്‍ ഇടാം അപ്പോള്‍ ഇതുപോലെ ഒരു വീഡിയോ സെറ്റ് ചെയ്ത് വെച്ചോ. എന്നൊക്കെ ആ പ്ലാനില്‍ ഉണ്ടല്ലേ ??റോബിന്‍ പറഞ്ഞത് കറക്ട് ആണല്ലേ. സ്‌ക്രിപ്റ്റഡ് പ്രോഗ്രാം',
ഇങ്ങനൊക്കെ മുന്‍കൂട്ടി സ്വന്തമായി വോട്ട് ചോദിക്കുന്ന വീഡിയോ എടുത്ത് വെക്കുന്നത് ശരിയാണോ. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ. ഓഡിയന്‍സ് ആണ് ഫൂള്‍ ആകുന്നത്. 'ഇത് ബിഗ് ബോസ് റൂള്‍സിന് എതിരല്ലേ. ബാക്കി മത്സരാര്‍ത്ഥികള്‍ എന്താ കിളയ്ക്കാന്‍ പോയതാണോ?, അടിപൊളി സ്വന്തം കുഴി തോണ്ടി എന്നൊക്കെയാണ് ഏഷ്യാനെറ്റിന് ടാഗ് ചെയ്ത് കൊണ്ട് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
'ഇങ്ങനെ കുറേ വീഡിയോ എടുത്തു വെച്ചിട്ടുണ്ടാകും അല്ലേ ... ഓരോ ആഴ്ചയിലും ഓരോന്നിടാന്‍ പാകത്തിന് .... നിന്റെ ബുദ്ധി റോക്കറ്റ് തന്നെ,' എന്നാണ് മറ്റൊരു കമന്റ്. ഇത്രേം പറയാന്‍ വേണ്ടി മാത്രം പുറത്ത് ഇറങ്ങിയോ. മുന്‍പേ എടുത്തു വെച്ചു.. കാരണം അവിടെ പോയി ഒന്നും ചെയ്യാന്‍ കഴിയുല്ലെന്ന് അറിയാം എന്നൊക്കെയാണ് മറ്റ് ചിലര്‍ വീഡിയോയ്ക്ക് താഴേ നല്‍കിയിരിക്കുന്ന കമന്റ്.












Click it and Unblock the Notifications