'അർജുന്റെ ഈ മാറ്റത്തിന്റെ ക്രെഡിറ്റ് ശ്രീതുവിന് തന്നെ, ഇനി കുറച്ച് ദിവസമല്ലെ കാത്തിരിക്കേണ്ടൂ'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ കോമ്പോയാണ് അർജുൻ ശ്രീതു കോമ്പോ. മത്സരം അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് ഈ കോമ്പോ ചർച്ചയായത്. ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾ ആയെങ്കിലും അർജുനും ശ്രീതുവിനും ധാരാളം ആരാധകരുണ്ട്.
ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുണ്ട്. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറയുന്നത്. അർജുനുമായുള്ള സൗഹൃദം ഇഷ്ടമല്ലെന്ന് ശ്രീതുവിന്റെ അമ്മ ബിഗ് ബോസിനകത്ത് വച്ച് ശ്രീതുവിന് സൂചന നൽകിയിരുന്നുവെങ്കിലും ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദം ശക്തമാകുന്നത്. പിന്നീട് കോമ്പോ ഹിറ്റാവുകയും ചെയ്തു. ശ്രീതു - അർജന് കോമ്പോ ഇരുവർക്കും ഏറെ ഗുണമാവുകയും ചെയ്തിരുന്നു.

ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോസ് കാണാൻ ആരാധകർ കാത്തിരിപ്പാണ്. അർജുൻ - ശ്രീതു ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പങ്കുവെച്ചത്. ഇനി അഞ്ച് ദിവസം എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ അർജുനും ശ്രീതുവും ഒന്നിച്ച് ഡാൻസ് ചെയ്യുന്നുണ്ട്. ഈ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഡാൻസ് ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞ അർജുൻ നന്നായി ഡാൻസ് ചെയ്യുന്നു എന്നാണ് ആരാധകർ പറയുന്നത്. അതിന്റെ ക്രെഡിറ്റ് ശ്രീതുവിനാണെന്നാണ് കമന്റുകൾ.
ഏറ്റവും കംഫർട്ടബൾ ആയ ആൾ ഡാൻസ് ടീച്ചറും ഡാൻസ് പാർട്നറും ആകുമ്പോൾ ഡാൻസ് കളിക്കാൻ അറിയാത്ത ആളും കളിക്കും അർജുൻ, ഡാൻസ് അറിയാത്ത, അർജുൻ, എത്ര നന്നായാണ് രണ്ടുപേരും പെർഫോം ചെയ്തത് ശ്രീജുൻ കെമിസ്ട്രി , ഡാൻസ് അറിയാത്ത എന്റെ അണ്ണൻ ഇത്രേം മനോഹരമായി ഡാൻസ് കളിക്കുന്നത് അണ്ണന്റെ ഡെഡിക്കേഷന്ഡ കൊണ്ടാണ് ആദ്യ ചുവട് മുതൽ കട്ടക്ക് കൂടെ നിന്ന സ്വന്തം ശ്രീതു അക്കയും അഭിനന്ദനം അർഹിക്കുന്നുണ്ട് ഇനിയും ഒരുപാട് ആട്ടങ്ങൾ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ, എന്നും ഒരുമിച്ച് ഉണ്ടാവട്ടേ,
ഓ എന്റെ ദൈവമേ!!!!! എനിക്ക് അർജുനിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല..... എന്തൊരു അവിശ്വസനീയമായ മാറ്റം ബ്രോ....... അർജുന്റെ ഭാവവും, ഗ്രേസും വേറെ ലെവൽ..... ശ്രീതു ക്ഷമിക്കണം ... ഇത്തവണ എനിക്ക് അർജുനല്ലാതെ മറ്റാരെയും കാണാൻ കഴിഞ്ഞില്ല..... അവനാണ് സ്റ്റേജ് മെത്തം, എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും അർജുനെയും ശ്രീതുവിനെയും ഒരുമിച്ച് കാണാൻ സാധിക്കുന്ന സന്തോഷത്തിലാണ് ആരാധകർ.












Click it and Unblock the Notifications