ദിലീപേട്ടന്റെ പ്രശ്നം വന്ന സമയം..; അന്ന് രാത്രിയോടെ എന്റെ കരിയറും ജീവിതവും തീർന്നെന്ന് വിചാരിച്ചു: ആസിഫ് അലി
സംഗീത സംവിധായകന്‍ രമേഷ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ ആസിഫ് അലി സ്വീകരിച്ച നിലപാടിനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും വലിയ പ്രശംസയും അംഗീകാരവുമാണ് ലഭിച്ചത്. തന്നോട് കാണിച്ച സ്നേഹത്തിന് നന്ദിയുള്ളതിനോടൊപ്പം തന്നെ രമേശ് നാരായണെനിതിരെ നടക്കുന്ന വിമർശനങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു ആസിഫ് അലി വ്യക്തമാക്കിയത്.
ആ വേദിയില്‍ വെച്ച് താന്‍ അപമാനിക്കപ്പെട്ടതായി തനിക്ക് തോന്നിയിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടും ഇക്കാര്യം തന്നെയാണ് ആസിഫ് അലി ആവർത്തിക്കുന്നത്. വളരെ പെട്ടെന്നാണ് അദ്ദേഹത്തിന് മൊമന്റോ കൊടുക്കാന്‍ എന്നെ വിളിക്കുന്നത്. അവതാരകയുടെ കയ്യില്‍ നിന്നും ഞാന്‍ ആ മൊമന്റൊ വാങ്ങി അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

സാധാരണഗതിയില്‍ ഒരു അവാർഡോ മൊമന്റോയോ കൊടുക്കുമ്പോള്‍ സ്വീകരിക്കുന്നയാള്‍ ഒന്ന് ചിരിക്കുക, അല്ലെങ്കില്‍ ഒന്ന് കണ്‍സിഡർ ചെയ്യുകയോ ചെയ്യും. അങ്ങനെ ഒരു കാര്യം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് എനിക്ക് മനസ്സിലായത് പോലും ഇത് വിവാദമായതിന് ശേഷം ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ്. അല്ലാതെ ആ സമയത്ത് എനിക്ക് അങ്ങനെ ഒരു കാര്യം ഫീല്‍ ചെയ്യുകയെ ചെയ്തിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു.
പിറ്റേ ദിവസം ഉച്ചക്ക് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴാണ് ഈ സംഭവത്തിന് സോഷ്യല്‍ മീഡിയയില്‍ വേറൊരു വ്യാഖ്യാനം വന്നിരിക്കുന്നുവെന്നും ഇദ്ദേഹം വലിയ തോതില്‍ സൈബർ ബുള്ളിയിങ്ങിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമായത്. യാഥാർത്ഥത്തില്‍ അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കാത്തതിന്റേയും പേര് മാറി വിളിച്ചതിന്റെയൊക്കെ ടെന്‍ഷന്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.
ഇതിന്റെ ഏറ്റവും ഓപ്പോസിറ്റ് റിയാക്ഷനുണ്ടായത് റോഷാക്കിന്റെ അമ്പതാം ദിന ആഘോഷ വേളയിലാണ്. എനിക്കും ഒരു മൊമന്റോ തരുന്നുണ്ടായിരുന്നു. എല്ലാവർക്കും കിട്ടുന്നത് പോലെയുള്ള റൊഷാക്കിന്റെ ഒരു മൊമന്റോയും പ്രതീക്ഷിച്ചാണ് ഞാന്‍ ഇരിക്കുന്നത്. എന്നാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷമായിരുന്നു അന്ന് സംഭവിച്ചത്.
എനിക്ക് മൊമന്റോ തരാനായി ദുല്‍ഖർ വരുമ്പോള്‍ മമ്മൂക്കയും ഒപ്പം വേദിയിലേക്ക് കയറുന്നു. അപ്പോഴും എനിക്ക് സന്തോഷമായി. പിന്നീടാണ് മമ്മൂക്ക കയ്യിലുണ്ടായിരുന്ന റോളക്സിന്റെ കവറെടുത്ത് " നീ എന്നോട് തമാശക്ക് ചോദിച്ചില്ലായിരുന്നോ? ഈ സിനിമയില്‍ അഭിനയിച്ചതിനുള്ള എന്റെ ഗിഫ്റ്റാണ് ഇത്" എന്ന് പറഞ്ഞ് എനിക്ക് തന്നു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അത്. അതായത് ഈ ഒരു കാര്യത്തിന്റെ രണ്ട് വശങ്ങളിലൂടെയും ഞാന്‍ കടന്ന് പോയിട്ടുണ്ടെന്നും ആസിഫ് അലി വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ ഞാന്‍ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചതില്‍ ഞാന്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ക്കും തീർച്ചയായ പങ്കുണ്ട്. വളരെ അപൂർവ്വമായി മാത്രമേ രാഷ്ട്രീയ പ്രസ്താവനകള്‍ ഞാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയർ ചെയ്യാറുള്ളു. എനിക്ക് ശരിയെന്ന് തോന്നുന്നതെ പറയാറുള്ളു. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രതികരണം അറിയിക്കുന്നതിലൂടെ അത് പൂർണ്ണമായി എന്ന് വിശ്വസിക്കുന്ന ആളുമല്ല ഞാന്‍.
കഴിയുന്നത് സോഷ്യല്‍ മീഡിയയില്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാറില്ല. അങ്ങനെ ചെയ്തിട്ടുള്ള സമയത്താണെങ്കിലും ചില സിനിമകളുടെ റിവ്യൂ വരുന്ന സമയത്താണെങ്കിലും ഇത്തരത്തലുള്ള സൈബർ അറ്റാക്കുകള്‍ ഒരുപാട് നേരിട്ടുണ്ട് ഞാന്‍. ആ ഒരു രാത്രി മറികടക്കാന്‍ എത്ര ബുദ്ധിമുട്ടുമെന്ന് എനിക്കും എൻ്റെ കൂടെയുള്ളവർക്കും വീട്ടുകാർക്കുമൊക്കെ അറിയാം.
അദ്ദേഹത്തെ സംബന്ധിച്ച് ഇത് ജീവിതത്തില്‍ ആദ്യമായിരിക്കാം. പുതിയ ജനറേഷന്റെ ഒരു അറ്റാക്കിങ് മെത്തേഡ് ഇതാണ്. ഈ പ്രായത്തില്‍ അദ്ദേഹത്തിന് അത് നേരിടാന്‍ എത്ര ബുദ്ധിമുണ്ട് ഉണ്ടാകുമെന്ന് എനിക്ക് മനസ്സിലാകുമെന്നും ആസിഫ് അലി പറയുന്നു.
ദിലിപേട്ടന്റെ ഇഷ്യൂ വന്ന് സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ അങ്ങനെ ഒരു സിറ്റുവേഷനിലേക്ക് പോയത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് എടുത്ത ഒരു തീരുമാനത്തിന്റെ പ്രസ് റിലീസ് ഞാന്‍ പറയുന്ന സമയത്ത് അതിന് കിട്ടിയ ഒരു വാർത്താ പ്രാധാന്യമുണ്ട്. അന്ന് രാത്രി എനിക്കുണ്ടായ ഒരു സോഷ്യല്‍ മീഡിയ അറ്റാക്കുണ്ടായിരുന്നു. അതോടെ എന്റെ കരിയറും ജീവിതവും സമാധാനവുമൊക്കെ തീർന്നു എന്നുവരെ വിചാരിച്ചു.
എത്ര ഉദ്ദേശ ശുദ്ധിയോടെയാണ് നമ്മള്‍ സംസാരിച്ചതെന്നും നമ്മുടെ മനസ്സില്‍ ഉണ്ടായിരുന്നത് എന്താണെന്നും എത്രയാളുകളെ മറഞ്ഞ് മനസ്സിലാക്കാന്‍പറ്റും. നമ്മള്‍ മനസ്സില്‍ ആലോചിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ വെച്ചിട്ടാണ് വളരെ റാന്‍ഡമായിട്ടുള്ള ആളുകള്‍ അറ്റാക്ക് ചെയ്യുക. അഞ്ചോ ആറോ പേരാടൊക്കെയാണെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് ഇതാണ്, അല്ലെങ്കില്‍ എനിക്ക് കിട്ടിയ വിവരം ഇതാണ് എന്നൊക്കെ പറയാം. എന്നാല്‍ നമുക്ക് അറിയുക പോലും ഇല്ലാത്ത ആരൊക്കെയോ ഇരുന്ന് കുറ്റം പറയുന്ന സമയത്ത് നമുക്കൊരു നിസ്സഹായവസ്ഥ തോന്നുമെന്നും ആസിഫ് അലി കൂട്ടിച്ചേർക്കുന്നു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications