Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫ് അലിയുടെ ആ ഹിറ്റ് ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് 7 പേർ മാത്രം: എന്നാല്‍ പിന്നീട്; തിയേറ്റർ ഉടമ പറയുന്നു

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് കേരളത്തിന് അകത്തും പുറത്തും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങും ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിങില്‍ യു എ ഇയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 3 കോടിയിലേറെ രൂപയാണ് ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത്.

ഏറെ കാലത്തിന് ശേഷം തിയേറ്ററുകള്‍ നിറയ്ക്കുന്ന ഒരു ചിത്രമായി എമ്പുരാന്‍ മാറും എന്നതില്‍ സംശയമില്ല. എമ്പുരാന്‍ തിയേറ്റർ ഉടമകളെ സംബന്ധിച്ചും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രതിനിധി സോണി തോമസ് പറയുന്നു. ന്യൂസ് 18 ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

asif-ali-

കേരളത്തിലെ തിയേറ്ററുകള്‍ ഏറ്റവും മോശമായ ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 90 ശതമാനം തിയേറ്ററുകളും കേരളത്തില്‍ അടച്ചുകിടക്കപ്പെടുന്ന ഒരു സാഹചര്യം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ്. ഏതാണ്ട് 760 സ്ക്രീനുകളുണ്ടെങ്കില്‍ അതില്‍ 700 എണ്ണവും ഷോയില്ലാതെ അടച്ച് കിടക്കുവാണെന്നാണ് നമ്മള്‍ ഇന്ന് തിരക്കിയപ്പോള്‍ കിട്ടിയ വിവരം.

തിയേറ്ററുകളിലേക്ക് ആളുകള്‍ വരുന്നില്ല എന്ന് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നും തിയേറ്റർ എക്സ്പീരിയന്‍സ് ഉള്ള ചിത്രങ്ങള്‍ കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം. എമ്പുരാന്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ആളുകളും തിയേറ്ററുകളും കാത്തിരിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്. എന്നാല്‍ ഇത് പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്രമാത്രം ഇനി വരും എന്നുള്ളത് സംശയമാണെന്നും അദ്ദേഹം പറയുന്നു.

ചെറിയ ബജറ്റില്‍ സിനിമ എടുത്ത് ലോകം മൊത്തം ഇഷ്ടപ്പെടുന്ന രീതിയിലേക്ക് കൊണ്ടുവരുന്ന ക്യാന്‍വാസാണ് മലയാള സിനിമ. കോവിഡിന് ശേഷമാണ് കേരളത്തിലെ തിയേറ്ററുകളിലേക്ക് ആളുകള്‍ വരാറായത്. ആ സമയത്താണണല്ലോ ഒടിടി വരുന്നത്. അന്ന് തന്നെ തിയേറ്റർ ഉടമകള്‍ പറഞ്ഞിരുന്നു തിയേറ്ററില്‍ നിന്നും പ്രേക്ഷകരെ അകറ്റാന്‍ ഒടിടി കാരണമാകുമെന്ന്.

ദൃശ്യം 2, മാലിക് തുടങ്ങിയ ചിത്രങ്ങളൊക്കെ ഡയറക്ട് ഒ ടി ടി റിലീസായിരുന്നു. ഇതോടെ അവർക്ക് വ്യൂവേഴ്സ് കൂടി. മാക്സിമം സബ്സ്ക്രൈബേഴ്സിനെ കിട്ടി കഴിഞ്ഞപ്പോഴാണ് ഇനി നിങ്ങളുടെ സിനിമ വേണ്ടെന്ന് പറയുന്നത്. നല്ല കണ്ടന്റുള്ള, തിയേറ്ററില്‍ ഓടിയ സിനിമകള്‍ മാത്രമാണ് ഇപ്പോള്‍ അവർ എടുക്കുന്നുള്ളു. ഒടിടി റിലീസ് ലക്ഷ്യമിട്ടുകൊണ്ട് പലരും സിനിമയിലേക്ക് പൈസ നിക്ഷേപിച്ചിരുന്നു. അങ്ങനെ വന്ന തല്ലിക്കൂട്ട് സിനിമകളെ പ്രേക്ഷകരെ വെറുപ്പിച്ചു. ആ വെറുപ്പിന്റെ ഭാഗമായി ആളുകള്‍ തിയേറ്ററില്‍ നിന്ന് അകന്നു.

ഇപ്പോള്‍ പലരും നല്ല അഭിപ്രായം ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം മാത്രമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു ഷോ പോലും തിയേറ്റററില്‍ ഒടാത്ത സിനിമകളുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ പതിനായിരം രൂപ പോലും കളക്ഷനുണ്ടാകാത്ത ഒരുപാട് തിയേറ്ററുണ്ട്. അത്രമാത്രം ദയനീയമാണ് അവസ്ഥ. സിനിമ തിയേറ്ററുകള്‍ക്കുമേല്‍ വലിയ രീതിയിലുള്ള നികുതിയാണ് അടിച്ചേല്‍പ്പിക്കുന്നത്. 30 ശതമാനത്തില്‍ കൂടുതലാണ് നികുതി.

രണ്ട് കോടി രൂപ ടിക്കറ്റ് നിരക്കില്‍ കിട്ടിയാല്‍ ഏകദേശം 60 ലക്ഷം നികുതി ഇനത്തില്‍ പോകുകയാണ്. അവസാനം എല്ലാം കഴിഞ്ഞ് കിട്ടുന്നത് ചെറിയ തുക മാത്രമാണ്. ഈ മേഖലയെ നിലനിർത്താന്‍ സർക്കാർ ശ്രമിച്ചില്ലെങ്കില്‍ പൂർണ്ണമായി തകരും. ഇന്ന് ഇരുപതോ മുപ്പതോ ദിവസം കഴിയുമ്പോള്‍ സിനിമ ഒടിടിയിലൂടെ ആളുകളുടെ മുന്‍പിലേക്ക് എത്തും. അതുകൊണ്ട് തന്നെ കുടുംബങ്ങളില്‍ വലിയൊരു വിഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നില്ല.

കിഷ്കിന്ധകാണ്ഡം എന്ന ആസിഫ് അലിയുടെ ഹിറ്റ് ചിത്രം റിലീസ് ചെയ്ത ദിവസം എന്റെ തിയേറ്ററില്‍ ഉണ്ടായിരുന്നത് വെറും ഏഴുപേരാണ്. സാധാരണഗതിയില്‍ പത്തോ പതിനഞ്ചോ പേരെങ്കിലും ഇല്ലാതെ ടിക്കറ്റ് കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാലും ഞാന്‍ ഏഴു പേരെ വെച്ച് തുടങ്ങി. രണ്ടാമത്തെ ഷോയ്ക്ക് അത് 14 പേരായി. വൈകീട്ട് അത് 30 ആയി, സെക്കന്‍ഡ് ഷോയ്ക്ക് 100 ന് അടുത്തായി. പിന്നീട് അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+