ജാസ്മിൻ ജാഫറുമായി കോൺടാക്ടുണ്ടോ? മുന്നയുടെ വിവാഹം കഴിഞ്ഞ് കണ്ടപ്പോൾ എന്ത് തോന്നി? അസ്ല മാർലിയുടെ മറുപടി
കൊച്ചി: യുട്യൂബർമാരായ ജാസ്മിൻ ജാഫറും അസ്ല മാർലി എന്ന ഹിലയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ കൂട്ടുകെട്ട് ഇരുവരുടേയും ആരാധകരും വലിയ ആഘോഷമാക്കിയിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞു. അതിനുള്ള കാരണമെന്തെന്ന് രണ്ട് പേരും പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പലരും പറയുന്നത് ഞാൻ വിശ്വസിച്ച് പോയെന്നും എന്റെ ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങൾക്ക് ഞാൻ മാപ്പ് പറഞ്ഞതായിരുന്നുവെന്നും മുൻപ് അസ്ല വിശദീകരിച്ചിട്ടുണ്ട്. എന്തായാലും പിന്നീട് ഇരുവരേയും ഒരുമിച്ച് കണ്ടിട്ടില്ല. ഇപ്പോഴിതാ ജാസ്മിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അസ്ല. മെയിൻ സ്ട്രീം വൺ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ജാസ്മിൻ ജാഫറുമായി ഇപ്പോൾ എനിക്ക് കോൺടാക്ട് ഇല്ല. ഗ്ലാമി ഗംഗയുമായി (ഇൻഫ്ലുവൻസർ, മുൻപ് ഗ്ലാമിയും അസ്ലയും ജാസ്മിനും നല്ല സുഹൃത്തുക്കളായിരുന്നു) നല്ല അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ജാസ്മിന്റെ എക്സിന്റെ വിവാഹം കഴിഞ്ഞത് കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ എക്സ് അല്ലാലോ, എല്ലാവരേയും പോലെ ഞാനും വീഡിയോ കണ്ടു. സ്കളിലും കോളേജിലുമൊക്കെ പല ബന്ധങ്ങളും വഴക്കിട്ട് പോയിട്ടുണ്ടാകും. കുറേ വർഷങ്ങൾ കഴിഞ്ഞാൽ ഇതിൽ ചിലത് പാച്ചപ്പായിട്ടും ഉണ്ടാകും. ഏത് ബന്ധം തകരുമ്പോഴും ആ ബന്ധത്തിൽ നിന്നും എത്രത്തോളം മുറിവ് ഏൽക്കേണ്ടി വന്നുവോ , എന്താണ് അനുഭവം എന്നൊക്കെ അനുസരിച്ചായിരിക്കും തിരികെ കോൺടാക്ട് ചെയ്യണോ ആ ബന്ധം ഇനിയും മുന്നോട്ട് കൊണ്ടുപോകണോ എന്നൊക്കെ തീരുമാനിക്കുന്ന. ആ വ്യക്തി വീണ്ടും ജീവതത്തിലേക്ക് വന്നാൽ എനിക്ക് പ്രശ്നമുണ്ടെന്ന് തോന്നിയാൽ തീർച്ചയായും ആ വ്യക്തിയുമായി കോൺടാക്ട് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കില്ല.
ഒരു ബന്ധം മരണം വരെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പില്ല. അതിപ്പോൾ രക്തബന്ധം ആണെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പില്ല. മനുഷ്യൻമാര് ഋതുക്കൾ പോലെയാണ്. എനിക്കും എനിക്ക് ബന്ധമുള്ള മനുഷ്യർക്കുമെല്ലാം ജീവിതത്തിൽ മാറ്റം ഉണ്ടാകാം. ഇതെല്ലാം താങ്ങാൻ തയ്യാറായിരിക്കണം.
ബിഗ് ബോസിലേക്ക് ഇപ്പോൾ കോൾ വന്നാൽ പോകാൻ സാധിക്കില്ല. ഞാൻ പ്രഗ്നന്റ് ആണല്ലോ. പക്ഷെ മുൻപ് ബിഗ് ബോസിലേക്ക് കോൾ വന്നിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് അവസരം വന്നത്.ഒരിക്കൽ വന്നത് പിജി ചെയ്യുന്ന സമയത്തായിരുന്നു. എനിക്ക് പരീക്ഷയൊക്കെയായിരുന്നു. മറ്റൊരു സമയത്ത് വീട്ടുകാർക്ക് പ്രശ്നമായിരുന്നു. ഇനി ഇപ്പോൾ വിളിച്ചാലും ഞാൻ പോകുമെന്ന് തോന്നുന്നില്ല. ഓരോ സീസൺ കഴിയുമ്പോഴും എനിക്ക് പറ്റിയൊരു ഷോ അല്ലെന്ന് തിരിച്ചറിയുന്നു. പറയാൻ പറ്റില്ലെന്ന് ഈ കാഴ്ചപ്പാടും മാറിയേക്കാം.
നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കാറുണ്ട്. ചില കമന്റുകൾ കാണുമ്പോൾ ചോര തിരളക്കും. ചിലത് കാണുമ്പോൾ ചിരിച്ച് തള്ളാൻ തോന്നും. ചിലത് കാണുമ്പോൾ ഇതെന്താണെന്നൊക്കെ തോന്നും. ജീവിതത്തിനെ ഇതൊന്നും ബാധിക്കാറില്ല. ഇരുന്ന് കമന്റുകൾ വായിക്കുന്ന ആളാണ് ഞാൻ. എന്നാൽ ഇതൊന്നും നോക്കരുതെന്ന് ഭർത്താവ് പറയാറുണ്ട്', അസ്ല പറഞ്ഞു.
ബോഡി ഷെയിമിങ് ഉണ്ട്. നമ്മുടെ വീഡിയോ കാണുന്നവർക്ക് നമ്മൾ അവർ ഇഷ്ടപ്പെടുന്ന രീതിയിൽ കാണണമെന്നുണ്ടാകും. അത് ബോഡി ഷെയിമിങ്ങല്ല, ഇഷ്ടം കൊണ്ട് പറയുന്നതായിരിക്കും. എന്നാൽ ചിലരൊക്കെ വെറുതെ വന്ന് കുറ്റം പറഞ്ഞ് പോകും. ആ കുറ്റപ്പെടുത്തലുകളെ നോക്കേണ്ട കാര്യമില്ല. ചില സമയത്ത് നല്ല മൂഡിലിരിക്കുമ്പോൾ ഇതൊന്നും പ്രശ്നല്ല. പക്ഷെ ചില ദിവസങ്ങളിൽ പ്രശ്നമായിരിക്കും.












Click it and Unblock the Notifications