അശ്വന്ത് കോക്കിന്റെ മാസവരുമാനം 3 ലക്ഷം? താരത്തിന്റെ മറുപടി ഇങ്ങനെ;..'പേടിയുണ്ട്'
കൊച്ചി:സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന പേരാണ് അശ്വന്ത് കോക്ക്. യുട്യൂബറായ അശ്വന്ത് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട റിവ്യൂകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തിടെ ബാന്ദ്രയെന്ന ദിലീപ് ചിത്രത്തെ കുറിച്ച് കോക്ക് നടത്തിയ റിവ്യൂ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കോക്കിനെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായി.അജിത് വിനായക ഫിലിംസായിരുന്നു കോക്ക് അടക്കമുള്ള യുട്യൂബർമാർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
അതിനിടെ ഇപ്പോഴിതാ ഇത്തരം നടപടികൾക്കെതിരെ പ്രതികരിക്കുകയാണ് അശ്വന്ത്. പ്രൊഡ്യൂസർമാരുടേത് പേടിപ്പെടുത്താനുള്ള ശ്രമമാണെന്നും തനിക്കെതിരെ വധഭീഷണിയടക്കം ഉണ്ടാകുന്നുണ്ടെന്നും കോക്ക് പറഞ്ഞു. ഫ്ലവേഴ്സ് ചാനലിലെ ജനകീയ കോടതി പരിപാടിയിലാണ് കോക്കിന്റെ പ്രതികരണം. വായിക്കാം

'സിനിമയെ തകർക്കുന്ന രീതിയിൽ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. കേസ് കൊടുത്ത് ബുദ്ധിമുട്ടിച്ച് നിർത്തിക്കുകയെന്ന ലക്ഷ്യമാണ് എനിക്കെതിരെ നടക്കുന്നത്. ബഹുഭൂരിപക്ഷം സിനിമകളും വിജയിക്കുന്നില്ല. ആളുകൾ തീർച്ചയായും സിനിമ കാണാൻ പോകുമ്പോൾ റിവ്യൂ നോക്കും. പണ്ടത്തെ പോലെ സ്ലോ അല്ലല്ലോ കാലഘട്ടം. ബാന്ദ്രയെ കുറിച്ച് റിവ്യൂ പറഞ്ഞതിന് ശേഷം ദിലീപ് പ്രൊഫൈൽ പിക്ചറുള്ള ഐഡിയിൽ നിന്നാണ് ഭീഷണികൾ. അത് നടൻ അറിയണമെന്നില്ല. ചിലപ്പോൾ ഫാൻസ് ആയിരിക്കാം', അശ്വന്ത് പറഞ്ഞു.
എന്തുകൊണ്ടാണ് ഹോട്ടൽ മുറിയിൽ വെച്ച് റിവ്യൂ ചെയ്യുന്നതെന്ന ചോദ്യത്തിന് സഞ്ചരിക്കേണ്ടി വന്നതിനാലാണെന്ന് കോക്ക് മറുപടി നൽകി. 'എപ്പോഴും ഞാൻ ഹോട്ടലിൽ നിന്നല്ല റിവ്യൂ ചെയ്യാറുള്ളത്. കഴിഞ്ഞാഴ്ച സഞ്ചരിക്കേണ്ട വന്നതിനാൽ ഹോട്ടലിൽ കഴിഞ്ഞു. കഴിഞ്ഞാഴ്ച കേസിൽ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചിരുന്നു. സെൻട്രെൽ പോലീസ് സ്റ്റേഷനിൽ. സിനിമക്കാർ ക്വട്ടേഷൻ കൊടുക്കുമെന്ന ഭയമുണ്ട്. ഹോട്ടൽ മുറിയിൽ കിടക്കുന്നത് ഭയം കൊണ്ടല്ല. റോഡിൽ കിടക്കാൻ വയ്യാത്തോണ്ടാണ്. എനിക്ക് നല്ല ഭീഷണിയുണ്ട്. കൊല്ലും വെട്ടും എന്നൊക്കെയാണ് ഭീഷണി. അജ്ഞാതമായ ഐഡിയിൽ നിന്നൊക്കെയാണ് വരുന്നത്', താരം വ്യക്തമാക്കി.
മാസം ലക്ഷങ്ങളുടെ വരുമാനം കോക്കിനുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'
മാസം പത്തോ മുപ്പതോ സിനിമ ഇറങ്ങുന്നുണ്ട്. ഞാൻ ആകെ ചെയ്യുന്നത് വെറും മൂന്നോ നാലോ സിനിമകളാണ്. രണ്ട് മൂന്നോ ലക്ഷം രൂപ വരുമാനം ഉണ്ടെങ്കിൽ ഇവർ കേസ് നടത്തിയാൽ നമ്മുക്ക് പ്രശ്നമില്ലല്ലോ. ഇത് വെറുതേ നമ്മളെ കുടുക്കാൻ ജോലിയിൽ നിന്ന് തെറിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതിമാസം ഒരു സാധാരണക്കാരന് ജീവിക്കാൻ വേണ്ട വരുമാനം എനിക്ക് യുട്യൂബിൽ നിന്ന് കിട്ടുന്നുണ്ട്. സർക്കാർ അധ്യാപകനാണ് ഞാൻ. ഇപ്പോൾ ലോസ് ഓഫ് പേയിൽ ആണ്', അശ്വന്ത് കോക്ക് പറഞ്ഞു.












Click it and Unblock the Notifications