അശ്വന്ത് കോക്കിന്റെ വരുമാനം കേട്ടോ? ഒറ്റ വീഡിയോയിലെ പരസ്യത്തിന് ഓഫര്‍ ലഭിച്ചത് 50000 രൂപ!
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള റിവ്യൂവറാണ് അശ്വന്ത് കോക്ക്. സിനിമ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലായിരിക്കും അശ്വന്ത് റിവ്യൂ പറയാറുള്ളത്. അതിനാല്‍ തന്നെ അശ്വന്തിന്റെ റിവ്യൂ കാണാനും കേള്‍ക്കാനും കാഴ്ചക്കാര്‍ ഏറെയാണ്. അതേസമയം അശ്വന്ത് കോക്ക് പണം വാങ്ങിയാണ് നെഗറ്റീവ് റിവ്യൂ പറയുന്നത് എന്ന് ചിലര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് വരുമാനത്തെ കുറിച്ചും കമ്പനികളില്‍ നിന്ന വന്ന പരസ്യ ഓഫറിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വന്ത് കോക്ക്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വന്ത് കോക്ക്. അശ്വന്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കൊളാബ് ഞാന്‍ എടുക്കാത്തതാണ്. നമ്മളെ ആളുകള്‍ എക്‌സൈറ്റഡായിട്ട്, ക്യൂരിയസായിട്ട് മണിക്കൂറുകള്‍ കാത്തിരുന്നിട്ട് വീഡിയോ കാണാന്‍ വേണ്ടി ഇങ്ങനെ കാത്തിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ ഹായ് ഞാന്‍ അശ്വന്ത് കോക്ക് എന്ന് പറഞ്ഞ് ഏതെങ്കിലും കമ്പനിയുടെ കാര്യം പറയുകയാണെങ്കില്‍ ആള്‍ക്കാരുടെ മൂഡ് പോയില്ലേ. എന്റെ മൂഡും പോകും. അങ്ങനെ പൈസക്ക് വേണ്ടിയിട്ട് ചെയ്യേണ്ട് എന്ന് വെച്ചു.
സീരിയസായിട്ട് പറയുകയാണ്, പല കമ്പനികളും വലിയ തുക ഓഫര്‍ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയ്ക്ക് 50000 രൂപയും അതിന് മുകളിലും ഓഫര്‍ ചെയ്തിട്ടുണ്ട്. എനിക്ക് അങ്ങനെ ഒരു പത്ത് വീഡിയോ ചെയ്താല്‍ തന്നെ ഒരു മാസം അഞ്ച് ലക്ഷം രൂപയായി. ഞാനാരോടും സബ്‌സ്‌ക്രൈബ് ചെയ്യാനോ ബെല്‍ ഐക്കണ്‍ ഞെക്കാനോ പറയാറില്ല. വീഡിയോ കാണൂ എന്ന് പറയാറില്ല.
ഞാനൊരു കാര്യം ചെയ്യുന്നു, അത് ഫ്രഷായിട്ട് എന്റെ കണ്ടന്റായിരിക്കണം. അതിലേക്ക് എത്ര പൈസ തന്നാലും വേറാര്‍ക്കും സ്‌പേസ് കൊടുക്കില്ല. സിനിമയില്‍ അഭിനയിക്കാനും തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനുമെല്ലാം എന്നെ വിളിക്കാറുണ്ട്. ഇവിടത്തെ വമ്പന്‍ പ്രൊഡ്യൂസേഴ്‌സ് നാളെ ഓകെ പറഞ്ഞാല്‍ നാളെ പടം തുടങ്ങാമെന്ന് പറയാറുണ്ട്. പക്ഷെ എനിക്ക് സ്വയം തോന്നേണ്ടേ, യുആര്‍ ഫിറ്റ് ഫോര്‍ ദിസ് എന്ന്.
അതിപ്പോള്‍ എനിക്ക് തോന്നുന്നില്ല. തോന്നി കഴിഞ്ഞാല്‍ ഞാന്‍ ചെയ്യുമായിരിക്കും. വീഡിയോ ചെയ്തുള്ള വരുമാനം ഓരോ മാസത്തേയും വീഡിയോയുടെ ദൈര്‍ഘ്യത്തേയും ആശ്രയിച്ചിരിക്കും. ഒരു ലക്ഷം വരെയൊക്കെ അങ്ങനെ വരാം,' എന്നാണ് അശ്വന്ത് പറയുന്നത്.












Click it and Unblock the Notifications