ഒമര്‍ ലുലുവിന്റെ സിനിമകള്‍ക്ക് റിവ്യൂ ചെയ്യാത്തതെന്ത്? കാരണം വെളിപ്പെടുത്തി അശ്വന്ത് കോക്ക്
സോഷ്യല്‍ മീഡിയയില്‍ സിനിമാ റിവ്യൂ പറഞ്ഞ് ഏറെ പ്രശസ്തനായ വ്യക്തിയാണ് അശ്വന്ത് കോക്ക്. ഏറെക്കുറെ മിക്ക സിനിമകളുടേയും റിവ്യു പങ്കുവെക്കാറുള്ള അശ്വന്ത് കോക്കിന് സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സ് ഉണ്ട്. എന്നാല്‍ അശ്വന്ത് കോക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാകാറുണ്ട്. കടുത്ത ഭാഷയില്‍ നെഗറ്റീവ് പറയുന്നതിനിലാണ് ഇത്.
ഇതിന്റെ പേരില്‍ പൊലീസ് കേസ് അടക്കം അശ്വന്ത് കോക്കിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് കൂടാതെ സിനിമകളെ മനപൂര്‍വം തകര്‍ക്കാന്‍ വേണ്ടി പണം വാങ്ങിയാണ് അശ്വന്ത് കോക്ക് റിവ്യൂ പറയുന്നത് എന്ന് ആരോപിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുകയാണ് അശ്വന്ത് കോക്ക്. സിനിമ കാണാന്‍ പോകുമ്പോള്‍ ഇഷ്ടതാരം, സംവിധായകന്‍ എന്നൊന്നും നോക്കാറില്ല എന്ന് അശ്വന്ത് കോക്ക് പറയുന്നു.

സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ സംവിധായകരുടേയും സിനിമകള്‍ താന്‍ റിവ്യൂ ചെയ്തിട്ടുണ്ട് എന്ന് അശ്വന്ത് പറയുന്നു. എന്നാല്‍ ഒമര്‍ ലുലുവിന്റെ സിനിമകളെ കുറിച്ച് അശ്വന്ത് റിവ്യൂ പറയാറില്ല. അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് അശ്വന്ത് കോക്ക് ഇപ്പോള്‍...
'സിനിമ കാണാന്‍ പോകുമ്പോള്‍ ഒരു ക്ലീന്‍ സ്ലേറ്റ് പോലെയാണ് പോകുന്നത്. അവിടെ ഇന്ന നടി, നടന്‍, പ്രൊഡ്യൂസര്‍, സംവിധായകന്‍ എന്നൊന്നുമില്ല. സിനിമ കാണാന്‍ പോകുമ്പോള്‍ ഫ്രഷായിട്ടുള്ള കണ്ടന്റ് കാണുന്നു. അതില്‍ എനിക്കെന്താണ് ഫീല്‍ ചെയ്യുന്നത് അത് പറയുന്നത്. അതില്‍ യാതൊരു തരത്തിലുള്ള പരിഗണനയും ഇല്ല. പിന്നെ ഞാന്‍ റിവ്യൂ പറയാതിരുന്നിട്ടുണ്ട്. അത് ഒമര്‍ ലുലുവിന്റെ സിനിമയ്ക്ക് റിവ്യൂ പറയാറില്ല.
അതിന് കാരണം എനിക്ക് പുള്ളിയെ ഒരു 2014-15 തൊട്ട് അറിയാം. നമുക്ക് അത്രയും പരിചയമുള്ള ആളുടെ സിനിമയുടെ റിവ്യൂ പറയുന്ന സമയത്ത് സ്വാഭാവികമായിട്ടും ഒന്നുകില്‍ പറയാതിരിക്കുക, അല്ലെങ്കില്‍ പൂര്‍ണമായിട്ടും ഞാനെന്താണോ ചെയ്യുന്നത് അതുപോലെ പറയുക എന്നുള്ളതാണ്. അങ്ങനെ ചെയ്യുന്ന സമയത്ത് സ്വാഭാവികമായിട്ടും അത് പുള്ളിക്ക് വേദനയാകും. അല്ലെങ്കില്‍ പുള്ളിയുടെ സിനിമയെ ബാധിക്കുമായിരിക്കും.
അതൊരു എക്‌സ്പ്ഷനല്‍ കേസാണ്. അത് ഞാന്‍ പുള്ളിയെ പണ്ടേ പരിചയപ്പെട്ട് പോയി. അതിനി ടൈം ട്രാവല്‍ ചെയ്തിട്ട് പരിചയപ്പെടാതിരിക്കാന്‍ പറ്റില്ലല്ലോ. അത് അങ്ങനെ സംഭവിച്ച് പോയി. ഈ ഒരാളുടെ സിനിമ മാത്രം ഞാന്‍ പറയാറില്ല. ചിലപ്പോള്‍ ഭാവിയില്‍ ഞാന്‍ പറഞ്ഞേക്കും. അങ്ങനെയാണെങ്കില്‍ 100 ശതമാനം സത്യസന്ധതയോടെയായിരിക്കും പറയുക. പക്ഷെ വീഡിയോ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം ഞാന്‍ പറയാതിരുന്നിട്ടുള്ളത് ഒമര്‍ ലുലുവിന്റെ സിനിമകള്‍ക്കാണ്,' അശ്വന്ത് പറയുന്നു.












Click it and Unblock the Notifications