അഹാനയ്ക്കും ഇഷാനിക്കും ഉണ്ട്; ദിയ കൊതിച്ച ആ സാധനം സർപ്രൈസ് ഗിഫ്റ്റായി നൽകി അശ്വിൻ
ഏറെ ആരാധകർ ഉള്ള ദമ്പതികളാണ് ദിയയും അശ്വിനും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് സ്വന്തമായി ഒരു അപാർട്ട്‌മെന്റ് എടുത്ത് അവിടെയാണ് ഇരുവരും താമസിക്കുന്നത്. ദിയയ്ക്ക് ധാരാളം ആരാധകരുണ്ട്. ദിയ പങ്കുവെയ്ക്കുന്ന വീഡിയോകൾ വൈറലാവാറുണ്ട്.
ഇപ്പോൾ ദിയയുടെ യൂട്യൂബിൽ അശ്വിൻ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ദിയയ്ക്ക് ഒരു സർപ്രൈസ് കൊടുക്കുന്നതാണ് വീഡിയോ, വളരെകാലമായി ദിയ അശ്വിനോട് ആവശ്യപ്പെടുന്ന ഒരു സാധനമാണ് അശ്വിൻ ദിയയ്ക്ക് സർപ്രൈസായി നൽകുന്നത്. നീ എന്നെങ്കിലും ഒരിക്കൽ ഡൈസൺ വാങ്ങി എന്നെ സർപ്രൈസ് ചെയ്യണമെന്ന് ദിയ പറഞ്ഞിരുന്നുവെന്ന് അശ്വിൻ പറയുന്നുണ്ട്.

താൻ അത് ആമസോണിൽ ഓർഡർ ചെയ്തിരുന്നുവെന്നും ബാലിക്ക് പോയ സമയത്താണ് വന്നതെന്നും അശ്വിൻ പറയുന്നു. അതിന് ശേഷം പാക്കറ്റുമായി അശ്വിൻ ദിയയുടെ അടുത്തേക്ക് പോവുകയാണ്. കുറെകാലമായി താൻ ഇത് വാങ്ങിക്കണം എന്ന് വിചാരിക്കുന്നു, എന്നാൽ അശ്വിൻ ഇത് അവൻ ഉണ്ടാക്കിയ പൈസയ്ക്ക് വാങ്ങിത്തരണമെന്ന് എനിക്ക് ഒരു വാശി പോലെയായിരുന്നുവെന്ന് ദിയ പറയുന്നു.
അമ്മുവിനും ഇഷാനിയ്ക്കും ഇതുണ്ട്. എന്നാൽ തനിക്ക് ഇത് ഉപയോഗിക്കാൻ അറിയില്ലെന്നും ദിയ പറയുന്നു. ഇത് പറഞ്ഞ ശേഷം അശ്വിനെ ദിയ കെട്ടിപ്പിടിക്കുന്നു. ഇതിന് ശേഷം സിന്ധു കൃഷ്ണ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി വന്ന് വീട് ക്ലീൻ ചെയ്ത് കൊടുക്കുന്നതും കാണിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
നമ്മുടെ ഇഷ്ട്ടങ്ങൾ മനസ്സിലാക്കി വാങ്ങി തരുമ്പോൾ വേറെ തന്നെ ഒരു സന്തോഷം ആണ്, മ്മൾ സ്വന്തം ആയിട്ട് എന്തൊക്കെ വാങ്ങിയാലും നമുക്ക് ഇഷ്ട്ടം ഉള്ള ആൾ ഇഷ്ട്ടം ഉള്ളൊരു സാധനം വാങ്ങിത്തരുമ്പോൾ കിട്ടുന്ന ഹാപ്പിനെസ്സ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ദിയയും അശ്വിനും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീടാണ് പ്രണയത്തിലാവുന്നത്.
വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ദിയയുടെയും അശ്വിന്റെയും വിവാഹത്തിന് പങ്കെടുത്തത്. സെപ്റ്റംബർ അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ ദിയ ഒരു രഹസ്യം വെളിപ്പെടുത്തി രംഗത്ത് വന്നു. സെപ്റ്റംബർ അഞ്ചിന് നടന്നത് തങ്ങളുടെ ഔദ്യോഗിക വിവാഹമാണെന്നും എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി തങ്ങൾ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞവർഷം തന്നെ പ്രോമിസ് ചെയ്തിരുന്നുവെന്നും ലോകത്തിന് അറിയാത്ത കുഞ്ഞ് രഹസ്യമാണ് അതെന്നും ദിയ പറഞ്ഞിരുന്നു.












Click it and Unblock the Notifications