Get Updates
Get notified of breaking news, exclusive insights, and must-see stories!

'എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടുംവീണ്ടും ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്'; മറുപടിയുമായി ശ്രീക്കുട്ടി

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രീക്കുട്ടി. ഓട്ടോ​ഗ്രാഫ് എന്ന സീരയയിലെ മൃദുല എന്ന കഥാപാത്രമാണ് ശ്രീക്കുട്ടിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് മാറിനിന്നിരുന്നു, ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴും മുൻപ് ഉണ്ടായ അത്രത്തോളം ആരാധകർ ശ്രീക്കുട്ടിക്ക് ഉണ്ട്.

ഫേസ്ബുക്കിലും യുട്യൂബിലുമൊക്കെ താരം പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കുക്കിം​ഗ് വീഡിയോയും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെയാണ് ശ്രീകുട്ടി പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ പുതിയൊരു കുക്കിം​ഗ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ വന്നിരിക്കുന്നത് കൊണ്ട് സ്പെഷ്യലായി പൂരിയും മസാലക്കറിയും വെയ്ക്കുന്നതാണ് വീഡിയോ .

Sreekutyty

കൂടെ കൊഞ്ച് തോരനും വെയ്ക്കുന്നുണ്ട്. ഇതിനിടയിലാണ തന്റെ വീഡിയോയ്ക്ക് താഴെ സ്ഥിരമായി മോശം കമന്റ് ഇടുന്നവർക്ക് മറുപടി നടി നൽകിയത്. മറ്റുള്ളവർ ക്ഷമിക്കണം എന്നും എത്ര വേണ്ടെന്ന് വെച്ചാലും ഓരോവീഡിയോയുടേയും താഴെ മോശം കമന്റ് ആണ് വരുന്നതെന്ന് താരം പറയുന്നു.

'' ഒന്ന് രണ്ട് പേർക്ക് കൊച്ചുള്ളി തൊലിക്കാനറിയില്ല. കൊച്ചുള്ള തൊലിക്കാൻ അറിയാൻ പാടില്ല, അതിന്റെ വീഡിയോ ഇടുമോ എന്ന് ചോദിച്ചവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഈ രണ്ട് മൂന്ന് ഷോട്ടുകൾ. പാവം അവർക്ക് തൊലിക്കാൻ അറിയില്ല. എനിക്ക് നന്നായിട്ട് തൊലിക്കാൻ അറിയാം.

അത് കൊണ്ട് തന്നെ ആരും തൊലിക്കാൻ പഠിപ്പിക്കേണ്ടതില്ലാ. കൊച്ചുള്ളി മാത്രമല്ല സവാളയും വെളുത്തുള്ളിയുമെല്ലാം നന്നായി തൊലിക്കാനറിയാം. അത് കൊണ്ട് ഇങ്ങോട്ട് കയറി തൊലിക്കാൻ പഠിപ്പിക്കേണ്ടതില്ല, എന്ന് ശ്രീകുട്ടി പറഞ്ഞു,

മറ്റുള്ളവർ ദയവായി ക്ഷമിക്കുക. എത്ര വേണ്ടാ എന്ന് വെച്ചാലും ഓരോ വീഡിയോയുടെയും താഴെ വളരെ മോശമായിട്ടാണ് കമന്റ് വരുന്നത്, എന്നും ശ്രീകുട്ടി പറയുന്നു. എടീ, വാടീ, പോടീ എന്നൊക്കെയുള്ള രീതിയിലാണ് വിളികൾ. ഇവരുടെ ആരുടെയും വീട്ടിൽ കയറി ഒന്നും എടുക്കാൻ ഞാൻ വരുന്നില്ല.

എത്ര വേണ്ടാ എന്ന് കരുതിയാലും വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. ദയവായി മറ്റുള്ളവർ ക്ഷമിക്കണം. ഇപ്പോൾ എല്ലാ വീഡിയോസിലും എന്റെ ഭാ​ഗത്ത് നിന്ന് ഇതുപോലെ നെ​ഗറ്റീന് വരുന്നുണ്ട്. അതൊരു ബോറിങ് ആയിട്ടാണ് എനിക്ക് തന്നെ തോന്നുന്നത്. ഇത് അവസാനത്തേതായി കണക്കാക്കണമെന്നും ശ്രീകുട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+