പാടി പാടി നഞ്ചിയമ്മ സ്വന്തമാക്കിയ കാര്‍ കണ്ടോ..? വില കേട്ടാല്‍ നിങ്ങളുടെ കണ്ണ് തള്ളിപ്പോകും.!!
സച്ചിയുടെ സംവിധാനത്തില്‍ ബിജു മോനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ സിനിമയായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തില്‍ ഒരു പങ്ക് സിനിമയിലെ ഗാനത്തിനും കൂടി അവകാശപ്പെട്ടതായിരുന്നു. സിനിമയുടെ കഥാഗതിക്ക് അനുസരിച്ച് പ്രേക്ഷകന്റെ മൂഡും കൊണ്ടുപോകുന്നതില്‍ നഞ്ചിയമ്മ എന്ന ആദിവാസി ഗായിക വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.
അയ്യപ്പനും കോശിയില്‍ ചെറിയ വേഷം ചെയ്ത നഞ്ചിയമ്മയുടെ കലക്കാത്ത, ദൈവമകളെ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ നഞ്ചിയമ്മയും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഈ പാട്ടുകള്‍ നഞ്ചിയമ്മ തന്നെയാണ് എഴുതിയത് പാടിയതും. ഇരുള ഭാഷയില്‍ എഴുതിയ ഗാനത്തിന് ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ കലക്കാത്ത എന്ന പാട്ട് യൂട്യൂബില്‍ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യണ്‍ വ്യൂസ് നേടിയിരുന്നു.

അട്ടപ്പാടിയില്‍ മാത്രം ഒതുങ്ങുമായിരുന്ന നഞ്ചിയമ്മയുടെ സ്വരവും സംഗീതവും ലോകമെമ്പാടും അറിയാന്‍ ഈ സിനിമയും പാട്ടും കാരണമായി. അതിന് ശേഷം ജീവിതത്തില്‍ വലിയ നേട്ടങ്ങളിലേക്കാണ് നഞ്ചിയമ്മ കാലെടുത്ത് വെച്ച് തുടങ്ങിയത്. 2020 ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായ നഞ്ചിയമ്മ അതേ വര്‍ഷം രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.
അയ്യപ്പനും കോശിയും ഇറങ്ങിയതിന് പിന്നാലെ നിരവധി സിനിമകളിലും രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികളും നഞ്ചിയമ്മ പാടി. സര്‍ക്കാരിന്റെ 'ലൈഫ് മിഷന്‍' പദ്ധതിക്ക് വേണ്ടി പാടിയതും നഞ്ചിയമ്മയാണ്. ഇപ്പോഴിതാ നഞ്ചിയമ്മയുടെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി എത്തിചേര്‍ന്നിരിക്കുകയാണ്. പുതുപുത്തന്‍ കാറൊന്ന് വാങ്ങിയിരിക്കുകയാണ് നഞ്ചിയമ്മ.
നിരത്തുകളിലെ പുത്തന്‍ തരംഗമായ കിയ സോണറ്റ് ആണ് നഞ്ചിയമ്മ വാങ്ങിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ നഞ്ചിയമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെ എല്‍ 50 എല്‍ 0224 നമ്പറിലുള്ള കിയ സോണറ്റിന്റെ ബ്ലാക്ക് വേരിയന്റിലായിരിക്കും ഇനി നഞ്ചിയമ്മയുടെ യാത്ര.
അട്ടപ്പാടിയിലെ സാധാരണ ആദിവാസി കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് പാടിക്കയറിയ നഞ്ചിയമ്മയ്ക്ക് നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. ഒരു കോപാംക്ട് എസ് യു വി ആയ കിയ സോണറ്റിന് 7.79 - 14.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ വിപണി വില. സുരക്ഷക്കായി നാല് എയര്‍ബാഗുകളുള്ള കിയ സോണറ്റിന് 10 നിറങ്ങളിലായി നിരവധി വേരിയന്റുകളുണ്ട്.












Click it and Unblock the Notifications