ഫഹദിന് ഉമ്മകൊടുത്ത് ബാബു ആന്റണി; എന്റെ മടിയിലിരുന്ന് കളിച്ച പയ്യന്‍ ഇന്ന് പാന്‍ഇന്ത്യന്‍ സ്റ്റാറെന്ന് കുറിപ്പ്
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ കൈയക്കി വച്ചിരുന്ന താരമായിരുന്നു ബാബു ആന്റണി. വില്ലന്‍ വേഷങ്ങളിലൂടെയാണ് ബാബു ആന്റണി ആരാധകരെ സ്വന്തമാക്കിയത്. ചടുലമായ ആക്ഷന്‍ രംഗങ്ങളും അഭിനയത്തിലെ മികവും ഒരുപോലെ വഴങ്ങിയിരുന്ന ബാബു ആന്റണി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും സാന്നിധ്യമറിയിച്ചു. അമേരിക്കയില്‍ സ്ഥിരമായി താമസിക്കുന്ന നടന്‍ ഇപ്പോഴും മലയാള സിനിമകളില്‍ സജീവമാണ്.
ഇപ്പോള്‍ 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്ന് ഫഹദ് ഫാസിലിനൊപ്പം ബാബു ആന്റണി പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തന്റെ മടിയിലിരുന്ന് കളിച്ച പയ്യന്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായെന്നാണ് ബാബു ആന്റണി കുറിച്ചത്.

'പൂവിനു പുതിയ പൂന്തെന്നല്‍ ചെയ്യുന്നതിനിടയില്‍ എന്റെ മടിയില്‍ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനില്‍ ഞങ്ങള്‍,' എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്. ഇരുവരും പരസ്പരം ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
1986-ല്‍ ഇറങ്ങിയ ഫാസില്‍ ചിത്രമായ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലെ ബാബു ആന്റണിയുടെ വില്ലന്‍ വേഷം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഫഹദിനും കല്യാണിക്കും പുറമെ രേവതി, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
മെയ് 16 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.












Click it and Unblock the Notifications