'അശ്വിന് ഇവളെക്കാൾ നല്ല പെണ്ണിനെ കിട്ടും'; ഉടൻ മറുപടി നൽകി അശ്വിൻ, ദിയയുടെ ഭാഗ്യമെന്ന് ആരാധകർ
ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള പ്രണയം കുറച്ച് നാളുകളായി സോഷ്യൽ മീഡയയിൽ ചർച്ചയാണ്. ദിയയുടെ മുൻപ് ഉണ്ടായിരുന്ന പ്രണയം തകർന്നതിന് പിന്നാലെ തന്നെ ദിയ അശ്വിനുമായി പ്രണയത്തിലാണോ എന്ന സംശയം ആരാധകർ ഉയർത്തിയിരുന്നു. എന്നാൽ ഇതിനോട് ദിയ പ്രതികരിച്ചിരുന്നില്ല.
അശ്വിനും ദിയയും പ്രണയത്തിലാണ്.. വിവാഹം ഉറപ്പിച്ചു എന്നിങ്ങനെയുള്ള വാർത്തകൾ വന്നപ്പോൾ അതൊന്നും രഹസ്യമാക്കി വെയ്ക്കില്ലെന്നാണ് ദിയ പറഞ്ഞത്. അടുത്തിടെ മോതിരം അണിഞ്ഞ വിരലിന്റെ ഫോട്ടോയ്ക്കൊപ്പം ഞാൻ സമ്മതം പറഞ്ഞു എന്ന് കുറിച്ച് ദിയ പങ്കുവെച്ച ഫോട്ടോ വൈറൽ ആയിരുന്നു.

ദിയയെ ആരോ പ്രൊപ്പോസ് ചെയ്തു, അതാരാണ് എന്ന് അറിയാനുള്ള ആകംക്ഷയിലായിരുന്നു ആരാധകർ പിന്നീട് അശ്വിൻ തന്നെ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ ഇവർ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. ഇപ്പോൾ ദിയയ്ക്കൊപ്പം പൊങ്കാല ഇടുന്ന ചിത്രത്തിന് വന്ന ഒരു കമന്റിന് അശ്വിൻ നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്.
അശ്വിന് ഇവളെക്കാൾ നല്ല പെണ്ണിനെ കിട്ടും, വളരെ മാന്യനായ ആളാണ് എന്നായിരുന്നു കമന്റ് ഈ കമന്റിന് അശ്വിൻ മറുപടിയും കൊടുത്തിട്ടുണ്ട്.ദിയയെക്കാൾ കൂടുകതൽ മറ്റൊരാൾക്കും എന്നെ സന്തോഷിപ്പിക്കാനാവില്ല എന്നാണ് അശ്വിൻ കൊടുത്ത മറുപടി. അശ്വിന്റെ മറുപടിയെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റ് ഇട്ടിരിക്കുന്നത്.
അവരുടെ ജീവിതം അവർ ജീവിക്കട്ടേ എന്തിനാണ് മറ്റുള്ളവർ അവരുടെ കാര്യത്തിൽ ഇങ്ങനെ ഇടപെടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ദിയക്ക് അശ്വിനെ കിട്ടിയത് ഭാഗ്യമാണ് എന്ന് ചിലർ പറയുന്നു. എന്നും സ്നേഹം ജീവിതത്തിൽ ഉണ്ടാവട്ടേ എന്നാണ് ചിലർ ആശംസിച്ചത്.
ദിയയെ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പ് അശ്വിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രൈവെറ്റ് ആയിരുന്നു. പിന്നീടാണ് ഈ അക്കൗണ്ട് അശ്വിൻ പബ്ലിക്ക് ആക്കുന്നത്. അശ്വിനെ ദിയയുടെ വീട്ടിൽ അംഗീകരിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ കാണാത്തത് കൊണ്ടാണ് ഈ ചോദ്യം.
ദിയയുടെ സഹോദരങ്ങളും ദിയയും അശ്വിനും ഒരുമിച്ചുപ്പോള്ള ഫോട്ടോകൾ ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ അടുത്തിടെ അശ്വിനെ ഇൻസ്റ്റാഗ്രാമിൽ ദിയയുടെ ഇളയ സഹോദരി ഹൻസിക കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഫോളോ ചെയ്യാൻ ആരംഭിച്ചിരുന്നു. ഇതോടെ അശ്വിനും ദിയയും തമ്മിലുള്ള ബന്ധത്തിന് ഇവർക്ക് എതിർപ്പില്ലെന്നാണ് സൂചന.












Click it and Unblock the Notifications