ബാല വിവാഹം കഴിച്ചാലും 'തലവേദന' ഗോപി സുന്ദറിന്; എന്താണ് ഇവിടെ നടക്കുന്നത്!
ബാലയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽമീഡിയലെ ചർച്ച. വിവാദങ്ങൾക്കിടെയാണ് ബാല ഇന്ന് വീണ്ടും വിവാഹിതനായത്. മുറപ്പെണ്ണായ കോകിലയാണ് വധു. ഇതിന് പിന്നാലെ മുൻ ഭാര്യമാരായ അമൃത സുരേഷിന്റെയും ഡോ. എലിസബത്തിന്റെയും സോഷ്യൽ മീഡിയ പേജുകളിൽ കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ മാത്രമല്ല ഗോപി സുന്ദറിന്റെ പേജിലും കമന്റുമായി നിരവധിപേരെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഗോപി സുന്ദർ പങ്കുവെച്ച ഫോട്ടോകൾക്കാണ് കമന്റുകൾ.
നിങ്ങൾ ഇവിടെ ഷോ കാണിച്ച് നടന്നോ ബാല അണ്ണൻ വേറെ കെട്ടി, നീ ഇവിടെ പാട്ടും പാടി നടന്നോ ബാല അടുത്തതും കെട്ടി , വിട്ടുകൊടുക്കരുത് അണ്ണാ. മലയാളികളെ തോല്പിക്കാൻ അണ്ണൻ മാരെ അയക്കരുത്. ഫുൾ സപ്പോർട്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം അമൃതയുടെ പോസ്റ്റിലും എലിസബത്തിന്റെ പോസ്റ്റിലും കമന്റുകളുണ്ട്. എലിസബത്ത് ദിവസങ്ങൾക്ക് മുൻപ് ഇട്ട പോസ്റ്റിലാണ് കമന്റുകൾ.ടോക്സിക്ക് റിലേഷൻഷിപ്പ് വേണ്ടാന്ന് വയ്ക്കുന്നത് തന്നെയാ നല്ലത്, നിങ്ങൾക്കും. ബലയ്ക്കു. ഇടയിലുള്ള പ്രശ്നങ്ങൾ അറിയില്ലെങ്കിലും ഒന്നാവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നിങ്ങൾ തമ്മിലുള്ള നല്ലൊരു ലൈഫ് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇന്നത്തെ വാർത്ത കണ്ടപ്പോൾ സങ്കടം ആയി. എലിസബത്ത് ഹാപ്പിയായി ജീവിക്ക്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അമൃത നിറപുഞ്ചിരിയുമായി നിൽക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്. ഈ ഫോട്ടോയ്ക്കും നിരവധി കമന്റുകൾ വരുന്നുണ്ട്. കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി.. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നിങ്ങനെയാണ് കമന്റുകൾ.
അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. 2021 ൽ ആയിരുന്നു വിവാഹം. ബാല അസുഖമായി ആശുപത്രിയിൽ ഉണ്ടാവുന്ന സമയത്തൊക്കെ എലിസബത്ത് തന്നെയാണ് ബാലയ്ക്കൊപ്പം അവിടെ ഉണ്ടായിരുന്നത്.
രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇവരെ ഒരുമിച്ച് കാണാതായി. രണ്ട് പേരും വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചു. തങ്ങൾ ഒരുമിച്ചല്ലെന്ന് ബാല പറയുകയും ചെയ്തു. അതേ സമയം, ബാല എലിസബത്തിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നല്ല കുട്ടിയാണ് എലിസബത്ത് എന്നാണ് പറഞ്ഞത്.
അതേ സമയം വളരെ പെട്ടെന്നുള്ള ബാലയുടെ വിവാഹ വാർത്തയിൽ എല്ലാവരും ഞെട്ടി. കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നുവെന്നാണ് ബാല പറയുന്നത്. ആ ഇഷ്ടം മറച്ചുപിടിക്കുകയായിരുന്നുവെന്നും ബാല പറയുന്നു. കോകിലയ്ക്ക് ഒപ്പമുള്ള ജീവിതം നല്ല രീതിയിൽ പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ബാല പറഞ്ഞിരുന്നു.












Click it and Unblock the Notifications