Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനോട് ബൈജു കൊട്ടാരക്കരയ്ക്ക് വൈരാഗ്യമുണ്ട്, കാരണം... ഇല്ലാക്കഥ പറഞ്ഞുണ്ടാക്കുന്നു: സജി നന്ത്യാട്ട്

ചാനൽ ചർച്ചകളിൽ സ്ഥിരമായി ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നവരാണ് നിർമ്മാതാവ് സജി നന്ത്യാട്ടും സംവിധായകൻ ബൈജു കൊട്ടാരക്കരയും. സജി നന്ത്യാട്ട് ദിലീപ് അനുകൂലിയായിട്ടും ബൈജു കൊട്ടാരക്കര അതിജീവിതയെ പിന്തുണച്ചുമാണ് വാദങ്ങൾ ഉന്നയിക്കാറുളളത്. പലപ്പോഴും വാക്പോരുകൾ കൈവിട്ട് പോകാറുമുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൂറ്റൊന്ന് ശതമാനം നിരപരാധിയാണ് എന്നാണ് സജി നന്ത്യാട്ട് അവകാശപ്പെടുന്നത്. ബൈജു കൊട്ടാരക്കരയ്ക്ക് ദിലീപിന് എതിരെ സംസാരിക്കാൻ കാരണം അദ്ദേഹത്തോടുളള വൈരാഗ്യം ആണെന്നും സജി നന്ത്യാട്ട് പറയുന്നു. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന്..

'' ബൈജു കൊട്ടാരക്കരയുടെ ആദ്യഭാര്യ തന്റെ വീടിന് തൊട്ടടുത്തായിരുന്നു. വ്യക്തിപരമായ ബൈജുവുമായി യാതൊരു പ്രശ്‌നവും ഇല്ല. ബൈജുവിന് തന്നോടും പ്രശ്‌നമില്ല. മറിച്ച് താന്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നു, ബൈജു ദിലീപിന് എതിരെ സംസാരിക്കുന്നു. അതാണുളളത്. പിന്നെ ബൈജു തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ പോലും ഞെട്ടിപ്പോയി.

dileep

അടുത്ത ആളുകള്‍ക്കേ നമ്മളെ അറിയുകയുളളൂ. പുറത്തുളള ആളുകള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കും. ബൈജു ഇല്ലാക്കഥ പറയുന്നു. അത് ബൈജുവിന്റെ ഒരു രീതിയാണ്. 400 കിലോമീറ്റര്‍ അകലെ ഇരുന്ന് കൊണ്ട് പല്ലിടിച്ച് കൊഴിക്കും എന്നൊക്കെയുളള വീരവാദങ്ങളൊക്കെ ഉണ്ട്.

തന്നോട് വ്യക്തിപരമായി ബൈജുവിന് വിരോധം ഉണ്ടാകാനുളള ഒരു കാര്യവും ഇല്ല. ആകെ ഉളള കാരണം ദിലീപിന് വേണ്ടി സംസാരിച്ചു എന്നുളളതാണ്. ദിലീപിനോട് ബൈജുവിന് വൈരാഗ്യമുണ്ട്. അതിന് കാരണം ബൈജുവും വിനയനും ഒക്കെ ചേര്‍ന്നുളള മാക്ട പിളര്‍ത്തിയാണ് ഫെഫ്ക ഉണ്ടാകുന്നത്. അതിന് ദിലീപ് ഒരു കാരണക്കാരന്‍ ആണ്. അങ്ങനെ ബൈജുവിനൊക്കെ മലയാള സിനിമയിലുണ്ടായിരുന്ന മേധാവിത്വവും സ്വാധീനവും ഒക്കെ ഇല്ലാതായി. അപ്പോള്‍ സ്വാഭാവികമായും ദിലീപിനോട് ദേഷ്യം ഉണ്ടാകും. അത് ഏത് മനുഷ്യനും ഉണ്ടാകും.

നമ്മുടെ ഭരണഘടന പറയുന്നത് ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ്. ദിലീപ് നിരപരാധിയാണ് എന്ന് താന്‍ നൂറ്റൊന്ന് ശതമാനം വിശ്വസിക്കുന്നു. ദിലീപ് രണ്ട് കല്യാണം കഴിച്ചു എന്ന് പറയുന്നു. 8 കല്യാണം കഴിച്ചവന്‍ ആണ് 2 കല്യാണം കഴിച്ചവനെ കുറ്റം പറയുന്നത്. തന്റെ കാലിലെ മന്ത് മൂടിയിട്ടിട്ട് മറ്റവനെ മന്താ എന്ന് വിളിക്കുന്നതിന് തുല്യമാണത്. അത് ഓരോരുത്തരുടെ ജീവിതത്തിലുളള കാര്യമാണ്. ജീവിതത്തില്‍ പലര്‍ക്കും പല സംഭവങ്ങളും ഉണ്ടാകും. ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കുകയാണ്.

ദിലീപുമായി വലിയ അടുപ്പം ഇല്ലെങ്കിലും ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ആളുകളുമായി നല്ല ബന്ധമാണ്. മോഹന്‍ലാല്‍ ഇന്നലെ വീട്ടില്‍ നിന്ന് പോയേ ഉളളൂ എന്നൊക്കെ ചിലര്‍ ചുമ്മാ പറയും. താന്‍ ഉളള കാര്യം അത് പോലെ പറയും. തനിക്ക് ഇത്തരം കാര്യങ്ങളിലൊന്നും പുളകം കൊളളാറില്ല. ആരാധിക്കുന്നത് പ്രകൃതിയെ മാത്രമാണ്. മറ്റുളളവരെ എല്ലാം സഹജീവികളായി മാത്രമാണ് കാണുന്നത്. പ്രകൃതിയാണ് വായുവും വെള്ളവും സൂര്യപ്രകാശവും നല്‍കുന്നത്. അങ്ങനെ ജീവിക്കുന്ന ആളാണ്. അതുകൊണ്ട് ഇന്ന ആളുമായി ഭയങ്കര ബന്ധമാണ് എന്നൊന്നും പറയാറില്ല. ദിലീപുമായി അങ്ങനെ വലിയ ബന്ധം ഒന്നും ഇല്ല, സജി നന്ത്യാട്ട് പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+