'ആദ്യം നടിക്കൊപ്പം, അവസാനം സുപ്രീം കോടതി വരെ പോയി, ഉദ്ദേശം എല്ലാവർക്കുമറിയാം', തുറന്നടിച്ച് ബൈജു കൊട്ടാരക്കര
മോശമായി പെരുമാറുന്നവരോട് സ്ത്രീകൾ പോടാ എന്ന് പറഞ്ഞ് ഒഴിവാക്കണം എന്നുളള നടി മാലാ പാർവ്വതിയുടെ പരാമർശം വലിയ വിമർശനമാണ് വിളിച്ച് വരുത്തിയിരിക്കുന്നത്. സ്ത്രീകളുടെ പ്രത്യേകത വെച്ച് ആളുകൾ പലതും വന്ന് ചോദിക്കുമെന്നും അതൊക്കെ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണം എന്നും മാലാ പാർവ്വതി പറഞ്ഞിരുന്നു.
മാലാ പാർവ്വതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. മാലാ പാർവ്വതിക്ക് ഇതൊക്കെ തമാശ ആയിരിക്കുമെന്നും മറ്റുളളവർക്ക് അങ്ങനെ അല്ലെന്നും ന്യൂസ് ഗ്ലോബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംവിധായകൻ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ നിലപാട് മാറ്റത്തിലും മാലാ പാർവ്വതിക്കെതിരെ ബൈജു കൊട്ടാരക്കര തുറന്നടിച്ചു.

ലഹരി വിവാദത്തില്‍ ഷൈന്‍ ടോം ചാക്കോയെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത് മാലാ പാര്‍വ്വതിയാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചു. ''ആരെങ്കിലും ഒരു പെണ്‍കുട്ടിയോട് ഞാന്‍ നിങ്ങളുടെ കൂടെ കിടക്കാന്‍ വരട്ടേ എന്ന് ചോദിച്ചാല്‍, നിങ്ങളുടെ ബ്ലൗസ് തയ്പ്പിക്കാന്‍ ഞാന്‍ കൂടി വരാം, അളവെടുത്ത് തരാം എന്നൊക്കെ ചോദിച്ചാല്‍ ഇതൊരു തമാശയായി കാണണം, എന്നാണ് പറയുന്നത്. ആരെങ്കിലും കിടക്കാന്‍ വരുന്നോ എന്ന് ചോദിച്ചാല്‍ മാലാ പാര്‍വ്വതിക്ക് അതൊരു തമാശയാണ്''.
''അത് കൂടാതെ മാലാ പാര്‍വ്വതി പറയുന്നത്, നമ്മള്‍ റോഡിലേക്ക് ഇറങ്ങിയാല്‍ ബസ്സും ലോറിയുമൊക്കെ വരുമെന്ന് കരുതി റോഡിലേക്ക് ഇറങ്ങാതിരിക്കുമോ എന്നാണ്. മാലാ പാര്‍വ്വതി മനസ്സിലാക്കേണ്ട ഒരു കാര്യം, അങ്ങനെ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ്സും ലോറിയും മാത്രമല്ല ചിലപ്പോള്‍ ബുള്‍ഡോസര്‍ വരെ വന്ന് കയറി ഇറങ്ങിപ്പോകും. അതങ്ങനെയാണല്ലോ. ആരെങ്കിലും കൂടെ വരുന്നോ എന്ന് ചോദിച്ചാല്‍ മാലാ പാര്‍വ്വതി അത് തമാശയായി കളഞ്ഞേക്കുക''.
''ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ മോശമായി പെരുമാറിയെന്നും വീട്ടില്‍ പോയി ആ ഡ്രസ്സ് കഴുകി ഇട്ടുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യമുളള ഈ നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ പറയാന്‍ മാലാ പാര്‍വ്വതിയെ പ്രേരിപ്പിക്കുന്നതെന്ത് എന്നത് മാത്രമാണ് മനസ്സിലാകാത്തത്. ഒന്നുമില്ലെങ്കിലും നിങ്ങളൊരു നടിയല്ലേ, കുറച്ച് ആളുകളെങ്കിലും നിങ്ങളെ അറിയുന്നതല്ലേ'', ബൈജു കൊട്ടാരക്കര ചോദിച്ചു.
''മാലാ പാര്‍വ്വതിയോടോ അവര്‍ക്ക് വേണ്ടപ്പെട്ട ആരോടെങ്കിലുമോ പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും മോശം രീതിയിലുളള വര്‍ത്തമാനം പറഞ്ഞാല്‍ മാലാ പാര്‍വ്വതി അങ്ങ് ഭൂമിയോളം താഴ്ന്ന് ക്ഷമിച്ചേക്കുക. ഇതെല്ലാം കുട്ടിക്കളിയാണല്ലോ, ആരും പരാതി പറയരുത്. ആരും പരാതി പറയാതിരിക്കാന്‍ വേണ്ടിയാണല്ലോ നടി ആക്രമിക്കപ്പെട്ട കേസില്‍ മാലാ പാര്‍വ്വതി ആദ്യം നടിക്കൊപ്പമാണ് എന്ന് പറഞ്ഞതിന് ശേഷം ഏറ്റവും അവസാനം സുപ്രീം കോടതി വരെ പോയത്. എന്തിനായിരുന്നു അത്. സുപ്രീം കോടതി വരെ പോകുന്നതിന് എന്ത് കാശ് ചിലവുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം''.
സുപ്രീം കോടതിയില്‍ നടിക്കെതിരെ പോയതിന്റെ ഉദ്ദേശമൊക്കെ എല്ലാവര്‍ക്കും അറിയാമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. മാലാ പാര്‍വ്വതി കണ്ണടച്ച് ഇരുട്ടാക്കരുത്. ''മലയാള സിനിമയില്‍ കുറേ ആളുകളൊക്കെ ജീവിച്ച് പോകട്ടെ. മാന്യമായി ജീവിക്കുന്ന, മലയാള സിനിമയിലേക്ക് വരുന്ന പുതുമുഖ നടിമാര്‍ക്ക് ബസ്സും കാറുമൊന്നും അവരുടെ മേലെ കയറി ഇറങ്ങാന്‍ താല്‍പര്യമുണ്ടാകില്ല. മാലാ പാര്‍വ്വതിയെ പോലുളളവര്‍ കുറേ കാലങ്ങളായി ഇങ്ങനെ പറഞ്ഞു നടക്കുന്നു. സ്വന്തം വര്‍ഗത്തില്‍പ്പെട്ട, സ്വന്തം തൊഴിലിടത്തിലെ ഒരാള്‍ക്ക് നേരിട്ട അതിക്രമത്തിലാണ് മാലാ പാര്‍വ്വതി ഇങ്ങനെ പറഞ്ഞത്''. എന്തായാലും മാലാ പാര്‍വ്വതിയുടെ ചങ്കൂറ്റത്തെ സമ്മതിച്ച് തന്നിരിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications