'ബാല ചേട്ടാ നിങ്ങളെ സമ്മതിച്ചു'; ഇത് വല്ലാത്ത മലക്കം മറിച്ചിൽ ആയിപ്പോയെന്ന് സോഷ്യൽ മീഡിയ
ബാലയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. താരത്തിന്റെ നാലമത്തെ വിവാഹം ആണ് ഇതെന്നാണ് പറയുന്നത്. ഗായിക അമൃതയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തതായി പറയുന്നു. അമൃതയുമായി വേർപിരിഞ്ഞ ശേഷം എലിസബത്ത് ഉദയനെയാണ് ബാല വിവാഹം ചെയ്തത്.
എന്നാൽ കുറച്ച് കാലമായി ഇരുവരും ഒരുമിച്ചായിരുന്നില്ല. പിന്നീട് തങ്ങൾ ഒരുമിച്ചല്ലെന്ന് ബാല തന്നെ പറയുകയും ചെയ്തു. അടുത്തിടെ ബാല അമൃതയ്ക്ക് എതിരെ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. അതേ സമയം ബാലയ്‌ക്കെതിരെ മകൾ രംഗത്തെത്തുകയും ചെയ്തു. അച്ഛനിൽ നിന്ന് തനിക്കും അമ്മയ്ക്കും ഉപദ്രവങ്ങളാണ് ഉണ്ടായതെന്ന് മകൾ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിവാദം കത്തി. ഒടുവിൽ ബാലയിൽ നിന്ന് നേരിട്ട ഉപദ്രവങ്ങൾ അമൃത പറയുകയും ചെയ്തു. അങ്ങനെ ഈ വിവാദം കത്തി നിൽക്കുമ്പോഴാണ് ബാല വീണ്ടും വിവാഹം കഴിച്ചത്. മുറപ്പെണ്ണിനെയാണ് ബാല വിവാഹം ചെയ്തത്. കോകില എന്നാണ് പേര്. വിവാഹത്തിന് പിന്നാലെ തന്റെ പേഴ്‌സണൽ കാര്യങ്ങൾ സോഷ്യൽ മീഡിയിയിൽ പറയില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുകയാണെന്നും ബാല പറഞ്ഞിരുന്നു.
എന്നാൽ പറഞ്ഞ കാര്യങ്ങളൊന്നും ബാല പാലിച്ചില്ല. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ബാല സജീവമാണ്. ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോസും ഉണ്ട്. ഇതിന് പിന്നാലെ ബാലയെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. ചിലർ ബാലയെ പിന്തുണയ്ക്കുന്നുമുണ്ട്. ബാല ചേട്ടാ നിങ്ങളെ ഞാൻ സമ്മതിച്ചു.. എങ്ങനെയൊക്കെ വീഡിയോ ഇട്ട് വെറുപ്പിക്കൻ പറ്റുന്നോ അതുപോലെയെല്ലാം വെറുപ്പിക്കുന്നുണ്ട്..... നിങ്ങ ഇന്ത കേരളവിൽ ഇരുന്ത് ഉങ്ക ഊരിൽ പോയിട്.... ചുമ്മാ വീഡിയോ പോട്ടു വെറുപ്പിക്കല്ല, എന്നാണ് ഒരു കമന്റ്.
സന്തോഷത്തിനും വിഷമത്തിനും ദേഷ്യത്തിനും ആക്ട് ചെയ്യുന്നത് കാണുമ്പോൾ ഭയം തോന്നുന്നുണ്ട്. നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ അപകടമാണ്, എല്ലാകാര്യങ്ങളും പൊങ്ങച്ചം വീഡിയോ ഇടുന്നതെന്തിനാ. എലിസബത്തിനു കാർ കൊടുത്തതും മാല കൊടുത്തതും ഒക്കെ കണ്ടതല്ലേ ഞങ്ങൾ ഇനി കോകില്ലക്ക് എന്തെങ്കിലും ഒക്കെ കൊടുത്തു വീഡിയോ ഇടൂ. ഇനി ഈ വേലയൊന്നും കാണിക്കാതെ ജീവിക്കാൻ നോക്ക് 250 കോടിക്കാരൻ, സോഷ്യൽ മീഡയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നെന്ന് പറഞ്ഞ് ചറപറ വീഡിയോയാണല്ലോ, എന്നാണ് കമന്റുകൾ.
കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു. താനുമായി 18 വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നും ബാല പറഞ്ഞിരുന്നു. അടുത്ത് തന്നെ തങ്ങൾക്ക് കുട്ടിയുണ്ടാകുമെന്നും താരം പറയുന്നു.












Click it and Unblock the Notifications