'കോകിലയും അമൃതയും ബാലയുമുളള ഫോട്ടോ';ആ നാല് മാസം ഫോൺ ഉണ്ടായിരുന്നത്..ഇത് കൂട്ട് കൂടി ചെയ്തത്';ബാല
ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'മലയാളി പാപ്പരാസി' എന്ന യൂട്യുബ് ചാനലായിരുന്നു ഫോട്ടോ പുറത്തുവിട്ടത്. ബാലയും ആദ്യ ഭാര്യയായ അമൃതയും ഒരുമിച്ച് നിൽക്കുന്നതാണ് ഫോട്ടോ.ഈ ഫോട്ടോയിൽ ഒരു കൊച്ചുകുട്ടിയുണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. 'മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍' എന്നാണ് വീഡിയോയ്ക്ക് നൽകിയ കാപ്ഷൻ.
ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ യുട്യൂബ് ചാനലിനെതിരെ തുറന്നടിച്ച് കൊണ്ട് ബാല രംഗത്തെത്തി. ഫോട്ടോ പുറത്തുവിട്ടയാൾക്ക് മറുപടി നൽകുമെന്ന് ബാല ഭീഷണി മുഴക്കി. നിയമപരമായ വഴിയിലൂടെ താൻ നീങ്ങില്ലെന്നും രാഷ്ട്രീയക്കാരനായ കോകിലയുടെ അച്ഛൻ ഇത് കൈകാര്യം ചെയ്തോളും എന്നുമാണ് ബാല പറഞ്ഞത്. ഇപ്പോഴിതാ ഫോട്ടോ പുറത്തുവിട്ട സംഭവത്തിൽ കൂടുതൽ പ്രതികരിക്കുകയാണ് ബാല. ആ ഫോട്ടോ പുറത്തുവന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലായെന്നാണ് ബാല പറയുന്നത്. മാത്രമല്ല കേരളം ഞെട്ടുന്നൊരു ഫോട്ടോ താനും പുറത്തുവിടുമെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകളിലേക്ക്

'ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. എങ്ങനെ പറയണമെന്ന് അറിയില്ല. പേഴ്സണൽ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോ. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. എങ്ങനെയാണ് ഫോട്ടോ പുറത്തുവന്നതെന്ന് എനിക്ക് മനസിലായി. ഞാൻ നാല് മാസം ആശുപത്രിയിൽ കിടന്നിരുന്നു. ആ നാല് മാസം ഫോൺ എവിടെയായിരുന്നു. എല്ലാവരും കൂടെ കൂട്ട് കൂടിയിട്ട് ആണ്.
ഞാനും ഫോട്ടോ ഇടും. എനിക്ക് കോകില ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നത് എന്റെ ഭാര്യയെ ചുറ്റിയാണ്. ഇത് പ്ലാൻ ചെയ്ത് ചെയ്താണെങ്കിൽ ഞാൻ പ്രതികരിക്കും. ആക്ഷനും റിയാക്ഷനും വ്യത്യാസമായിരിക്കും. ഞാൻ എപ്പോഴും റിയാക്ഷൻ മാത്രമാണ് ചെയ്തിട്ടുണ്ട്. ആ ഫോട്ടോയിൽ എങ്ങനെ അത്രയും മോർഫിങ് ചെയ്തു. അത്ര മോർഫിങ് ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ.ആരാണ് ഇതിന്റെ പുറകിൽ, ഞാൻ ആരോയും കുറ്റം പറയുന്നില്ല. ആരുടേയും പേര് പറയുന്നില്ല. പക്ഷെ കേരളം ഞെട്ടിപ്പോകുന്നൊരു ഫോട്ടോ വേറെ ഉണ്ട്', ബാല പറഞ്ഞു.
അതേസമയം ബാല ആരെയാണ് ഉന്നം വെയ്ക്കുന്നതെന്ന് വ്യക്തമല്ല. എന്നാൽ വീഡിയോയ്ക്ക് താഴെ പതിവ് പോലെ കമന്റുകൾ നിറയുന്നുണ്ട്. എലിസബത്താണോ അതോ കോകിലയാണോ ഫോട്ടോ പുറത്തുവിട്ടത് എന്നാണ് പലരും ചോദിക്കുന്നത്. ചില കമന്റുകൾ ഇങ്ങനെ-' ബാല നീയല്ലേ പറഞ്ഞത് നീ ആശുപത്രിയിൽ കിടന്നപ്പോൾ നിന്നെ കോകിലയാണ് നോക്കിയത് എന്ന്. അപ്പോൾ ഫോൺ കോകിലയുടെ കൈയ്യിലല്ലേ ഉണ്ടായിരുന്നത്. അപ്പോൾ കോകില തന്നെയാണോ ഫോട്ടോ ലീക്ക് ചെയ്തത്?', എന്നാണ് ഒരാൾ പരിഹാസിച്ചത്.
'ആശുപത്രിയിൽ നിന്നത് എലിസബത്ത് അല്ലേ, ഇനി അമൃതയെ വിട്ട് എലിസബത്തിനെതിരെ തിരിഞ്ഞോ', എന്നായിരുന്നു മറ്റൊരു കമന്റ്. 'വിവാഹം കഴിഞ്ഞുള്ള അഭിമുഖത്തിൽ ഇയാൾ പറയുന്നുണ്ട് എന്റെ കൈയ്യിൽ കോകിലയുടെ ഒരു ഫോട്ടോ ഉണ്ട് കാണിക്കട്ടെയെന്ന്, അവസാന അഭിമുഖത്തിലും പറഞ്ഞു. എനിക്ക് തോന്നുന്നത് ഈ ഫോട്ടോ തന്നെയാണെന്നാണ്. ഇയാൾ തന്നെ മാധ്യമങ്ങളെ കാണിച്ച് ഇയാൾ തന്നെ ലീക്ക് ചെയ്ത് പുതിയ വിവാദം ഉണ്ടാക്കുകയാണ്', എന്നാണ് വേറൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications