''അവരുടെ ഹണിമൂൺ ഭയങ്കര ഡാർക്ക് സീൻ ആയിരുന്നു, എലിസബത്തിനോട് പറയാനുളളത്..'', അഭിരാമി പറയുന്നു
നടൻ ബാലയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിവസങ്ങളായി മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. ശാരീരിക-ലൈംഗിക അതിക്രമം അടക്കമുളളവ എലിസബത്തിന്റെ ആരോപണങ്ങളിലുണ്ട്. എലിസബത്തിന്റെ വെളിപ്പെടുത്തലുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ ബാലയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ആണ് ഉയരുന്നത്.
അതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാലയുടെ മുൻ ഭാര്യ അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സുരേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിരാമിയുടെ പ്രതികരണം. അമൃത വളരെ അധികം അനുഭവിച്ചിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. എലിസബത്തിന്റെ അനുഭവങ്ങളുമായി അമൃതയുടേതിന് സാമ്യമുണ്ടെന്നും അഭിരാമി തുറന്ന് പറയുന്നു.
''സത്യം സമയമെടുത്തിട്ടാണെങ്കിലും പുറത്തേക്ക് വരും. കേസിന്റെ കാര്യങ്ങള്‍ ഉളളത് കൊണ്ട് പല കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ല. ഈ ഒരു പ്രശ്‌നം വന്നതിന് ശേഷം വളരെ അധികം ആക്രമണം ആണ് കുടുംബം നേരിട്ടത്. ഏറ്റവും സഹികെട്ടപ്പോഴാണ് ചേച്ചി കൊണ്ട് പോയി കേസ് കൊടുത്തത്. അതിന് ശേഷം ആ തരത്തിലുളള ആക്രമണം കുറഞ്ഞിട്ടുണ്ട്. നേരിട്ട് ചേച്ചി അനുഭവിച്ചതും കുടുംബം അനുഭവിച്ചതുമായിട്ടുളള ഒരുപാട് കാര്യങ്ങളുണ്ട്. ഒരുപാട് വര്‍ഷത്തെ വേദനയാണ്. പക്ഷേ അതൊന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. ആ സമയത്ത് ഒരു കോംപ്രമൈസ് ധാരണ ഉണ്ടാക്കിയിരുന്നു. അതിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഒന്നും ചെയ്യാതെ സ്വന്തം കാര്യം നോക്കി പോകുമ്പോള്‍ പോലും ഇതിനകത്തേക്ക് വലിച്ചിടുകയാണ്. എലിസബത്തിന് ഇപ്പോള്‍ കിട്ടുന്ന ഒരു പിന്തുണയും ഞങ്ങളുടെ കുടുംബത്തിന് കിട്ടിയിട്ടില്ല. അത് ഞങ്ങള്‍ കാരണം തന്നെയാണ് എന്ന് പറയുന്നവര്‍ പറഞ്ഞോട്ടെ. വിക്ടിം എന്ന് പറയുന്ന ആള്‍ വിക്ടിം തന്നെയാണ്. അത് വിക്ടിം കാര്‍ഡ് അല്ല. അന്ന് തങ്ങള്‍ ആഗ്രഹിച്ച പിന്തുണ എലിസബത്തിന് കിട്ടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
നമ്മുടെ ഭാഗത്ത് സത്യം ഉണ്ടെങ്കില്‍ അതിന് ഫലം കിട്ടും. കേസൊക്കെ കഴിഞ്ഞിട്ട് എല്ലാം വന്ന് പറയും. ഇപ്പോഴത് പറയുമ്പോള്‍ തന്നെ പേടിയാകുന്നു. കാരണം അത് അത്രമാത്രം ഉണ്ട്. ചേച്ചിയെ അടുത്ത ബന്ധത്തില്‍ നമ്മുടെ നാട്ടുകാര്‍ മോറലി അടിച്ചൊതുക്കി. അവരെ താന്‍ പിന്തുണച്ചതിന് കാരണം, എന്തെങ്കിലും ചെയ്താല്‍ അത് ചെയ്തു എന്ന് പച്ചയ്ക്ക് കാണിക്കാനുളള ഗട്ട്‌സ് അവര്‍ക്കുണ്ട്. അത് തെറ്റാണെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റുന്ന മനസ്സുണ്ട്. അതൊക്കെയാണ് നല്ല ഒരാളുടെ ലക്ഷണം. അല്ലാതെ ഒരുപാട് നന്മ ചെയ്തുവെന്ന് വരുത്തിത്തീര്‍ത്ത് ഒരു മുഖം മൂടി ഇട്ട് മറ്റൊരാളായി ജീവിക്കുക എന്നതല്ല.
ചേച്ചിയുടെ കേസില്‍ അവര്‍ ഒളിഞ്ഞും മറഞ്ഞും ഒന്നും ചെയ്തിട്ടില്ല. അവര്‍ ഓപണായി തന്നെ നിന്നു. ഡിവോഴ്‌സ് ആയി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു റിലേഷന്‍ഷിപ്പിലായത്. അത് ആള്‍ക്കാര്‍ക്ക് ചിരിക്കാനുളള ഒരു വകുപ്പാക്കി എടുത്തത് പിആര്‍ വര്‍ക്കാണ്. ആ സമയത്തെ വാര്‍ത്താ സമ്മേളനമൊക്കെ എല്ലാവരും കണ്ടതാണ്.
ഇത് ചേച്ചിയുടെ ജീവിതമാണ്. ചേച്ചിയെ പിന്തുണച്ചതിന് സൈബറിടത്തില്‍ ഒരുപാട് ഹേറ്റ് ഏറ്റുവാങ്ങിയ ആളാണ് താന്‍. ഞാന്‍ കാരമം കുടുംബത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകരുത് എന്ന് കരുതി മിണ്ടാതിരിക്കുകയാണ്. എലിസബത്തിന് കിട്ടുന്ന പിന്തുണ ഒരു ഭാഗ്യമാണ്. അത് കാരണം ആളുകള്‍ക്ക് പല കാര്യങ്ങളും മനസ്സിലാകുന്നുണ്ട്. അതിന് എലിസബത്തിനോട് നന്ദി പറയണം.
എലിസബത്തിനോട് പറയാനുളളത്, നിങ്ങളുടെ ഭാഗത്ത് ശരിയുളളിടത്തോളം കാലം നിയമത്തെ പേടിക്കേണ്ടതില്ല. ശരിയായ രീതിയില്‍ സമീപിച്ചാല്‍ കേരള പോലീസും കമ്മീഷനുകളും നമുക്കൊപ്പം തന്നെ നില്‍ക്കും. സുരക്ഷിതയായിരിക്കുവാന്‍ ശ്രദ്ധിക്കണം. കാരണം ഞങ്ങള്‍ അതിലൂടെയൊക്കെ കടന്ന് വന്ന ആളുകള്‍ ആണ്. നമ്മള്‍ തമ്മില്‍ ബന്ധം ഇല്ലെങ്കിലും പറയാനുളളത് നിയമപരമായ സഹായം തേടുക എന്നതാണ്.
ചേച്ചിയും എലിസബത്തും ഇപ്പോള്‍ ടച്ചില്‍ അല്ല ഉളളത്. പണ്ട് ഇവര്‍ സംസാരിച്ചപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ ഒരുപാട് കാര്യങ്ങളുണ്ട്. എലിസബത്ത് ഇപ്പോള്‍ എലിസബത്തായിട്ട് തന്നെ സംസാരിക്കുന്നതാണ് അതിന്റെ ശരി. ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുളള ധൈര്യമുളളവരാണ് അവര്‍. അങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടതും. അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ കാരണം അവര്‍ക്ക് നിയമത്തില്‍ വിശ്വാസം വരുന്നില്ല. എലിസബത്ത് അനുഭവിച്ചത് എല്ലാവര്‍ക്കും മനസ്സിലായി. അപ്പോള്‍ അത്രയും വര്‍ങ്ങള്‍ തന്റെ കുടുംബം പറയാതെ മിണ്ടാതെ സഹിച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ ചേച്ചിക്കും പാപ്പുവിനും കിട്ടേണ്ട നീതി കിട്ടിയെന്ന് വരില്ല. പിന്നെ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ പൈസയ്ക്ക് വേണ്ടിയാണ് എന്നുളള കഥകള്‍ വരും. എലിസബത്ത് വീക്ക് ആയിട്ടാണ് ഈ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എങ്കില്‍ നമുക്ക് പിന്നെയും പറയാം. എന്നാല്‍ അവര്‍ കരുത്തയാണ്. അവര്‍ ശരിയായ വഴിയിലൂടെയാണ്. ചേച്ചി പിന്നെയും വന്ന് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. ആവശ്യമില്ലാത്ത വിഷയങ്ങള്‍ ആളുകള്‍ വലിച്ചിടും.
മാത്രമല്ല ഈ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ചേച്ചി ഭയങ്കരമായി ട്രോമാറ്റൈസ്ഡ് ആവും. ഒരുപാട് കാര്യങ്ങളുണ്ട്. അവരുടെ ഹണിമൂണ്‍ എന്നൊക്കെ പറയുന്നത് ഭയങ്കര ഡാര്‍ക്ക് ആണ്. എലിസബത്ത് ഇപ്പോള്‍ പറയുന്ന കാര്യങ്ങളുമായി ബന്ധമുണ്ട്. പല അനുഭവങ്ങളിലും അവര്‍ക്ക് തമ്മില്‍ സാമ്യത ഉണ്ട്. ചേച്ചി ഇനി വന്ന് സംസാരിച്ചാല്‍ ഭാര്യമാര്‍ ചേര്‍ന്ന് പണിയുന്നു എന്നൊക്കെ പറയും. നമ്മളും എലിസബത്തും തമ്മില്‍ ഇപ്പോഴൊരു ബന്ധവും ഇല്ല. എലിസബത്തിന് വേണ്ടി താന്‍ സംസാരിക്കേണ്ട കാര്യം ഇല്ല.
ഇനിയും ചേച്ചിക്കെതിരെ എന്തെങ്കിലും പ്രചാരണമൊക്കെ വരികയാണെങ്കില്‍ പ്രതികരിക്കും. എലിസബത്തിന് കിട്ടുന്ന പിന്തുണ അവര്‍ അര്‍ഹിക്കുന്നുണ്ട്. ചേച്ചിയും അത് അര്‍ഹിച്ചിരുന്നു. നീതി നടപ്പാകും എപ്പോഴായാലും. അതാണ് പ്രകൃതിയുടെ രീതി. ഇനി എന്തൊക്കെ ട്വിസ്റ്റ് ആണ് വരുന്നത് എന്ന് അറിയില്ല. എലിസബത്ത് നിയമപരമായും നീങ്ങണം എന്നാണ് തോന്നുന്നത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നീതി കിട്ടണം എന്നില്ല. നീതി കിട്ടാന്‍ നിയമപരമായി തന്നെ നീങ്ങണം'', അഭിരാമി സുരേഷ് പറഞ്ഞു.












Click it and Unblock the Notifications